ഇങ്ങനെ പ്രണയിക്കല്ലേ, കണ്ണ് തട്ടും; ശാലിനിയുടെയും അജിത്തിന്റെയും ചിത്രങ്ങള്‍ വൈറലാവുന്നു, ഇത് ഒറിജിനലാണോ?

6 days ago 2
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളാണ് അജിത്ത് - ശാലിനി. പ്രണയിച്ചാല്‍ അവരെ പോലെ പ്രണയിക്കണം, വിവാഹം ചെയ്താല്‍ അജിത്ത് - ശാലിനി ദമ്പതികളെ പോലെ ജീവിക്കണം എന്ന് ആഗ്രഹിക്കാത്തവരില്ല. നടന്‍ ചിമ്പുവിനും അതുപോലൊരു ജീവിതം വേണം എന്നായിരുന്നു ആഗ്രഹം. ആരെയും മോഹിപ്പിക്കുന്ന വിധം അവര്‍ ഇരുവരും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിയ്ക്കുകയാണ്

ആ സാഹചര്യത്തില്‍ ഇതാ അജിത്ത് - ശാലിനി ദമ്പതികളുടെ ഏതാനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. അജിത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം ശാലിനിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്കൊപ്പം ചിരിയും സന്തോഷവും നിറഞ്ഞ അത്താഴം- എന്ന ക്യാപ്ഷനോടെയാണ് ശാലിനി ആ ചിത്രം പങ്കുവച്ചത്. ഫോട്ടോയ്ക്ക് താഴെ ഇരുവരെയും പ്രശംസിച്ച് നിരവധി കമന്റുകളും വന്നു.

Also Read: വിഘ്‌നേശിന് മറക്കാതിരിക്കാമായിരുന്നു; നയന്‍താരയോടുള്ള ബഹുമാനം കാരണം കൂടുതല്‍ പറയുന്നില്ല എന്ന് സോന

ശാലിനി പങ്കുവച്ച ഒരു ഫോട്ടോയ്ക്ക് പിന്നാലെ നിരവധി ഫോട്ടോകള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. അതേ വേഷത്തില്‍ ശാലിനിയും അജിത്തും കുറേക്കൂടെ ക്ലോസ് ആയി നില്‍ക്കുന്നതും, അജിത് ശാലിനിയെ എടുത്ത് നില്‍ക്കുന്നതുമൊക്കെയായ ചിത്രങ്ങളാണ് പിന്നീട് പുറത്ത് വന്നത്. ഇങ്ങനെ പ്രണയിക്കല്ലേ, കണ്ണ് തട്ടും, ഈ പ്രണയം എന്നും നിലനില്‍ക്കട്ടെ, എന്നും ഞങ്ങളുടെ പ്രിയപ്പെട്ട ജോഡികള്‍ എന്നൊക്കെ പറഞ്ഞ് നിരവധി കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്.

എന്നാല്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ അറിയാം, സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന, അജിത് ശാലിനിയെ എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളൊന്നും യാഥാര്‍ത്ഥമല്ല. ശാലിനി പങ്കുവച്ച ഒരു ഫോട്ടോയുടെ അടിസ്ഥാനത്തില്‍ പിന്നീട് ക്രിയേറ്റ് ചെയ്ത എഐ ജനറേറ്റഡ് ചിത്രങ്ങളാണവ. എന്തിനാണ് ഇത്തരത്തില്‍ ഫേക്ക് ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യുന്നത്, അല്ലാതെ തന്നെ അവര്‍ക്കിടയിലെ പ്രണയം മനോഹരമാണ് എന്ന് ആരാധകര്‍ പറയുന്നു.


1999 ല്‍ അമര്‍ക്കളം എന്ന ചിത്രത്തിലൂടെ ഒന്നിച്ചതാണ് ശാലിനിയും അജിത്തും. അതിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് കടന്നു. വിവാഹത്തോടെ ശാലിനി അഭിനയം പൂര്‍ണമായും നിര്‍ത്തി. രണ്ട് മക്കള്‍ക്കും അജിത്തിനുമൊപ്പം ശാലിനി ഹാപ്പിയാണ്. തന്റെ ഏറ്റവും വലിയ പിന്തുണ ശാലിനിയാണ് എന്ന് അജിത്ത് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Read Entire Article