ഇങ്ങനെയൊന്നും പോര, ഇതൊക്കെ മാറ്റണം എന്ന് ഭാര്യയും മക്കളും പറയുമോ? ഇന്ദ്രന്‍സ് പറഞ്ഞ മറുപടി

3 days ago 2
ഇത്രയും നിഷ്‌കളങ്കനായ മറ്റൊരു നടന്‍ ഉണ്ടായിരിക്കില്ല എന്നാണ് ഇന്ദ്രന്‍സിനെ കുറിച്ച് എല്ലാവരും പറയുന്നത്. ഇപ്പോള്‍ കറുപ്പ് എന്ന സിനിമയുടെ മികച്ച വിജയത്തില്‍ നില്‍ക്കുകയാണ് ഇന്ദ്രന്‍സ് . എനിക്ക് ജിപെ ചെയ്യാന്‍ അറിയില്ല സാറേ- എന്ന ഇന്ദ്രന്‍സിന്റെ ഒറ്റ ഡയലോഗ് തമിഴ് ഓഡിയന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എനിക്ക് ജി പേ ഉപയോഗിക്കാന്‍ അറിയില്ല എന്ന് ഇന്ദ്രന്‍സ് പറയുന്നു.

അടുത്തിടെയാണ് ഞാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതു തന്നെ. അല്ലെങ്കില്‍ എല്ലാ മെസേജുകളും എല്ലാവരും അയക്കുന്നത് മകന്റെ ഫോണിലേക്കാണ്. ഒരു ദിവസം മമ്മൂക്ക ചോദിച്ചു, എനിക്ക് നിന്നോട് എന്തെങ്കിലും സ്വകാര്യമായി പറയണമെങ്കില്‍ എന്തു ചെയ്യണം എന്ന്. അതിന് ശേഷമാണ് ഫോണ്‍ വാങ്ങിയത്. പക്ഷേ ഇപ്പോഴും നന്നായി ഉപയോഗിക്കാനൊന്നും അറിയില്ല എന്ന് ഇന്ദ്രന്‍സ് പറയുന്നു.

Also Read: ഏഴ് വര്‍ഷത്തെ യാത്ര അവസാനിക്കുന്നു, ഇനി കല്യാണിയും കിരണും ഇല്ല; മൗനരാഗം തീര്‍ന്നു!

റിയല്‍ ലൈഫിലും ഇന്ദ്രന്‍സ് ഇങ്ങനെ തന്നെയാണോ എന്ന് ചോദിച്ചാല്‍ അതെ, ഇതൊന്നും മാറ്റാന്‍ ഒരിക്കലും ഭാര്യയോ മക്കളോ പറഞ്ഞിട്ടില്ല. ഭാര്യയും എന്‍രെ അതേ സാഹചര്യത്തില്‍ വന്നിട്ടുള്ള ആളാണ്. അതുകൊണ്ട് എന്നെ മനസ്സിലാവും. മക്കള്‍ ചെറുപ്പം മുതലേ എന്നെ ഇങ്ങനെയൊക്കെ കണ്ട് ശീലിച്ചു. അതുകൊണ്ട് അവരും എന്റെ രീതികളുമായി പൊരുത്തപ്പെട്ടതാണ് എന്ന് ഇന്ദ്രന്‍സ് പറയുന്നു.

ഒരിക്കലും ഇന്ദ്രന്‍സിന് ദേഷ്യം വരില്ലേ എന്ന് ചോദിച്ചാല്‍, എനിക്ക് ദേഷ്യം വരും.. പക്ഷേ പിന്നീട് ചിന്തിക്കുമ്പോള്‍ അയ്യേ വേണ്ടായിരുന്നു, മോശമായിപ്പോയി എന്ന് തോന്നും. ദേഷ്യം വരുന്നത് ജോലിയുമായി ബന്ധപ്പെട്ടത് എന്തെങ്കിലും ശല്യമായി മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ മാത്രമാണ് എന്ന് ഇന്ദ്രന്‍സ് പറയുന്നു.

Also Read: 5 മാസം, റിലീസായത് 91 സിനിമകള്‍! അതില്‍ സൂപ്പര്‍ഹിറ്റായ സിനിമകളും, വന് നിരാശ തന്നെ സിനിമകളും ഏതൊക്കെ?


കൂടെ അഭിനയിക്കുന്ന പുതുമുഖ നടിമാരോ നടന്മാരോ ഒക്കെയുണ്ടെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ടിപ്‌സ് കൊടുക്കുമോ, പറഞ്ഞ് കൊടുക്കുമോ എന്ന് ചോദിച്ചപ്പോള്‍, ഒരിക്കലുമില്ല എന്ന് ഇന്ദ്രന്‍സ് പറയുന്നു. പലര്‍ക്കും ഇതൊന്നും ഇഷ്ടപ്പെടില്ല. അവരെല്ലാം എന്നെക്കാള്‍ നന്നായി അറിവുള്ളവരാണ്, പഠിച്ചവരാണ്. എന്തും അവര്‍ക്ക് വിരല്‍തുമ്പത്ത് കിട്ടും. അങ്ങനെ പറഞ്ഞുകൊടുക്കുന്നതും ഉപദേശിക്കുന്നതുമൊന്നും ഇപ്പോഴത്തെ ജെനറേഷന് ഇഷ്ടമാവില്ല- ഇന്ദ്രന്‍സ് പറഞ്ഞു.
Read Entire Article