01 May 2025, 12:24 PM IST

representative image
സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വിലയില്‍ 1,600 രൂപയുടെ ഇടിവുണ്ടായി. ഇതോടെ പവന് 70,200 രൂപയായി. ഗ്രാമിന് 8,980 രൂപയില്‍നിന്ന് 8,775 രൂപയുമായി.
കഴിഞ്ഞ ദിവസം 71,840 രൂപയായിരുന്നു പവന്റെ വില. റെക്കോഡ് നിലവാരമായ 74,320 നിലവാരത്തിലെത്തിയ ശേഷം കനത്ത ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രകടമാകുന്നത്.
ആഗോള വിപണികളിലെ അനിശ്ചിതത്വമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,237 ഡോളര്‍ നിലവാരത്തിലാണ്.
Content Highlights: Gold Price Falls ₹1600; 1 Sovereign ₹70200
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·