ഇതാണ് റിമി ടോമിയുടെ വരന്‍, ലിബിന്‍ മാത്യു! ബോഡി ബില്‍ഡറാണ്, എന്റെ കോച്ചാണ്- കല്യാണം ഈ മാസം തന്നെയുണ്ട്!

2 weeks ago 6
കഴിഞ്ഞ ദിവസമാണ് റിമി ടോമി താന്‍ വിവാഹിതയാവാന്‍ പോകുന്നു എന്ന വാര്‍ത്ത യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. ആള് ആരാണ് എന്ന് റിമി ആ വീഡിയോയില്‍ പറഞ്ഞിരുന്നില്ല. 2026 ല്‍ എന്റെ ജീവിതത്തിലേക്ക് വന്ന ആളാണ്, നടനോ ഗായകനോ, ലൈം ലൈറ്റിലുള്ള ആളോ കോടീശ്വരനോ അല്ല എന്ന് റിമി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അധികം വൈകിപ്പിക്കാതെ തന്നെ തന്റെ ആളെ ഈ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നു. അതിന് മുന്‍പായി ഒരു ദിവസം മുന്‍പ് താന്‍ പങ്കുവച്ച വീഡിയോ മനസ്സ് കൊണ്ട് സ്വീകരിച്ച, സ്‌നേഹം അറിയിച്ച ആള്‍ക്ക് റിമി നന്ദി അറിയിക്കുന്നുണ്ട്.

എന്റെ വായില്‍ നിന്ന് തന്നെ നിങ്ങള്‍ അറിയണം, അതുകൊണ്ട് വലിയ സസ്‌പെന്‍സൊന്നും വയ്ക്കാതെ ആളെ പരിചയപ്പെടുത്തുകയാണ്. പറയാതിരുന്നു കഴിഞ്ഞാല്‍ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കും. വിവാഹത്തിന് അധികം താമസമൊന്നും ഇല്ല, നവംബറിലാണ് കല്യാണം. കല്യാണ ചെറുക്കന്‍ ബോംബെയില്‍ നിന്നാണ്, ബോഡി ബില്‍ഡറാണ്, ട്രെയിനറാണ്, എന്റെ ഇപ്പോഴത്തെ കോച്ചാണ്- റിമി ടോമി പറഞ്ഞു.

Samayam Malayalamമരിച്ച വീട് മാറിപ്പോയി, സംഭവിച്ച കഥയാണിത്! റീത്ത് സിനിമയെ കുറിച്ച് നിതിന്‍ തോമസ് സംസാരിക്കുന്നു!
ബോംബെയില്‍ നിന്ന് കണ്ടെത്തിയതുകൊണ്ട് മലയാളിയാണോ എന്ന സംശയം നിങ്ങള്‍ക്ക് വരാം, അതെ മലയാളിയാണ്, പേര് ലിബിന്‍ മാത്യു. 2026 മാര്‍ച്ചില്‍ ആണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്, അന്നെടുത്ത ഒരു ഫോട്ടോ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫസ്റ്റ് മീറ്റ് ചെയ്യുന്നതിന് മുന്‍പേ ഫോണിലൂടെ സംസാരിച്ച് ഞങ്ങള്‍ തമ്മില്‍ ഇഷ്ടമായിരുന്നു. അപ്പോള്‍ തന്നെ വിവാഹം എന്ന കണ്‍സെപ്റ്റിലേക്ക് എത്തി എന്നതാണ് സത്യം. ദൈവത്തോട് ഞാന്‍ അത്രയധികം പ്രാര്‍ത്ഥിച്ചിരിക്കുന്ന സമയത്ത് അത് സംഭവിച്ചു എന്നാണ് എന്റെ വിശ്വാസം. പിന്നെ ഈ ഒന്‍പത് മാസം കൊണ്ട് കൂടുതല്‍ അടുത്തു.

ഇനി എന്താണ് ജീവിതത്തില്‍ സംഭവിക്കുക എന്നൊന്നും അറിയില്ല, നമ്മളൊക്കെ മനുഷ്യന്മാരല്ലേ. ഒരു പ്രതീക്ഷയോടെ അങ്ങ് ജീവിക്കുക. എന്തായാലും അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോഴൊക്കെ എനിക്കൊരു സമാധാനവും സന്തോഷവും പോസിറ്റീവിറ്റിയുമൊക്കെ തോന്നുന്നുണ്ട്. എന്ത് വന്നാലും കൂടെയുണ്ട് എന്ന ധൈര്യമൊക്കെ ലിബിന്‍ കൂടെയുള്ളപ്പോള്‍ എനിക്ക് ഫീല്‍ ചെയ്യുന്നു.



പിന്നെ എന്റെ മുന്‍ ഭര്‍ത്താവിനെ വച്ച് ഒരുപാട് കഥകളും വീഡിയോകളുമൊക്കെ കണ്ടു, അവരെയൊക്കെ വെറുതെ വിട്ടേക്കൂ. അത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. എന്നെക്കാള്‍ നല്ലൊരു പാര്‍ട്ണറെ കിട്ടി അവര്‍ സന്തോഷത്തോടെ ജീവിക്കുകയാണ്. അദ്ദേഹത്തിന്റെ ഫോട്ടോയും വച്ച് ഓരോന്ന് പറയുന്നതില്‍ സങ്കടമുണ്ട്- റിമി ടോമി പറഞ്ഞു.
Read Entire Article