ബേസിൽ ജോസഫ് | തൃഷ കൃഷ്ണൻപുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴില്‍ നല്‍കിയ അഭിമുഖത്തില്‍ ബേസിലിന്റെ സെലിബ്രിറ്റി ക്രഷ് ആരാണ് എന്ന് ചോദിക്കുകയുണ്ടായി. ഡയരക്ടായി ആ നടിയുടെ പേര് പറയുകയാണെങ്കില്‍ അവിടെ തീര്‍ന്നേനെ, പക്ഷേ കുറച്ചധികം ആലങ്കാരികമായിട്ടാണ് ബേസില്‍ മറുപടി നല്‍കിയത്. അതാണ് ഇപ്പോള്‍ ചര്‍ച്ചയായത്.
Also Read: അവള്‍ പറഞ്ഞത് സത്യമാണ്, അത്രയും മോശം അവസ്ഥയിലാണ് അമേയ ജീവിതത്തിലേക്ക് വന്നത് എന്ന് ജിഷിന്ഇതിപ്പോള് പറയാന്‍ പാടുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പറഞ്ഞാല്‍ പ്രശ്‌നമാവുമോ എന്നൊക്കെ ആലോചിച്ചതിന് ശേഷം വേണ്ട പറയണ്ട എന്ന് പറഞ്ഞതിന് ശേഷം ബേസില്‍ പറഞ്ഞു, തൃഷയോട് ഭയങ്കര ക്രഷ് ആയിരുന്നു എന്ന്. അത് കഴിഞ്ഞിട്ട് ബേസിലിന്റെ ട്രേഡ് മാര്‍ക്ക് ആയ ആ പൊട്ടിച്ചിരിയും. ഉടനെ അതിന്റെ ബാക്കി കൂടെ പറഞ്ഞു, ഇപ്പോള്‍ ആ ക്രഷ് തോന്നുന്നില്ല എന്ന്.
Also Read: ഇനി ലിവിങ് റിലേഷന്‍ അല്ല, ഭാര്യ തന്നെ! ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ജിഷിനും അമേയയ്ക്കും വിവാഹം
നിലവിലെ സാഹചര്യത്തില്‍ തമിഴ് മാധ്യമങ്ങള്‍ക്ക് ഇതൊരു ആഘോഷം തന്നെയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായുള്ള ബന്ധത്തിന്റെ പേരില്‍ തൃഷ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പരസ്യമായി അത് അംഗീകരിക്കുന്ന വിധമാണ് തൃഷയുടെയും, ഇരുവരുമായി അടുത്ത് ബന്ധമുള്ള സുഹൃത്തുക്കളുടെയും സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസ്. ഈ സാഹചര്യത്തിലാണ് ബേസിലിന്റെ വീഡിയോയും വൈറലാവുന്നത്.
ബേസില്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന സമയത്ത് ധ്യാന്‍ ശ്രീനിലാന്‍ നടത്തിയ ഒരു പരസ്യ പ്രസംഗവും തൃഷയെ ട്രോള്‍ ചെയ്യുന്ന വിധമായിരുന്നു. യുജിസി ഗോള്‍ഡ് ലോണിന്റെ പരിപാടിയിലായിരുന്നു ധ്യാനിന്റെ വൈറല്‍ പ്രസംഗം. അതിന്റെ ബ്രാന്റ് അംബാസിഡര്‍ തൃഷയാണ്. മെയ് 4 ന് ആയിരുന്നു പരിപാടി നടന്നത്. വിജയ് യുടെ തെരഞ്ഞടുപ്പ് ഫലം വരുന്ന ദിവസമല്ലേ, അതുകൊണ്ട് തൃഷയ്ക്ക് വരാന്‍ പറ്റിയില്ല- എന്ന ധ്യാനിന്റെ വാക്കുകള്‍ വളരെ പെട്ടന്നാണ് വൈറലായത്.






English (US) ·