രണ്ടാമത്തെ മകൾക്ക് 'ദേവി' എന്നാണ് ദീപികയും രൺവീറും പേരിട്ടിരിക്കുന്നത്. ഈ പേര് വെച്ചാണ് നെറ്റ്ഫ്ലിക്സ് കളി തുടങ്ങിയത്. "Never person I ever heard a amended name" (ഇതിലും നല്ലൊരു പേര് ഞാൻ കേട്ടിട്ടില്ല) എന്നാണ് നെറ്റ്ഫ്ലിക്സിന്റെ കമന്റ്. സംഭവം വെറുമൊരു ആശംസയല്ല; നെറ്റ്ഫ്ലിക്സിന്റെ തന്നെ സൂപ്പർഹിറ്റ് സീരീസായ 'Never Have I Ever'-ലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് 'ദേവി'. സ്വന്തം സീരീസിന്റെ പേരും കുഞ്ഞിന്റെ പേരും കൂട്ടിച്ചേർത്ത നെറ്റ്ഫ്ലിക്സിന്റെ ഈ ബുദ്ധിക്ക് കയ്യടിക്കുന്നത് പതിനേഴായിരത്തിലധികം ആളുകളാണ്.
പ്രേമലു 2 കഴിഞ്ഞ വിഷുവിന് എത്തുമായിരുന്നു;അപ്രതീക്ഷിതമായി ഉപേക്ഷിച്ച പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി ഒരു വർഷം കളഞ്ഞു!
തൊട്ടുപിന്നാലെ ആമസോൺ പ്രൈം വീഡിയോയും രംഗത്തിറങ്ങി. മൂത്തമകളുടെ പേരായ 'ദുവ'യും ഇളയമകളുടെ പേരായ 'ദേവി'യും ചേർത്തുവെച്ച് "All our duas to devi and family" എന്നാണ് പ്രൈം വീഡിയോ കുറിച്ചത്. 'ദുവ' എന്നാൽ പ്രാർത്ഥന എന്നാണല്ലോ അർത്ഥം. രണ്ട് മക്കളുടെയും പേരുകൾ ഒരൊറ്റ വാചകത്തിൽ ഒതുക്കിയ പ്രൈം വീഡിയോയുടെ കമന്റിനും പതിനായിരക്കണക്കിന് ലൈക്കുകളാണ് കുമിഞ്ഞുകൂടുന്നത്. ഇതിനിടയിൽ സരിഗമ ഒഫീഷ്യലും പാട്ടിന്റെ വരികളുമായി കമന്റ് ബോക്സിൽ എത്തി .
ഈ ബഹളത്തിനിടയിൽ ദീപിക തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഫോട്ടോയും മാറ്റിയിട്ടുണ്ട്. 'In My Mom Era' എന്നെഴുതിയ ഒരു ചിത്രമാണ് ദീപികയുടെ പുതിയ ഡിപി. സിനിമയൊക്കെ അവിടെ നിൽക്കട്ടെ, താനിപ്പോൾ മുഴുവൻ സമയവും അമ്മയുടെ റോളിലാണെന്ന് ദീപിക പറയാതെ പറയുകയാണ്. കുഞ്ഞനുജത്തിയെ ചേർത്തുപിടിച്ച് ഉമ്മ കൊടുക്കുന്ന മൂത്തമകൾ ദുവയുടെ ഫോട്ടോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഒടിടി ഭീമന്മാർക്ക് പുറമെ ആലിയ ഭട്ട്, കരീന കപൂർ, സൂര്യകുമാർ യാദവ്, സാറ അർജുൻ, ശർവരി, രൺവിജയ്, ഓറി തുടങ്ങിയവരും ആശംസകളുമായി കമന്റ് ബോക്സിലുണ്ട്. ആലിയ ഭട്ടിന്റെ കമന്റിന് മാത്രം മുപ്പതിനായിരത്തിലധികം ലൈക്കുകളാണ് വീണിരിക്കുന്നത്. രൺവീറും ദീപികയും ആദ്യമായി ഒന്നിച്ചഭിനയിച്ച 'ലേഡീസ് വേഴ്സസ് റിക്കി ബാൽ' എന്ന സിനിമയെ ഓർമ്മിപ്പിച്ചും ആരാധകർ കമന്റിടുന്നുണ്ട്.




English (US) ·