ഇതെന്റെ മെറ്റേണിറ്റി ഷൂട്ട് ആയി കണ്ടാല്‍ മതി എന്ന് സമാന്ത റുത്ത് പ്രഭു; ഇത്രയും കൂളായ അമ്മയോ എന്ന് ആരാധകര്‍!

1 week ago 5
സെലിബ്രിറ്റികളുടെ മെറ്റേണിറ്റി ഷൂട്ട് എന്നാല്‍ തന്നെ അത് ഗംഭീരമായിട്ട് തന്നെ നടത്താറുണ്ട്. എന്നാല്‍ സമാന്ത റുത്ത് പ്രഭു വിന്റെ കാര്യത്തില്‍ എല്ലാം സിംപിളാണ്. കല്യാണം മുതല്‍ ഇതുവരെ നോക്കി കഴിഞ്ഞാല്‍ ആ സിംപ്ലിസിറ്റി കാണാം. ഇപ്പോഴിതാ മേറ്റേണിറ്റി ഷൂട്ട് ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. പൊതുവെ സംലിബ്രിറ്റികള്‍ നടത്തുന്നത് പോലെ ഒരു ആര്‍ഭാടമായ മെറ്റേണിറ്റി ഷൂട്ട് അല്ല. തനിക്ക് ഏറ്റവും കംഫര്‍ട്ടബിളായ രീതിയില്‍ വിട്ടില്‍ ഇരിക്കുന്ന ഒരു ഫോട്ടോ ആണ് സമാന്ത റുത്ത് പ്രഭു പങ്കുവച്ചിരിയ്ക്കുന്നത്, ഇത് എന്റെ മെറ്റേണിറ്റി ഷൂട്ടായി കണ്ടാല്‍ മതി എന്നാണ് അതിന് സമാന്ത നല്‍കിയ ക്യാപ്ഷന്‍.

ഇത്രയും കൂളായ ഒരു മോം ടു ബി ഫോട്ടോഷൂട്ട് കാണുന്നത് ഇതാദ്യമായിട്ടാണ് എന്ന് ആരാധകരും പറയുന്നു. കൂളിങ് ഗ്ലാസ് വച്ച്, തന്റെ നിറവയറില്‍ കൈ വച്ചുകൊണ്ട് കിടക്കുന്ന സമാന്ത റുത്ത് പ്രഭുവിന്റെ മെറ്റേണിറ്റി ഷൂട്ട് ചിത്രം വ്യത്യസ്തം തന്നെയാണ്. ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണ് എന്നതടക്കമുള്ള പ്രെഡിക്ഷനും കമന്റ് ബോക്‌സില്‍ കാണാം.

Also Read: ആണുങ്ങള്‍ക്ക് എത്ര വേണമെങ്കിലും കല്യാണം കഴിക്കാം, സ്ത്രീകള്‍ക്ക് അത് പറ്റില്ല; പവന്‍ കല്യാണിന്റെ രണ്ടാം ഭാര്യയുടെ വാക്കുകള്‍ വൈറലാവുന്നു

സമാന്തയുടെ വളകാപ്പും വളരെ ലളിതമാരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം, വളരെ പാരമ്പരാഗതമായി നടന്ന ചടങ്ങിന്റെ ചിത്രം സമാന്ത തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചത്. ബേബി ഷവറും വളകാപ്പുമൊക്കെ സാം വളരെ ഗ്രാന്റ് ആയി നടത്തും എന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് അതൊരു വലിയ നിരാശ തന്നെയായിരുന്നു.

വളകാപ്പും ബേബിഷവരും, മെറ്റേണിറ്റി ഷൂട്ടും എല്ലാം മാറ്റി നിര്‍ത്തിലും, വിവാഹം തന്നെ വളരെ ലളിതമായിരുന്നു. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ വച്ച് വളരെ ലളിതമായ ഒരു ചടങ്ങിലൂടെയാണ് രാജ് നിഡിമോരു സമാന്തയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ആദ്യ വിവാഹം ആര്‍ഭാടമായും, ഗ്രാന്റ് ആയും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആയും നടത്തിയ സമാന്ത, രണ്ടാമതൊരു ജീവിതത്തിലേക്ക് കടന്നതിന് ശേഷം എല്ലാം വളരെ ലളിതമായി ചെയ്യുന്നതായിട്ടാണ് ആരാധകര്‍ നിരീക്ഷിക്കുന്നത്. ലളിതം സുന്ദരം എന്നതാണ് ഇപ്പോള്‍ സമാന്തയുടെ ലൈഫ് സ്റ്റൈല്‍

Read Entire Article