ഇത് വളര്‍ത്തു ഗുണം തന്നെ; അജിത്തിന്റെയും ശാലിനിയുടെയും മകള്‍ അനുഷ്‌കയുടെ വീഡിയോ വൈറലാവുന്നു

3 months ago 10
ഇനി അടുത്ത ജനറേഷന്റെ വരവിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. തമിഴകത്ത് ഇപ്പോള്‍ രണ്ട് താരപുത്രിമാരുടെ വീഡിയോ വളരെ അധികം ചര്‍ച്ചയാവുന്നുണ്ട്. ഒന്ന് സൂര്യയുടെയും ജ്യോതികയുടെയും മകള്‍ ദിയയുടെ വീഡിയോ, മറ്റൊന്ന് അജിത്തിന്റെയും ശാലിനിയുടെയും മകള്‍ അനുഷ്‌ക അജിത് കുമാറിന്റെ വീഡിയോ. രണ്ട് പേര്‍ക്കും കാഴ്ചയില്‍ സമാനതകളുണ്ട്, രണ്ട് പേരും തമിഴകത്തെ മാതൃകാ ദമ്പതികളുടെ മക്കള്‍, സുന്ദരികള്‍ എന്നൊക്കെ പറഞ്ഞാണ് വീഡിയോ വൈറലാവുന്നത്.

അടുത്തിടെ ജ്യോതികയുടെ പുതിയ സിനിമയായ സിസ്റ്റത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം മക്കളായ ദേവും ദിയയും വന്നിരുന്നു. ദിയ അമ്മയെ പോലെ തന്നെ സുന്ദരിയാണ്, രണ്ട് പേരും സഹോദരിമാരെ പോലെയുണ്ട് എന്നൊക്കെ പറഞ്ഞാണ് വീഡിയോ വൈറലാവുന്നത്. എന്നാലിപ്പോള്‍ അനുഷ്‌ക അജിത്കുമാറിന്റെ വീഡിയോ വൈറലാവുന്നത് താരപുത്രിയുടെ സ്വഭാവ സമ്പന്നതയുടെ പേരിലാണ്.

Also Read: വയസ്സാവുന്നതില്‍ പേടിയുണ്ടോ എന്ന ചോദ്യത്തിന് ഉര്‍വശിയുടെ മറുപടി; ബോഡി ഷെയിമിങിന്റെ പേരില്‍ പൊട്ടിക്കരഞ്ഞ സംഭവം?

മെറൂണ്‍ നിറത്തിലുള്ള സ്ലീവ്‌ലെന്ന് ഗൗണ്‍ ധരിച്ച് അനുഷ്‌ക അടുത്തിടെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആ ചടങ്ങിന് അനുഷ്‌ക എത്തിയതു മുതല്‍, അവിടെ എല്ലാവരോടും പെരുമാറുന്നതും ഇടപഴകുന്നതുമൊക്കെയായ വീഡിയോകളാണ് അജിത്തിന്റെയും ശാലിനിയുടെയും ഫാന്‍സ് പേജുകളിലൂടെ വൈറലാവുന്നത്. അച്ഛന്റെ അതേ വിനയവും എളിമയും മകള്‍ക്ക് കിട്ടിയിട്ടുണ്ട് എന്നാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ആരാധകര്‍ പറയുന്നത്.

യാതൊരു താരജാഡകളും ഇല്ലാതെയാണ് അനുഷ്‌ക ചടങ്ങിന് പങ്കെടുത്തത്. എല്ലാവരോടും ചിരിച്ച് സംസാരിക്കുന്നു. മുതിര്‍ന്നവരെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് നമസ്‌കാരം പറഞ്ഞ് സംസാരിക്കുന്നു. ഇതെല്ലാം അജിത്തിന്റെയും ശാലിനിയുടെയും വളര്‍ത്തു ഗുണം എന്നാണ് ആരാധകര്‍ പറയുന്നത്. അജിത് കുമാറും വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവര്‍ക്കും ഒരുപോലെ ബഹുമാനവും മര്യാദയും നല്‍കി ഇടപഴകുന്ന ആളാണ്. ആ രീതിയാണ് അനുഷ്‌കയും കാണുന്നത് എന്ന് ആരാധകര്‍ പറയുന്നു.


പതിനെട്ടു വയസ്സുകാരിയായ അനുഷ്‌ക അഭിനയത്തിലേക്ക് വരുമോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. അമ്മയെ പോലെ മകളും സുന്ദരിയാണല്ലോ, അഭിനയത്തിലേക്ക് വരുമോ എന്ന് ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍ വിവാഹത്തോടെ ശാലിനി അഭിനയം നിര്‍ത്തിയതാണ്, അതുകൊണ്ട് മകള്‍ അഭിനയത്തിലേക്ക് വരുന്നതില്‍ അജിത്തിന് താത്പര്യം കാണില്ല എന്ന നിഗമനങ്ങളുമുണ്ട്‌
Read Entire Article