ഇത് സത്യമാണോ! ഡേറ്റിങ്ങിൽ ആണോ; ന്യൂയോർക്ക് സിറ്റിയിൽ കാവ്യക്ക് ഒപ്പം അനിരുദ്ധ്; പുത്തൻ വിശേഷം

2 months ago 2

Authored by: ഋതു നായർ|Samayam Malayalam13 Nov 2025, 3:04 pm

കാവ്യ മാരനുമായി അനിരുദ്ധ് രവിചന്ദർ പ്രണയത്തിലെന്നും വിവാഹനിശ്ചയം നടന്നുവെന്നും നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം വിവാഹവാർത്തകൾ നിഷേധിച്ചു രംഗത്ത് വന്നു

anirudh ravichander and kavya maran spotted successful  caller   york metropolis  caller   discussions successful  societal  mediaകാവ്യാ അനിരുദ്ധ്(ഫോട്ടോസ്- Samayam Malayalam)
അനിരുദ്ധ് സംരംഭകയായ കാവ്യ മാരനും ആയി ഡേറ്റിങ്ങിൽ എന്ന് മുൻപേ വാർത്തകൾ വന്നിരുന്നു. എന്നാൽ അനിരുദ്ധ് ഈ റിപ്പോർട്ടുകൾ നിഷേധിച്ചെങ്കിലും ഇപ്പോൾ ഇരുവരേയും ഒരുമിച്ച് ന്യൂയോർക്ക് സിറ്റിയിൽ കണ്ടതായാണ് റിപ്പോർട്ട് .

കാവ്യ മാരനോടൊപ്പം അനിരുധും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്., ഇത് അവർ തമ്മിൽ ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ന്യൂയോർക്ക് വിസിറ്റ് ചെയ്ത യുകെ ആസ്ഥാനമായുള്ള ഒരു വ്ലോഗർ തന്റെ യാത്രകൾ രേഖപ്പെടുത്തി ഈ ചിത്രീകരണത്തിനിടെയിൽ ആണ് അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും ന്യൂയോർക്ക് സിറ്റിയിൽ ഒരുമിച്ച് നടക്കുന്നത് ഒരു വീഡിയോയിൽ വന്നത്. അതോടെയാണ് ഊഹാപോഹങ്ങൾക്കും ശക്തി കൂടിയത്.

വഴിയാത്രക്കാരിൽ ചിലരും അവരുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ പകർത്തിയെന്നും അങ്ങനെ ഇത് ഓൺലൈനിൽ പ്രചരിച്ചുവെന്നും റിപ്പോർട്ടുണ്ട്, ഇത് കൂടുതൽ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

ഈ വർഷം ആദ്യം, അനിരുദ്ധ് കാവ്യയുമായി പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹം കഴിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. റെഡ്ഡിറ്റിലെ ചർച്ചകളിലും സംഗീതസംവിധായകൻ ഒരു വർഷത്തിലേറെയായി ബിസിനസുകാരിയുമായി പ്രണയത്തിലാണെന്ന് സൂചനയുണ്ട്.

വിവാഹമോ ഏഹ്? ഹ ഹ ഹ... ശാന്തമാകൂ സുഹൃത്തുക്കളേ. ദയവായി കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തൂ."എന്നായിരുന്നു ഇടക്ക് വന്ന ഗോസിപ്പുകൾക്ക് അനിരുദ്ധ് മുൻപ് പ്രതികരിച്ചത്.

ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒ ആണ് കാവ്യാ മാരൻ . സൺ ഗ്രൂപ്പിന്റെ ഉടമയായ കലാനിധി മാരന്റെ മകളാണ് കാവ്യ. 34 കാരിയായ താരം ബിസിനസ്സ് സംരംഭങ്ങൾക്ക് പേരുകേട്ടതിന് ഒപ്പം ഐപിഎൽ മത്സരങ്ങളിലെ പ്രകടനത്തിലൂടെയും പ്രശസ്തി നേടിയിട്ടുണ്ട്.

ALSO READ: 7790 കോടി രൂപയുടെ സ്വത്തിന്റെ ഉടമ 58 കാരി! ജയ് മെഹ്തയുടെ പങ്കാളി; രണ്ടുകുഞ്ഞുങ്ങളുടെ അമ്മ; ജൂഹി ചൗളയുടെ ജീവിതം


ദളപതി വിജയ് നായകനായ ' ജന നായകൻ' എന്ന ചിത്രത്തിലെ തന്റെ പുതിയ വർക്ക് കൊണ്ടും സോഷ്യൽ മീഡിയയിൽ സ്റ്റാർ ആണ്, 2026 ജനുവരി 9 ന് ചിത്രത്തിന്റെ റിലീസ്.

ലവ് ഇൻഷുറൻസ് കമ്പനി ഷാരൂഖ് ഖാന്റെ കിംഗ്, രജനീകാന്തിന്റെ ജയിലർ 2, ദി പാരഡൈസ് വിത്ത് നാനി, ലോകേഷ് കനകരാജിന്റെ ഡിസി, എസ്ടിആറിന്റെ അരസൻ തുടങ്ങി നിരവധി വരാനിരിക്കുന്ന സിനിമകളും സംഗീതസംവിധാനം നിർവ്വഹിച്ചത് അനിരുദ്ധ് ആണ്.

Read Entire Article