ഇത് സ്വപ്‌നം കാണാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല; വീഡിയോയില്‍ വിങ്ങി കരഞ്ഞ് സ്വാസിക, നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ല

4 weeks ago 8
നൂറ് സാമി എന്ന ചിത്രത്തില്‍ സ്വാസികയുടെ അഭിനയം കണ്ട് പ്രശംസിക്കുകയാണ് തമിഴകം മുഴുവന്‍. നാഷണല്‍ അവാര്‍ഡ് ഒന്നും പോര, അതിനും മുകളില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തന്നെ സ്വാസികയ്ക്ക് നല്‍കണം എന്നാണ് ആരാധകരുടെ പക്ഷം. ഇന്ത്യയ്ക്ക് ഓസ്‌കാറില്ലാതെ പോയി, സ്വാസികയ്ക്ക് വേണ്ടി ഇന്ത്യന്‍ ഓസ്‌കാര്‍ എന്ന് നമ്മള്‍ തന്നെ ഒന്ന് ക്രിയേറ്റ് ചെയ്ത് കൊടുക്കണം എന്നാണ് നടന്‍ വിജയ് ആന്റണി പറഞ്ഞത്.

തമിഴ്‌നാടിന്റെ ഈ സ്‌നേഹത്തിന് മുന്നില്‍ സ്വാസിക ഇപ്പോള്‍ ഇമോഷണലായിരിക്കുകയാണ്. ഈ സ്‌നേഹത്തിന് ഞാന്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ടിരിയ്ക്കുന്നു എന്ന് സ്വാസിക പറയുന്നു. വളരെ ഇമോഷണലായി സ്വാസിക പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Also Read: സ്വാസികയ്ക്ക് നാഷണല്‍ അവാര്‍ഡിനും മുകളില്‍ എന്തെങ്കിലും നല്‍കണം, ഓസ്‌കാര്‍ തന്നെ വേണം എന്ന് വിജയ് ആന്റണി

എല്ലാ തമിഴ് ജനങ്ങള്‍ക്കും എന്റെ വലിയ നന്ദി. നന്ദി എന്ന വാക്ക് അല്ലാതെ മറ്റൊന്നും എനിക്കിപ്പോള്‍ പറയാന്‍ പറ്റുന്നില്ല. അത്രയും സ്‌നേഹം നിങ്ങള്‍ എനിക്ക് നല്‍കുന്നു. ലബ്ധര്‍ പന്തില്‍ ആണെങ്കിലും, മാമനില്‍ ആണെങ്കിലും എല്ലാത്തിലും എനിക്ക് ആ സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ നൂറ് സാമിയില്‍ എങ്കയോ പോയിട്ടേന്‍.. സത്യമായിട്ടും എനിക്ക് മനസ്സിലാവുന്നില്ല, എങ്ങനെ നിങ്ങള്‍ എന്നെ വിശ്വസിച്ചു തിയേറ്ററിലേക്ക് വന്നു എന്ന്, എങ്ങനെ ശശി സര്‍ എന്നെ വിശ്വസിച്ച് ഇത്ര വലിയ കഥാപാത്രം എനിക്ക് തന്നു എന്ന്, എങ്ങനെ വിജയ് ആന്റണി സര്‍ അതിന് സമ്മതിച്ചു.. എല്ലാം എനിക്കൊരു സ്വപ്‌നം പോലെയാണ് തോന്നുന്നത്.

പക്ഷേ ഒരു കാര്യം, ഈ ഒരു സിനിമയ്ക്ക് വേണ്ടി, ഞാന്‍ ഷോള്‍ഡര്‍ ചെയ്യുന്ന ഒരു സിനിമ, ഞാന്‍ ഹീറോയിനായി അഭിനയിക്കുന്ന ഒരു സിനിമ ഇത്രയും തിയേറ്ററുകളില്‍ ഓടുന്നതും ഇത്രയുമധികം ആളുകള്‍ ആസ്വദിച്ച് കാണുന്നതുമെല്ലാം സ്വപ്‌നം കാണാതെ ഉറങ്ങുന്ന ഒരു ദിവസം പോലും എനിക്കുണ്ടായിട്ടില്ല. ഇന്ന് അതെല്ലാം യാഥാര്‍ത്ഥ്യമായിരിക്കുന്നു.


തമിഴ് ഓഡിയന്‍സ്, നിങ്ങള്‍ എത്ര വലിയ സപ്പോര്‍ട്ടാണ് എനിക്ക് തരുന്നത്. ഇതിന് നന്ദി എന്ന വാക്ക് അല്ലാതെ അതിന് മുകളിലെന്തെങ്കിലുമുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ഇപ്പോള്‍ എന്റെ ഓക്‌സിജന്‍ തന്നെ തമിഴ് ഓഡിയന്‍സാണ്. നിങ്ങള്‍ തരുന്ന ഈ സ്‌നേഹത്തിന് എല്ലാ കാലത്തും ഞാന്‍ കടപ്പെട്ടിരിയ്ക്കും. അതെന്റെ ഉത്തരനാദിത്വമായി കണ്ട്, ഇനിയും ഞാന്‍ നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കും. നൂറ് സാമിയ്ക്ക് ഇനിയും നിങ്ങളുടെ പിന്തുണ വേണം. ഒരു നടി എന്ന നിലയില്‍ എനിക്കും- സന്തോഷത്തോടെ കരഞ്ഞുകൊണ്ടാണ് സ്വാസിക സംസാരിക്കുന്നത്‌
Read Entire Article