ഇത്ര ആവേശത്തോടെ തൃഷ പോസ്റ്റ് ചെയ്ത ഫോട്ടോ എഐ ജെനറേറ്റഡ്, പിറന്നാളിന ഒരു പുതിയ ഷര്‍ട്ട് പോലും ഇടാത്ത ആളാണോ വിജയ്?

3 weeks ago 3
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു വലിയ സ്‌ഫോടനം തന്നെ സൃഷ്ടച്ച പോസ്റ്റ് ആയിരുന്നു തൃഷ കൃഷ്ണയുടേത്. വിജയ് യുടെ പിറന്നാളിന് തൃഷ ഇത്തരത്തില്‍ എന്തെങ്കിലും ഫോട്ടോകള്‍ പങ്കുവയ്ക്കും എന്ന കാര്യത്തില്‍ കടുത്ത വിജയ് ഫാന്‍സിന് പോലും ഉള്‍ഭയം ഉണ്ടായിരുന്നു എന്നാണ് കേട്ടത്. പിറന്നാള്‍ ദിവസം തൃഷ ഒന്നും പങ്കുവയ്ക്കാതെയായതോടെ ആശ്വാസം എന്ന് കരുതിയപ്പോഴാണ് അടുത്ത ദിവസം ഒരു ഫോട്ടോയുമായി തൃഷ എത്തിയത്. അതും നിയമസഭയില്‍ വിജയ് കൈയ്യടി നേടിയതിന് പിന്നാലെ, ഈ ഇമേജ് മൊത്തം കളയുന്ന വിധം ഒരു സ്വകാര്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം.

എന്നാല്‍ ആ ഫോട്ടോ എഐ ജനറേറ്റഡ് ആണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ആദ്യം അത് നിരീക്ഷിച്ചുകൊണ്ട് പ്രതികരിച്ചത് ഗായിക സുചിത്രയാണ്. അക്ക പോസ്റ്റ് ചെയ്ത ഫോട്ടോ എ ഐ ജനറേറ്റഡ് ആണെന്ന് പറഞ്ഞ് സുചിത്ര ചില തെളിവുകള്‍ ചൂണ്ടി കാണിക്കുന്നുണ്ട്. ഒന്നുകൂടെ ഫോട്ടോ സൂം ചെയ്ത സോഷ്യല്‍ മീഡിയയും കുറേ അധികം തെളിവുകള്‍ കണ്ടെത്തി. അതില്‍ ഏറ്റവും പ്രധാനം, തൃഷ പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയില്‍ വിജയ് ധരിച്ചിരിയ്ക്കുന്ന ഷര്‍ട്ട് 2014 ല്‍ ഒരു പരിപാടിയില്‍ അദ്ദേഹം ധരിച്ചതാണ് എന്നതാണ്. പിറന്നാള്‍ ദിനത്തില്‍ ഒരു പുതിയ ഷര്‍ട്ട് വാങ്ങാന്‍ പോലും കഴിവില്ലാത്ത ആളാണോ വിജയ് എന്നാണ് ആരാധകരുടെ ചോദ്യം.

Also Read: സോറിയ ഗായിസ്.. ഞാന്‍ ചെറിയൊരു ബ്രേക്ക് എടുക്കുന്നു; ഗര്‍ഭിണിയാണ് എന്ന് സ്ഥിരീകരിച്ച് സമാന്ത റുത്ത് പ്രഭു

ഒരു പക്ഷേ 2024 ല്‍ പിറന്നാള്‍ ആഘോഷിച്ച ചിത്രമായിരിക്കാം തൃഷ ഇപ്പോള്‍ പങ്കുവച്ചത് എന്ന് പറയുന്നുണ്ട്, എന്നാലും ആ ഫോട്ടോയില്‍ ചില പാകപ്പിഴകള്‍ ഉണ്ടല്ലോ എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഒരു ടേബിളില്‍ ചാരി നില്‍ക്കുമ്പോള്‍, സ്വാഭാവികമായും ഷര്‍ട്ടില്‍ ചെറിയ ചില ചുളിവുകള്‍ എങ്കിലും വരും. പക്ഷേ ഇവിടെ അങ്ങനെ ഒരു ചുളിവും ഇല്ല എന്ന് മാത്രമല്ല, വെട്ടി ഒട്ടിച്ചതുപോലെയുണ്ട്.


രണ്ടാമതായി കാണിക്കുന്നത്, കേക്ക് കട്ട് ചെയ്യാന്‍ വച്ച കത്തിയാണ്. അതില്‍ ചോക്ലേറ്റ് പറ്റിയതായി കാണാം. എന്നാല്‍ അഞ്ച് കേക്ക് വച്ചതില്‍, അഞ്ചിലും ചോക്ലേറ്റ് ഇല്ല എന്ന് മാത്രമല്ല, അവര്‍ കേക്ക് കട്ട് ചെയ്തതായും ചിത്രത്തില്‍ കാണുന്നില്ല. വിജയ് യുടെ അടുത്ത് വച്ചിരിയ്ക്കുന്ന കേക്കിലെ കാന്റില്‍ കത്തുന്നത് ശ്രദ്ധിച്ചാല്‍, അത് വെള്ള നിറത്തിലാണ്, അതേ സമയം മറ്റൊരു കേക്കി മഞ്ഞ നിറത്തി തന്നെ തിരി കത്തുന്നതും കാണാം. ഇങ്ങനെ ഓരോ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഇത് എഐ ജനറേറ്റഡ് ഫോട്ടോ ആണെന്ന് സുചിത്രയും സോഷ്യല്‍ മീഡിയയും നിഗമനത്തില്‍ എത്തുന്നത്.
Read Entire Article