ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന എല്ലാ ശാരീരിക - മാനസിക മാറ്റങ്ങള്‍ക്കും താന്‍ തയ്യാറായി കഴിഞ്ഞു എന്ന് നേരത്തെ സമാന്ത പറഞ്ഞിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികള്‍ക്കും, ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ക്കും, പ്രസവ ശേഷമുള്ള ശാരീരിക മാറ്റത്തിനും എല്ലാം ഞാന്‍ തയ്യാറാണ്. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ സ്വീകരിക്കാനുള്ള എക്‌സൈറ്റ്‌മെന്റിലാണ് താന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവെ സമാന്ത പറഞ്ഞിരുന്നത്.
മറ്റാരും കാണാത്ത, എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന, നിന്റെ കുരുത്തക്കേടുകളെ അതുപോലെ പ്രണയിക്കുന്നു; സ്‌നേഹയെ കുറിച്ച് പ്രസന്ന
കാലങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് താന്‍ എനിക്ക് റസ്റ്റ് വേണം എന്ന് വളരെ കംഫര്‍ട്ടായി പറയുന്നത് എന്നും സമാന്ത റുത്ത് പ്രഭു പറയുന്നു. സോയ സാനിറ്ററി പാഡ് ലോഞ്ചിങ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സമാന്ത റുത്ത് പ്രഭു.
എനിക്കുറപ്പുണ്ട് ഈ ഒരു സമയത്ത് നമ്മള്‍ സ്ത്രീകള്‍ വരാന്‍ പോകുന്ന വേദനയെ കുറിച്ചോ, കരിയറിനെ കുറിച്ചോ ഒന്നും ചിന്തിക്കുന്നുണ്ടാവില്ല. നമ്മുടെ ചിന്ത മുഴുവന്‍ വരാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ചായിരിക്കും. എത്രതന്നെ ഡിസ്‌കംഫര്‍ട്ട് ആയാലും, വേദനയായാലും നമ്മുടെ മുഖത്തൊരു ചിരിയുണ്ടാവും. ഇത്ര കാലത്തിന് ശേഷം ഇപ്പോഴാണ് എനിക്ക് കുറച്ച് റസ്റ്റ് ആവശ്യമുണ്ട് എന്ന് കംഫര്‍ട്ടബിളായി എനിക്ക് പറയാന്‍ സാധിക്കുന്നത്. അതിന് മുന്‍പ് എനിക്ക് അങ്ങനെ പറയാന്‍ സാധിക്കുമായിരുന്നില്ല. ഇത്രകാലം ഓടി നടന്ന് സിനിമകള്‍ ചെയ്തിട്ട് ഇപ്പോഴാണ് ഓകെ, ഒരു ബ്രേക്ക് വേണം എന്ന് ധൈര്യത്തോടെ എനിക്ക് പറയാന്‍ സാധിക്കുന്നത്- സമാന്ത റുത്ത് പ്രഭു പറഞ്ഞു
മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗാവസ്ഥ തനിക്കുണ്ടായപ്പോള്‍, മാനസികമായും ശാരീരകമായും തളര്‍ന്ന് പോയിരുന്നു. കരിയറില്‍ ബ്രേക്ക് വന്നാല്‍ അത് എങ്ങനെ ഓവര്‍കം ചെയ്യും, പ്രൊജക്ടുകള്‍ നഷ്ടമാവുമോ എന്നൊക്കെ അന്ന് പേടിച്ചു. ബ്രേക്ക് എടുക്കുന്നത് കരിയറില്‍ വലിയൊരു തകര്‍ച്ചയ്ക്ക് കാരണമാവും എന്ന് ചിന്തിച്ച അവസ്ഥയില്‍ നിന്ന്, ഇപ്പോള്‍ ആ ഗര്‍ഭകാലത്ത് സന്തോഷത്തോടെയും ധൈര്യത്തോടെയും ബ്രേക്ക് എടുക്കാന്‍ കഴിയുന്നതിനെ കുറിച്ച് അത്രയധികം സന്തോഷത്തോടെയാണ് സമാന്ത സംസാരിച്ചത്




English (US) ·