ഇനി ക്യാപ്റ്റൻ വൈഭവ് സൂര്യവംശി, ഇന്ത്യൻ ടീമിൽ സ്ഥാനത്തിനായി പൊരുതുന്നതിനിടെ 15-ാം വയസ്സിൽ നായക സ്ഥാനം

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: November 06, 2026 08:02 PM IST

1 minute Read

 X@BCCI
അർധ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയുടെ ആഹ്ലാദം. Photo: X@BCCI

പട്ന∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ബിഹാർ ടീമിനെ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി നയിക്കും. നവംബർ 14ന് ആരംഭിക്കുന്ന ടൂർണമെന്റിനുള്ള 17 അംഗ ടീമിനെ ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. സൗരാഷ്ട്രയ്ക്കെതിരെയാണ് ബിഹാറിന്റെ ആദ്യ മത്സരം. ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണർ സ്ഥാനത്തിനു വേണ്ടി വൈഭവ് പൊരുതുന്നതിനിടെയാണ് ക്യാപ്റ്റൻ സ്ഥാനം നൽകി ബിഹാർ താരത്തെ പിന്തുണച്ചത്. ഇന്ത്യൻ ടീമിൽ പകരക്കാരന്റെ റോളിലാണു വൈഭവ് കളിക്കുന്നത്.

What you should work next

ന്യൂസീലൻഡിനെതിരെ ഇഷാൻ കിഷന് പരുക്കേറ്റപ്പോൾ മാത്രമാണ് വൈഭവ് സൂര്യവംശിക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. മികവ് തെളിയിച്ചിട്ടും ഇഷാൻ പരുക്കുമാറി തിരിച്ചെത്തിയപ്പോൾ വൈഭവ് ടീമിൽനിന്നു പുറത്താകുകയും ചെയ്തു. സൂരജ് കശ്യപാണ് ബിഹാർ ടീമിന്റെ വൈസ് ക്യാപ്റ്റൻ. പ്രതിഭ തെളിയിച്ചു കഴിഞ്ഞ വൈഭവിന് നായകനെന്ന നിലയിൽ കൂടി വളരുന്നതിനുള്ള അവസരമാണ് ഇതെന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സുരജ് കശ്യപ് വ്യക്തമാക്കി.

What you should work next

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബിഹാർ ടീം– വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ), സുരജ് കശ്യപ് (വൈസ് ക്യാപ്റ്റന്‍), അലോക് കുമാർ, ആയുഷ് ലൊഹാരുക (വിക്കറ്റ് കീപ്പർ), അൽതമാഷ് അഷറഫ്, പരം കുമാര്‍ സിങ്, അൻമോൽ കുമാർ (വിക്കറ്റ് കീപ്പർ), ഋത്വിക് രാജ്, മയങ്ക് കുമാർ, രാഘവേന്ദ്ര പ്രതാപ്, ആശിഷ് കുമാർ, വസുദേവ് പ്രതാപ് സിങ്, മുഹമ്മദ് ഇസാര്‍, അമോദ് യാദവ്, പ്രശാന്ത് സിങ്, നവാസ് ഖാൻ, ഹിമാൻഷു സിങ്.

English Summary:

Vaibhav Suryavanshi to Captain Bihar successful Syed Mushtaq Ali Trophy

Read Entire Article