ഇനി മണിക്കൂറുകള്‍ മാത്രം; എന്തൊക്കെയാണ് തുടക്കം എന്ന സിനിമയിലെ പ്രതീക്ഷകള്‍

1 month ago 17

Authored by: അശ്വിനി പി|Samayam Malayalam6 Aug 2026, 5:57 p.m. IST

തുടക്കം എന്ന സിനിമ തിയേറ്ററിലേക്ക് എത്തുമ്പോള്‍ വിസ്മയ മോഹന്‍ലാല്‍ എന്ന താരപുത്രി മാത്രമാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനവും പുറത്തുവന്ന ട്രെയിലറും എല്ലാം ആ പ്രതീക്ഷയെ ഒന്നുകൂടെ ബൂസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

thudakkam releaseതുടക്കം തിയേറ്ററിലേക്ക് എത്തുമ്പോൾ
വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്ന തുടക്കം എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അച്ഛന്റെ ലെഗസി മകള്‍ ഏറ്റെടുത്തോ, മലയാള സിനിമയ്ക്ക് വിസ്മയയ്ക്ക് ഇനി എത്രത്തോളം സാധ്യതകളുണ്ട് എന്നൊക്കെയുള്ള വിദി നാളെ ജനം തിയേറ്ററുകളിലെഴുതും. റിലീസിന് മുന്നോടിയായി സുചിത്ര മോഹന്‍ലാലും വിസ്മയ മോഹന്‍ലാലും ക്ഷേത്ര ദര്‍ശനം നടത്തിയ വീഡിയോകളും ഫോട്ടോകളുമെല്ലാം പുറത്തുവന്നതാണ്. ഇനി എല്ലാം ജനത്തിന്റെ കൈയ്യില്‍. എന്താണ് അതിനും മാത്രം തുടക്കം എന്ന സിനിമയിലെ പ്രതീക്ഷ.

വിസ്മയയുടെ തുടക്കം


മോഹന്‍ലാലിന്റെ മകള്‍ എന്നത് കൊണ്ട് മാത്രമല്ല, കലയെ സ്‌നേഹിക്കുന്ന ഒരു കലാകാരി കൂടെയാണ് വിസ്മയം. പ്രണവ് മോഹന്‍ലാലിനെ പോലെ ആരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് സിനിമയിലേക്ക് വരുന്നതല്ല, സിനിമയോടുള്ള ഇഷ്ടം കൊണ്ട് അതിലേക്ക് വരുന്നതാണ്. അതിനൊപ്പം വിസ്മയ അഭിനയം പഠിച്ചിട്ടുണ്ട്, തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ്. വിസ്മയ മോഹന്‍ലാലിന്റെ സിനിമ എന്നാല്‍ മലയാളികളെ സംബന്ധിച്ച് സ്വന്തം വീട്ടിലെ കുട്ടിയുടെ സിനിമ എന്ന സ്‌നേഹവും സ്വീകാര്യതയും ഉണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് തന്നെയാണ് സിനിമ സംവിധാനം ചെയ്തത് എന്ന് ജൂഡ് ആന്റണി ജോസഫും പറഞ്ഞിട്ടുണ്ട്.

Samayam Malayalamവിശ്വാസ വഞ്ചന വല്ലാത്ത വേദനയാണ്, അതിന് അതിജീവിച്ചു വരാന്‍ കാലങ്ങളെടുത്തു; മാനിപ്പുലേറ്റ് ചെയ്യുന്നവരെ ഇഷ്ടമല്ല എന്ന് ഉര്‍വശി

സംവിധാനം ജൂഡ് ആന്റണി ജോസഫ്


സംവിധാനം ചെയ്ത സിനിമകള്‍ എല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിജയിപ്പിച്ചിട്ടുള്ള സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് ഒരു മുത്തശ്ശി ഗഥ, സാറാസ്, 2018 എന്നീ സിനിമകളും സംവിധാനം ചെയ്തു. എല്ലാം വിജയിച്ച ചിത്രങ്ങള്‍, 2018 ഓസ്‌കാര്‍ നാമനിര്‍ദ്ദേശത്തില്‍ വരെ പേരെത്തി. അപ്പോള്‍ പിന്നെ സംവിധായകനിലുള്ള പ്രേക്ഷക പ്രതീക്ഷയും വളരെ വലുതാണ്. സിനിമയെ സംബന്ധിച്ച ഒരു വിവരവും ജൂഡ് ആന്റണി പുറത്തുവിട്ടിട്ടില്ല. ട്രെയിലര്‍ പോലും കഥയുടെ യാതൊരു സൂചനയും നല്‍കാതെയാണ് പുറത്തിറക്കിയത്. അതും പ്രതീക്ഷ ഇരട്ടിപ്പിക്കുന്നതാണ്.

ആശിര്‍വാദ് സിനിമാസ്


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ആശിര്‍വാദ് സിനിമ നിര്‍മിച്ച എല്ലാ സിനിമകളും ബ്ലോക് ബസ്റ്റര്‍ ഹിറ്റ് ആണ് എന്നത് കൊണ്ട് മാത്രമല്ല, ഒരു സിനിമ നന്നാക്കാന്‍ അതിന്റെ ക്വാളിറ്റിയില്‍ ഒരു കോംപ്രമൈസും ചെയ്യാന്‍ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ സിനിമയുടെ നിലവാരും അതിനൊത്ത് മികച്ചു നില്‍ക്കും എന്നതാണ് അതിലെ പ്രതീക്ഷ. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ മകളുടെ ആദ്യ ചിത്രം എന്ന നിലയില്‍ ആന്റണി പെരുമ്പാവൂരിന്റെ എക്‌സ്ട്ര ഇന്‍പുട്ട് ഉണ്ടാവും എന്നതില്‍ സംശയമില്ല.


ജൂഡ് ആന്റണിയുടെ ടീം


വളരെ നല്ലൊരു ടീം ആണ് തനിക്ക് കിട്ടിയത് എന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞിട്ടുണ്ട്. ജോമോന്‍ ടി ജോണ്‍ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹകനായി ആദ്യം വന്നത്. തിരക്കുകള്‍ കാരണം കുറച്ചു രംഗങ്ങള്‍ ഷൂട്ട് ചെയ്ത് അദ്ദേഹം മാറി. അഖില്‍ ജോര്‍ജും സുദീപ് എലമോനും ചേര്‍ന്ന് പൂര്‍ത്തിയാക്കി. ചാമന്‍ ചാക്കോ ആണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ജേക്‌സ് ബിജോയിയുടെ സംഗീതത്തിലുള്ള പ്രേക്ഷക പ്രതീക്ഷയും വളരെ വലുതാണ്. സിനിമയുടേതായി പുറത്തുവന്ന പാട്ട് ഇതിനോടകം ഹിറ്റടിക്കുകയും ചെയ്തു.

കാസ്റ്റിങിലേക്ക്


വിസ്മയ മോഹന്‍ലാല്‍ മാത്രമല്ല, മകള്‍ക്കൊപ്പം അച്ഛനും ചിത്രത്തില്‍ ഗംഭീര വേഷം ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെ കഥാപാത്രം വില്ലനാണോ നായകനാണോ എന്നത് പോലും ട്രെയിലറില്‍ പറഞ്ഞിട്ടില്ല. അത്രയും സര്‍പ്രൈസ് ആണ്. വിസ്മയയ്‌ക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയുടെയും അരങ്ങേറ്റ സിനിമയാണിത്. സായി കുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, മിയ ജോര്‍ജ്, ചിപ്പി രഞ്ജിത്ത്, ടിജി രവി, ദിനേശ് പ്രഭാകര്‍ തുടങ്ങിയൊരു നീണ്ട താരനിരയും ചിത്രത്തിലുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article