ഇന്‍സ്റ്റയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യണമെങ്കില്‍ പോലും ഭര്‍ത്താവിനോട് ചോദിക്കുമെന്ന് സമാന്ത, തീരുമാനങ്ങള്‍ എല്ലാം ഒന്നിച്ച്

1 month ago 4
മാ ഇന്‍ടി ബംഗാരം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ സമാന്ത രുത്ത് പ്രഭു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സമാന്തയുതേടായി തിയേറ്ററിലേക്ക് എത്തുന്ന ആദ്യത്തെ ചിത്രം എന്ന നിലയില്‍ ആരാധകരും സിനിമയ്ക്ക് വേണ്ടി അത്രയേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ ട്രെയിലറിലും ടീസറിലും കണ്ട സാമിന്റെ ആക്ഷന്‍ രംഗങ്ങള്‍ തന്നെ പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ വളരെ വലുതാണ്.

ബിവി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ സമാന്തയുടെ ഭര്‍ത്താവ് രാജ് നിഡിമോരു കൂടെയാണ്. അതുകൊണ്ട് സിനിമ പ്രമോഷന്‍ ഇന്റര്‍വ്യൂകളില്‍ സിനിമയുടെ വിശേഷങ്ങള്‍ക്കൊപ്പം തന്നെ സാം തന്‍രെ കുടുംബ ജീവിതത്തെ കുറിച്ചും പറയുന്നുണ്ട്. കരിയര്‍ സംബന്ധമായാലും, സ്വകാര്യ ജീവിതത്തിലെ ആയാലും എന്തും ഞങ്ങള്‍ ഒരുമിച്ച് എടുക്കുന്ന തീരുമാനമാണ് എന്നാണ് സമാന്ത പറയുന്നത്.

Also Read: ഞാന്‍ മരിച്ചാല്‍ സങ്കടപ്പെടാനോ അലോസരപ്പെടാനോ ആരും വരേണ്ട, മക്കള്‍ പോലും; ജീവനുള്ള ഓര്‍മകള്‍ മതി എന്ന് മഹേഷ്

ഓരോ തീരുമാനവും ഞങ്ങള്‍ ചര്‍ച്ച ചെയ്ത് ഒന്നിച്ചെടുക്കുന്നതാണ്. അത് സിനിമകള്‍ തിരഞ്ഞെടുക്കുന്നത് മാത്രമല്ല, ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് ഇടുന്നത് പോലുള്ള വളരെ സിംപിളായ ഒരു കാര്യത്തെക്കുറിച്ച് പോലും ഞാന്‍ രാജുമായി ചര്‍ച്ച ചെയ്യാറുണ്ട്.

കാര്യങ്ങളെ വളരെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ അദ്ദേഹത്തിന് കഴിയുന്നതുകൊണ്ട്, ഞാന്‍ ഇപ്പോഴും എന്തും അദ്ദേഹത്തോട് ചോദിച്ചറിഞ്ഞ് മാത്രമേ ചെയ്യാറുള്ളൂ. നമ്മളെ ഒറ്റപ്പെടുത്തുകയും ഒരു പ്രത്യേക വട്ടത്തിനുള്ളിലാക്കുകയും ചെയ്യുന്ന ഈ സിനിമാ ഇന്‍ഡസ്ട്രിയില്‍ ആയിരുന്നിട്ടും, അദ്ദേഹം യാഥാര്‍ത്ഥ്യങ്ങളുമായി അത്രയധികം ചേര്‍ന്നുനില്‍ക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ഞാന്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അദ്ദേഹവുമായി പങ്കുവെക്കാന്‍ എനിക്കിഷ്ടമാണ്. എന്തും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- എന്നാണ് സമാന്ത റുത്ത് പ്രഭു പറഞ്ഞത്.

Also Read: എനിക്ക് കള്ളൊഴിച്ച് തന്നത് നിങ്ങളാണോ? മറ്റുള്ളവരെ സ്‌നേഹിച്ചതിന്റെ പേരില്‍ ഒരുപാട് പണികിട്ടി, ഇനി മനസ്സില്ല എന്ന് ലക്ഷ്മിപ്രിയ


മാ ഇന്‍ടി ബംഗാരം എന്ന ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് സായി പല്ലവിയെയായിരുന്നു, നടിയുടെ ഡേറ്റ് ഇഷ്യു വന്നതിന് ശേഷമാണ് സമാന്ത അഭിനയിക്കാന്‍ തീരുമാനിച്ചത്. ശുഭം എന്ന ചിത്രത്തിന് ശേഷം സമാന്ത നിര്‍മിക്കുന്ന അടുത്ത ചിത്രമാണ് മാ ഇന്‍ടി ബംഗാരം.
Read Entire Article