Published: October 17, 2026 08:14 PM IST
1 minute Read
മുംബൈ∙ ഇന്ത്യക്കാരനായ ഒരു താരത്തിന് ഐപിഎൽ താരലേലത്തില്‍ വലിയ തുക കിട്ടിയാൽ എന്തിനാണ് ഇത്രയും രൂപ കൊടുക്കുന്നതെന്ന ചിന്തയാണ് ആളുകൾക്കെന്ന് സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ. പണത്തിനു വേണ്ടി ഒരിക്കലും കളിച്ചിട്ടില്ലെന്നും വരുമാനം കൂടിയാലും കുറഞ്ഞാലും ഒരേ പോലെയാണു കളിക്കുന്നതെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ ചെഹൽ പറഞ്ഞു. ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ താരമായ ചെഹൽ ഒരു സീസണിന് 18 കോടി രൂപയാണു പ്രതിഫലമായി വാങ്ങുന്നത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലമുള്ള സ്പിൻ ബോളറാണു ചെഹൽ. രാജസ്ഥാൻ റോയൽസിൽ 6.5 കോടി രൂപയ്ക്കു കളിച്ചിരുന്ന ചെഹലിന്റെ വരുമാനത്തില്‍ 177 ശതമാനത്തിന്റെ വർധനയാണ് ഇതോടെയുണ്ടായത്.
What you should work next
‘‘കളിച്ചതിലൂടെ എത്ര പണം ലഭിക്കുമെന്നു ഞാൻ ചിന്തിച്ചിട്ടില്ല. കാരണം ഞാൻ പണത്തിനു വേണ്ടിയല്ല കളിക്കുന്നത്. അഞ്ചു കോടി ലഭിച്ചാലും 25 കോടി ലഭിച്ചാലും ഞാൻ ഒരു പോലെയാണു കളിക്കുക. ചില താരങ്ങള്‍ക്ക് ആദ്യ സീസൺ മുതൽ തന്നെ 12–13 കോടിയൊക്കെ കിട്ടും. പക്ഷേ ഞാൻ 15 വർഷമായി ഐപിഎലിലുണ്ട്. ഐപിഎലിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുണ്ട്. ഞാൻ ഈ പ്രതിഫലം അർഹിക്കുന്നുണ്ട്. 25 കോടി കിട്ടുകയാണെങ്കിൽ ആ തുകയും ഞാൻ അർഹിക്കുന്നുണ്ടാകും. നമുക്കൊരു പ്രശ്നമുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് ഈ തുക കിട്ടിയാൽ അവന് എങ്ങനെ വലിയ തുക കിട്ടിയെന്ന് അദ്ഭുതപ്പെടും. എന്നാൽ വിദേശ താരങ്ങൾക്ക് 25 കോടി വരുമാനമുണ്ടെങ്കിൽ എല്ലാവരും സന്തോഷിക്കും.’’– ചെഹൽ വ്യക്തമാക്കി.
What you should work next
2013 മുതൽ 2026 വരെ 188 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ചെഹൽ 233 വിക്കറ്റുകൾ ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. ഐപിഎലിൽ മാത്രം എട്ടു തവണ നാലു വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ദേശീയ ടീമിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടില്ല. 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 മത്സരത്തിലാണ് ചെഹൽ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്.
English Summary:






English (US) ·