ഹൈദരാബാദ്: ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളില്‍ (എഐഎഫ്) ഒന്നായ അര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ക്രെഡിറ്റ് നിക്ഷേപം പ്രഖ്യാപിച്ചു. ഹൈദരാബാദിലെ ഫിനാന്‍ഷ്യല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 2.8 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വാണിജ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതിയായ ഫീനിക്‌സ് ട്രൈറ്റണ്‍ പൂര്‍ത്തിയാക്കുന്നതിന് പണം കണ്ടെത്തുന്നതിനായാണ് 700 കോടിയുടെ നിക്ഷേപം.
നാല് വര്‍ഷത്തെ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ച (എന്‍.സി.ഡി) നിക്ഷേപം പ്രോജക്റ്റിന്റെ വില്‍പ്പന പ്രകടനവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള വേരിയബിള്‍ റിട്ടേണ്‍ മോഡല്‍ അവതരിപ്പിക്കുന്നു. ഡെവലപ്പര്‍ക്ക് പണലഭ്യതയിലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നേട്ടം നല്‍കാനും ഇത് സഹായകരമാകും.
ഇന്ത്യയിലും ആഗോളതലത്തിലുമുള്ള പ്രതിസന്ധിയിലായ ആസ്തികളിലെ നിക്ഷേപം, മൂലധനം ആവശ്യമുള്ള ലാഭകരമായ ഇന്ത്യന്‍ ബിസിനസ്സുകള്‍ക്ക് സ്വകാര്യ ക്രെഡിറ്റ് നല്‍കല്‍, വെന്‍ച്വര്‍ ഡെബ്റ്റ് ഉള്‍പ്പെടെയുള്ള പി.ഇ രീതിയിലുള്ള നിക്ഷേപങ്ങള്‍ നല്‍കല്‍ എന്നിവയാണ് അര്‍ഥ ഗ്ലോബലിന്റെ പ്രവര്‍ത്തന ചട്ടക്കൂട്. എ.സെഡ്.ബി & പാര്‍ട്‌ണേഴ്‌സ്, ബി.എസ്.ആര്‍ & കോ (കെ.പി.എം.ജി ഇന്ത്യ) എന്നിവരാണ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
24 വര്‍ഷത്തിലേറെയായി ഹൈദരാബാദിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രധാന ഇടപാടുകാരായ ഫീനിക്‌സ് ഗ്ലോബല്‍ സ്‌പേസസ് 40% വിപണി വിഹിതം അവകാശപ്പെടുന്നു. അവരുടെ ഏറ്റവും പുതിയ പദ്ധതിയായ ഫീനിക്‌സ് ട്രൈറ്റണ്‍ 3.15 ഏക്കറില്‍ സ്ഥിതി ചെയ്യുന്നു, കൂടാതെ ജി+41 നിലകളുള്ള, ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ഒരു ടവറുമുണ്ട്. കോര്‍പ്പറേറ്റ് ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണിത്.
Content Highlights: India's First Private Credit Investment: Artha Global Invests ₹700 Crore successful Hyderabad Real Estate
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·