Published: November 13, 2026 08:09 AM IST Updated: November 13, 2026 08:15 AM IST
1 minute Read
മൗണ്ട് മാംഗനൂയി (ന്യൂസീലൻഡ്) ∙ ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്കു ടോസ്. ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിട്ടു. ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, കുൽദീപ് യാദവ് എന്നിവരെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി.
സ്വന്തം മണ്ണിൽ ന്യൂസീലൻഡ് കെട്ടിയുയർത്തിയ അപരാജിത ഏകദിന റെക്കോർഡ് തകർക്കാൻ കൂടിയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ന്യൂസീലൻഡിനെതിരായ 4–ാം ഏകദിനം ജയിച്ച് 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയാൽ, 2019നു ശേഷം സ്വന്തം മണ്ണിൽ ഏകദിന പരമ്പര തോറ്റിട്ടില്ലെന്ന ന്യൂസീലൻഡിന്റെ റെക്കോർഡ് തകരും. ടെസ്റ്റ് മത്സരങ്ങൾക്കു മുന്നോടിയായി പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ വലിയ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ആദ്യ 2 മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ പരമ്പര സമനിലയാക്കാൻ ജീവൻമരണ പോരാട്ടത്തിനുറച്ചാണ് ന്യൂസീലൻഡിന്റെ വരവ്.
What you should work next
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു വിശ്രമം നൽകിയതിനാൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള വിരാട് കോലിക്കൊപ്പം രോഹിത് ശർമയും ചേരുമ്പോൾ ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ആശങ്കയില്ല. യുവ ബോളിങ് നിരയും മികച്ച പ്രകടനമാണ് നടത്തുന്നത്. ഗില്ലിനൊപ്പം കെ.എൽ.രാഹുലും അംശുൽ കംബോജും ടീം വിട്ടു. ഗില്ലിന് പകരം ഇഷാൻ കിഷൻ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും. ഋതുരാജ് ഗെയ്ക്വാദ് കെ.എൽ.രാഹുലിന് പകരം മധ്യനിരയിലെത്തും. ന്യൂസീലൻഡ് ടീമിൽ ടോം ലാതം, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നീ ബാറ്റർമാര് ഉണ്ടാകില്ല. പേസർ ബ്രെറ്റ് റാൻഡലിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റന്), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, നമൻ ധീർ, ആക്വിബ് നബി, കുൽദീപ് യാദവ്, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ്.
ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– ടിം സെയ്ഫർട്ട് (വിക്കറ്റ് കീപ്പർ), വിൽ യങ്, നിക്ക് കെല്ലി, ഡീൻ ഫോക്സ്ക്രോഫ്റ്റ്, ഫിൻ അലന്, മിച്ചൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജെയ്മിസൻ, മാറ്റ് ഹെൻറി, മാത്യു ഫിഷർ.
English Summary:






English (US) ·