ഇന്ത്യൻ ബാറ്റർമാരിൽ ഒന്നാമൻ, ഐപിഎലിൽ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ; പിന്നാലെ ഔട്ട്!

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 26, 2026 04:38 PM IST Updated: April 26, 2026 05:48 PM IST

1 minute Read

ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജു സാംസന്റെ ബാറ്റിങ്. (PTI Photo/R Senthilkumar)
ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജു സാംസന്റെ ബാറ്റിങ്. (PTI Photo/R Senthilkumar)

ചെന്നൈ ∙ ഐപിഎലിൽ നിർണായക നാഴികക്കല്ല് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ. ഐപിഎലിൽ അയ്യായിരം റൺസ് തികയ്ക്കുന്ന പത്താമത്തെ താരമായി സഞ്ജു സാംസൺ മാറി. ഞായറാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് താരമായ സഞ്ജു നേട്ടം കൈവരിച്ചത്. ഏറ്റവും കുറവ് ബോളുകളിൽ (3555) അയ്യായിരം റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററാണ് സഞ്ജു. മുൻ ചെന്നൈ താരമായിരുന്ന സുരേഷ് റെയ്നയുടെ റെക്കോർഡാണ് (3620) സഞ്ജു മാറികടന്നത്.

എ.ബി.ഡിവില്ലേഴ്സ് (3288), ഡേവിഡ് വാർണർ (3554) എന്നിവരാണ് സഞ്ജുവിനേക്കാൾ കുറവ് ബോളുകളിൽ ഈ നേട്ടം കൈവരിച്ചവർ. 180 ഇന്നിങ്സുകളിൽനിന്നാണ് സഞ്ജു 5000 റൺസെടുത്തത്. വെറും 130 ഇന്നിങ്സുകളിൽ ഈ നേട്ടം കൈവരിച്ച കെ.എൽ.രാഹുലാണ് മുന്നിൽ. ഡേവിഡ് വാർണർ 135 ഇന്നിങ്സുകളിൽനിന്നും വിരാട് കോലി 157 ഇന്നിങ്സുകളിൽനിന്നുമാണ് അയ്യായിരം റൺസ് തികച്ചത്.

അതേസമയം, ഗുജറാത്തിനെതിരെ 15 പന്തിൽ വെറും 11 റൺസെടുത്ത് സഞ്ജു പുറത്തായി. ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഇന്നിങ്സിന്റെ നാലാം ഓവറിൽ കഗീസോ റബാദയാണ് സഞ്ജുവിനെ വിക്കറ്റ് കീപ്പർ ജോസ് ബട്‍ലറുടെ കൈകളിൽ എത്തിച്ചത്.

ഐപിഎലിൽ 5000 റൺസ് പിന്നിട്ടവർ

താരം– മത്സരങ്ങൾ– ഇന്നിങ്സുകൾ– റൺസ്

വിരാട് കോലി – 274 – 266 – 8989
രോഹിത് ശർമ 276 – 271 – 7183
ശിഖർ ധവാൻ 222 – 221 – 6769
ഡേവിഡ് വാർണർ 184 – 184 – 6565
കെ.എൽ. രാഹുൽ 152 –143 – 5579
സുരേഷ് റെയ്‌ന 205 –200 – 5528
എം.എസ്. ‌ധോണി 278 – 242– 5439
അജിൻക്യ രഹാനെ 205 –190 –5184
എബി ഡിവില്ലിയേഴ്സ് 184 –170– 5162
സഞ്ജു സാംസൺ 185 –180 –5008

കുറഞ്ഞ പന്തുകളിൽ 5000 റൺസ് നേടിയവർ3288 എ.ബി ഡിവില്ലിയേഴ്‌സ്
3554 ഡി വാർണർ
3555 സഞ്ജു സാംസൺ *
3620 സുരേഷ് റെയ്‌ന
3688 കെ.എൽ. രാഹുൽ
3691 എം.എസ്.ധോണി

കുറഞ്ഞ ഇന്നിങ്സുകളിൽ 5000 റൺസ് നേടിയവർകെ.എൽ. രാഹുൽ - 130 ഇന്നിങ്സ്
ഡേവിഡ് വാർണർ - 135 ഇന്നിങ്സ്
വിരാട് കോലി - 157 ഇന്നിങ്സ്
എ.ബി. ഡിവില്ലിയേഴ്‌സ് - 161 ഇന്നിങ്സ്
ശിഖർ ധവാൻ - 168 ഇന്നിങ്സ്

English Summary:

Sanju Samson has achieved a important milestone successful the IPL, becoming the tenth subordinate to implicit 5000 runs. He besides acceptable a caller grounds for the fastest Indian batsman to scope this people successful presumption of balls faced, surpassing Suresh Raina's erstwhile record.

Read Entire Article