കാവ്യയും ദിലീപും പ്രണയത്തിലാണ് എന്ന ഗോസിപ് മാത്രമല്ല, ദിലീപും മഞ്ജു വാര്യരും വേര്‍പിരിയാനുള്ള കാരണക്കാരിയും കാവ്യ മാധവനാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അല്ല എന്ന് കാവ്യയും ദിലീപും തുടക്കത്തില്‍ പല തവണ പറഞ്ഞിരുന്നു. അവസാനം ഞാന്‍ കാരണം ഒരുപാട് പേരുദോഷങ്ങള്‍ കേള്‍ക്കേണ്ടി വന്ന ആളെ തന്നെ വിവാഹം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാമ് കാവ്യ മാധവനും ദിലീപും വിവാഹിതരായത്.
മഞ്ഞുമ്മല്‍ ബോയ്‌സിന് ഒന്നും കിട്ടാതെ പോയതില്‍ വിഷമമുണ്ട് എന്ന് ആസിഫ് അലി, മമ്മൂക്കയ്‌ക്കൊപ്പം പേര് വന്നതേ സന്തോഷം
അപ്പോഴും ഗോസിപ്പുകള്‍ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ്, ഗോസിപ്പുകളെ അവഗണിച്ച് ജീവിക്കാം എന്ന് കരുതിയപ്പോഴേക്കും നടിയെ ആക്രമിച്ച കേസ് വന്നു. പിന്നെ പൊലീസ് ആയി, കേസ് ആയി, വിവാദങ്ങളായി, കുറ്റപ്പെടുത്തലുകളായി, തള്ളിപ്പറയലായി, പുറത്താക്കലായി, കുറ്റവാളിയായി അങ്ങനെ എട്ട് വര്‍ഷത്തോളം ആ കഥ നീണ്ടു നിന്നു.
എന്നാല്‍ ഇപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റ വിമുക്തനായി. വിമര്‍ശിക്കുന്നവര്‍ ഒരുപക്ഷത്ത് ഉണ്ടെങ്കിലും, ദിലീപ് തനിക്ക് ചുറ്റുമുള്ള ജീവിതം ജീവിച്ചു തീര്‍ക്കുന്ന തിരക്കിലാണ്. കൂടെ കാവ്യ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും.
കാവ്യയും ദിലീപും മകളും, കാവ്യയുടെ കുടുംബത്തിനൊപ്പം ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ അവധി ആഘോഷിക്കുന്ന വീഡിയോകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അതില്‍ കുടുംബം മുഴുവനും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവ്യയും ദിലീപും മകളും മാത്രമുള്ള പുതിയ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇരുവരും എത്രത്തോളം ആസ്വദിച്ചാണ് ജീവിക്കുന്നത് എന്ന് ആ വീഡിയോയില്‍ വ്യക്തമാണ്. അവര്‍ ഇപ്പോഴാണ് ശരിക്കും ഹണിമൂണ്‍ ആഘോഷിക്കുന്നത് എന്നാണ് കാവ്യയുടെ ഫാന്‍സ് പേജില്‍ വന്ന വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
കാവ്യയോടും ദിലീപിനോടും ഉള്ള ഇഷ്ടം അറിയിച്ചുകൊണ്ട് വരുന്ന കമൻറുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. വിമർശിക്കുന്നവരുടെ വിമർശനങ്ങൾ ഒരുഭാഗത്ത് തുടരുന്നു. എന്നാൽ അതൊന്നും ഇപ്പോൾ കാവ്യ മാധവനെയോ ദിലീപിനെയോ അവരുടെ ആരാധകരെയോ ബാധിക്കുന്നില്ല. ദിലീപിൻറെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ





English (US) ·