ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില

7 months ago 10

13 June 2025, 09:08 AM IST


രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയാകും.

Crude oil

Image: Freepik

റാനെതിരെ ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചതോടെ കുതിച്ചുയര്‍ന്ന് അസംസ്‌കൃത എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 12 ശതമാനം ഉയര്‍ന്ന് 77.77 ഡോളറിലെത്തി.

ഇറാനിലെ ആണവ നീക്കങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തിയ ആക്രണം ദിവസങ്ങളോളം തുടര്‍ന്നേക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നൈതന്യൂഹുവിന്റെ പ്രഖ്യാപനം കൂടിവന്നതോടെ വില വര്‍ധന തുടരാനുള്ള സാധ്യതയേറി.

ഓയില്‍ വിതരണ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ മാത്രമേ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാവൂയെന്നും വിലയിരുത്തലുണ്ട്. അതേസമയം, ഇറാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും തിരിച്ചടിക്ക് തയ്യാറെടുക്കുകയും ചെയ്താല്‍ മറ്റ് എണ്ണ ഉത്പാദന രാജ്യങ്ങളില്‍നിന്നുള്ള വിതരണത്തെകൂടി ബാധിച്ചേക്കാം.

ഇറാന്റെ ആണവ സംവിധാനങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍, സൈനിക ശേഷി എന്നിവ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നൈതന്യൂഹു വ്യക്തമാക്കിയിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് വില 12.6 ശതമാനം ഉയര്‍ന്ന് ബാരലിന് 76.61 ഡോളര്‍ നിലവാരത്തിലുമെത്തി.

Content Highlights: Israel-Iran Conflict Drives Crude Oil Prices Soar: Brent Crude Surges 12%

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article