‘ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, മറ്റാരെയും കുറ്റപ്പെടുത്താറില്ല’: വിൻഡീസിനെതിരായ മത്സരത്തിനു പിന്നാലെ തുറന്നുപറഞ്ഞ് സഞ്ജു

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: October 10, 2026 05:33 PM IST Updated: October 11, 2026 09:27 AM IST

1 minute Read

സഞ്ജു സാംസൺ (X/@StarSportsIndia)
സഞ്ജു സാംസൺ (X/@StarSportsIndia)

റാഞ്ചി ∙ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ‘സമ്മർദഘട്ടങ്ങൾ’ ശീലമായി കഴിഞ്ഞു. അസാധാരണ പ്രതിഭയുള്ള സഞ്ജുവിന് മുൻകാല ക്രിക്കറ്റ് താരങ്ങളിൽനിന്നു പലപ്പോഴും പിന്തുണ ലഭിച്ചിരുന്നു. എങ്കിലും വലിയ സ്കോറുകൾ സ്ഥിരമായി കണ്ടെത്താൻ കഴിയാതിരുന്നതിനാൽ തുടർച്ചയായ അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ 2026 ട്വന്റി20 ലോകകപ്പോടെ ആ അവസ്ഥയ്ക്ക് മാറ്റം വന്നു. ഫൈനൽ ഉൾപ്പെടെയുള്ള തുടർച്ചയായ മൂന്നു മത്സരങ്ങളിൽ സഞ്ജു സാംസൺ നിർണായക ഇന്നിങ്സുകൾ കളിച്ചു. ഇതിനു ശേഷം പ്ലേയിങ് ഇലവനിൽനിന്ന് ഒഴിച്ചുകൂടാനാകാത്ത താരമായി മാറി സഞ്ജു.

What you should work next

എന്നാൽ ലോകകപ്പിനു ശേഷം സഞ്ജു വീണ്ടും ഫോം ഔട്ടായി. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ സഞ്ജുവിന് കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല. വൈഭവ് സൂര്യവംശിയുടെ വരവു കൂടി ആയപ്പോൾ, സഞ്ജുവിന് മുന്നിൽ വെല്ലുവിളികൾ ഒന്നുകൂടി വർധിച്ചു. പിന്നാലെ അഫ്ഗാനിസ്ഥാനെതിരെ തുടർച്ചയായ രണ്ട് അർധസെഞ്ചറികൾ നേടി. പക്ഷേ ഏഷ്യൻ ഗെയിംസിൽ തീർത്തും നിറംമങ്ങി. വെള്ളിയാഴ്ച, വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ 41 പന്തിൽ 82 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, വിമർശകർക്ക് വീണ്ടും മറുപടി നൽകിയിരിക്കുകയാണ്.

ഇതോടെ സഞ്ജുവിന്റെ കടുത്ത വിമർശകർ പോലും കുറച്ചുകാലത്തേക്ക് നിശബ്ദരാകുമെന്ന് ഉറപ്പാണ്. ‘‘റൺസ് കണ്ടെത്താൻ കഴിയാതെ വരുമ്പോൾ താങ്കളുടെ പ്രതികരണം എന്താണ്? താങ്കൾ ഇപ്പോൾ ഒരു മികച്ച ഇന്നിങ്സിലൂടെ അതിന് മറുപടി നൽകിയിരിക്കുന്നു. ഈ ഫോർമാറ്റിൽ താങ്കളുടെ കഴിഞ്ഞ നാല് ഇന്നിങ്സുകളെ അപേക്ഷിച്ച് ഈ ഇന്നിങ്സിൽ ഉണ്ടായ പ്രധാന വ്യത്യാസം എന്തായിരുന്നു?’’– മത്സരശേഷം ബ്രോഡ്കാസ്റ്റർമാർ സഞ്ജുവിനോട് ചോദിച്ചു.

Muscular and Intentful 💪 Sanju Samson made afloat usage of the Powerplay ✅ Updates ▶️ https://t.co/mZlyaWZsoe #TeamIndia | #INDvWI | @mflone_ | @IamSanjuSamson https://t.co/ATcAq8UAX2

— BCCI (@BCCI) October 9, 2026

അതിനു സഞ്ജുവിന്റെ മറുപടി ഇങ്ങനെ: ‘‘പ്രത്യേകിച്ച് ഒന്നുമില്ല. ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഒരു പ്രഫഷനൽ ക്രിക്കറ്റ് താരം എന്ന നിലയിൽ, ഞാൻ പ്രഫഷനൽ വശങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. തയാറെടുപ്പുകൾ, പരിശീലനം, ട്രെയിനിങ് എന്നിവയും നമ്മുക്ക് സാധിക്കുന്ന മറ്റു പരമാവധി കാര്യങ്ങളും ചെയ്യുന്നു. പക്ഷേ വളരെ സത്യസന്ധമായി പറഞ്ഞാൽ, ഈ ഫോർമാറ്റിൽ ഫലം നമ്മുടെ കൈകളിലല്ലെന്ന് എല്ലാവർക്കും അറിയാം; ഇതിൽ മുന്നോട്ട് പോകാൻ ഒരേയൊരു വഴിയേ ഉള്ളൂ. അതുകൊണ്ട് എനിക്ക് കഴിഞ്ഞ മൂന്ന് ഇന്നിങ്സുകൾ മോശമായിരുന്നു, അതിനാൽ കുറച്ച് സമയമെടുത്ത് പതുക്കെ ഇന്നിങ്സ് പടുത്തുയർത്താം, അതിനുശേഷം ബാക്കി നോക്കാം എന്നു ചിന്തിക്കാൻ കഴിയില്ല.’’

‘‘അതുകൊണ്ട് ഇതൊക്കെ തികച്ചും സ്വാഭാവികമാണ്, അതിന്റെ ഉത്തരവാദിത്തം ഞാൻ തന്നെ ഏറ്റെടുക്കുന്നു. റൺസ് നേടാത്തതിന് ഞാൻ മറ്റാരെയും കുറ്റപ്പെടുത്താറില്ല, അതാണ് വാസ്തവം. അത് എന്റെ ജോലിയാണ്, മൈതാനത്തിറങ്ങുന്ന ഓരോ തവണയും ഞാൻ അതു ചെയ്യാൻ തന്നെയാണ് ശ്രമിക്കുന്നത്.’’– സഞ്ജു കൂട്ടിച്ചേർത്തു.

തന്റെ 74–ാം രാജ്യാന്തര ട്വന്റി20 മത്സരത്തിൽ, കരിയറിലെ ഒൻപതാം അർധസെഞ്ചറിയാണ് വെസ്റ്റിൻഡീസിനെതിരെ സഞ്ജു നേടിയത്. വെറും 21 പന്തിലാണ് താരം അർധസെഞ്ചറി പൂർത്തിയാക്കിയത്. ട്വന്റി20യിൽ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ അർധസെഞ്ചറിയാണ് റാഞ്ചിയിൽ സഞ്ജു നേടിയത്. 2019 ഡിസംബർ 11ന് മുംബൈയിൽ വിരാട് കോലിയും വിൻഡീസിനെതിരെ 21 പന്തിൽ അര്‍ധസെഞ്ചറി നേടിയിരുന്നു.

English Summary:

Sanju Samson proved his critics incorrect with a sensational 82-run sound disconnected 41 balls against the West Indies successful the 2nd T20 match. The wicketkeeper-batter emphasized that fluctuating fortunes are a earthy portion of nonrecreational T20 cricket and accepted afloat work for his performances.

Read Entire Article