ഇത്രകാലം ഡബ്ബിങ് ലോകത്ത് നിലനിന്നിട്ടും അര്‍ഹിക്കുന്ന തിരിച്ചറിവുകള്‍ പോലും ഭാഗ്യലക്ഷ്മിയെ പോലുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കിട്ടിയിട്ടില്ല. അതിന് വേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ആള്‍ കൂടെയാണ് ഭാഗ്യ ലക്ഷ്മി. പല നടിമാരും നാഷണല്‍ അവാര്‍ഡുകള്‍ അടക്കം വാങ്ങുമ്പോഴും, ആ കഥാപാത്രത്തിന് വേണ്ടി ശബ്ദം നല്‍കിയവരെ മറന്നു പോകുന്നു എന്നും, ഒരു മെന്‍ഷന്‍ പോലും നല്‍കുന്നില്ല എന്നും ഭാഗ്യ ലക്ഷ്മി നേരത്തെ പല തവണ പറഞ്ഞിട്ടുണ്ട്.
ബെസ്റ്റ് ഫ്രണ്ട് പ്രപ്പോസ് ചെയ്തു, അറിയാമല്ലോ എന്നോര്‍ത്ത് ഓകെ പറഞ്ഞു; ബ്രേക്കപ് ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് മമിത പറഞ്ഞത്
ഇപ്പോഴിതാ അതേ പ്രവൃത്തി ചെയ്ത നടി ഉര്‍വശിക്കെതിരെയും ഭാഗ്യലക്ഷ്മി. ആശ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണിപ്പോള്‍ ഉര്‍വശി. അതത്രമൊരു അഭിമുഖത്തിലാണ് ഉര്‍വശിയോട് കളിപ്പാട്ടം എന്ന ചിത്രത്തിലെ ഡയലോഗിനെ കുറിച്ച് ചോദിച്ചത്. 'എനിക്ക് പ്രേമിക്കാന്‍ തോന്നുന്നു, ഞാന്‍ പ്രേമിച്ചു കഴിഞ്ഞു' എന്ന് പറയുന്ന ആ ഡയലോഗ് വളരെ ക്യൂട്ട് ആയിരുന്നു എന്ന് പറഞ്ഞുകൊണ്ട് അവതാരിക സംസാരിച്ചപ്പോള്‍ ഉര്‍വശി പെട്ടന്ന് വിഷയം മറ്റിക്കൊണ്ട്, മറ്റൊരു വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഭാഗ്യ ലക്ഷ്മിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
'ഈ സിനിമയൊന്നും ആരാണ് ശബ്ദം നല്‍കിയതെന്ന് അവര്‍ക്ക് അറിയേയില്ല പാവം ല്ലേ.. പേര് പറയരുത്, വിഷയം വഴിതിരിച്ചു വിടണം. വേറെ എന്തെങ്കിലും പറയണം. ഇവിടെയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ ഞാന്‍ ബഹുമാനിക്കുന്നത്. അവരോട് ആരും ഡബ്ബിങിനെ കുറിച്ച് ചോദിച്ചില്ല, എന്നിട്ടും അവര്‍ തനിക്ക് വേണ്ടി ഡബ്ബ് ചെയ്ത ആര്‍ട്ടിസ്റ്റിന്റെ പേര് പറഞ്ഞു. എന്റെ ഈ അഭിപ്രായം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ പറയും. ഇത് എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെയും വിഷയമാണ്. അവര്‍ പറയുന്നില്ല ഞാന്‍ പറയുന്നു. ഇനിയും പറയും. പറഞ്ഞുകൊണ്ടേയിരിക്കും- ഭാഗ്യ ലക്ഷ്മി പറഞ്ഞു
തുടക്കും എന്ന സിനിമയുടെ പ്രമോഷന്‍ സമയത്താണ് വിസ്മയ, ഈ കഥാപാത്രം പൂര്‍ണമായും തന്റേതല്ല, തനിക്ക് ശബ്ദം നല്‍കിയ ആള്‍ക്ക് കൂടെ അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞത്. മലയാളം ഭാഷ വഴക്കത്തോടെ സംസാരിക്കാന്‍ എനിക്ക് കഴിയില്ല, ആദിത്യ ലക്ഷ്മി എന്ന ആര്‍ട്ടിസ്റ്റാണ് തനിക്ക് വേണ്ടി സംസാരിച്ചത് എന്നാണ് വിസ്മയ അന്ന് പറഞ്ഞത്. അന്നും വിസ്മയയുടെ ആ വലിയ മനസ്സിനെ പ്രശംസിച്ചുകൊണ്ട് ഭാഗ്യ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.




English (US) ·