എ.യു.എം 2700 കോടി പിന്നിട്ട് ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റ്‌റേജ് ഫണ്ട്  

4 months ago 5

മുംബൈ: ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഹൈബ്രിഡ് സ്‌കീമായ ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റ്‌റേജ് ഫണ്ട് മൂന്ന് വര്‍ഷത്തിനിടെ സമാഹരിച്ചത് 2,700 കോടി രൂപ.

2022 സെപ്റ്റംബറില്‍ ആരംഭിച്ച ഫണ്ട് ഇതുവരെ 12.54 ശതമാനം വാര്‍ഷിക ആദായമാണ് നല്‍കിയത്. അടിസ്ഥാന സൂചികയിലെ സമാനകാലയളവിലെ ആദായം 10.19 ശതമാനം മാത്രമായിരുന്നു. ഈ ഫണ്ടില്‍ തുടക്കത്തില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവില്‍ അതിന്റെ മൂല്യം 1.42 ലക്ഷമാകുമായിരുന്നു. പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപിയായിരുന്നുവെങ്കില്‍ 4.27 ലക്ഷമായിട്ടുണ്ടകും. ഈ കാലയളവില്‍ മൊത്തം നിക്ഷേപിച്ചതാകട്ടെ 3.6 ലക്ഷം രൂപയുമാണ്.

താരതമ്യേന കുറഞ്ഞ ചാഞ്ചാട്ടങ്ങളോടെ ദീര്‍ഘകാല മൂലധന വളര്‍ച്ച ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ഫ്രാങ്ക്ലിന്‍ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റ്‌റേജ് ഫണ്ട്.

വിപണി താഴുന്ന സമയത്ത് ഓഹരിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും മൂല്യം ഉയര്‍ന്നിരിക്കുമ്പോള്‍ കുറച്ച് നിക്ഷേപിക്കുകയും ചെയ്യുന്ന തന്ത്രമാണ് ഫണ്ടിന്റേതെന്ന് കെ. രാജസ വ്യക്തമാക്കി. ദീര്‍ഘകാലത്തേക്ക് മികച്ച വളര്‍ച്ചാ സാധ്യതയും ആകര്‍ഷകമായ മൂല്യവുമുള്ള കമ്പനികളെ കണ്ടെത്തുക എന്നതാണ് ഫണ്ടിന്റെ നിക്ഷേപ രീതി.

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടെ കുറഞ്ഞ നഷ്ടസാധ്യതയോടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത തേടുന്ന നിക്ഷേപകര്‍ക്ക് ഫണ്ട് പരിഗണിക്കാം. രാജസ കകുലവരപു, വെങ്കടേഷ് സഞ്ജീവി, ചാന്ദ്‌നി ഗുപ്ത, അനുജ് തഗ്ര, രാഹുല്‍ ഗോസ്വാമി, സന്ദീപ് മാനം എന്നിവരാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.

Content Highlights: Franklin India Balanced Advantage Fund Crosses ₹27 Billion AUM successful Three Years.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article