Authored by: അശ്വിനി പി|Samayam Malayalam•11 Apr 2026, 2:41 p.m. IST
നസ്‌റിയ വന്നതിന് ശേഷമാണ് എന്റെ ജീവിതം ബാലന്‍സ്ഡ് ആയത്, എങ്ങനെയാണ് നസ്‌റിയ എന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും കൃത്യമായി മാനേജ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല എന്നുമൊക്കെ പല അഭിമുഖങ്ങളിലും ഫഹദ് ഫാസില്‍ പറഞ്ഞിട്ടുണ്ട്.
നസ്റിയ നസീമും ഫഹദ് ഫാസിലുംഭരത്വാജ് രംഗന്റെ ഒരു അഭിമുഖത്തിലാണ്, എങ്ങനെയാണ് ഫഹദ് ഫാസിലിനെയും, വീടും, പ്രൊഫഷനും എല്ലാം മാനേജ് ചെയ്യുന്നത് എന്ന് ചോദിച്ചത്. ഫഹദിന്റെ ജീവിതം ഞാന്‍ മാനേജ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍, അത് എനിക്ക് അറിയില്ല. പക്ഷേ വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്റെ ഇഷ്ടം കൊണ്ടാണ് എന്നാണ് നസ്‌റിയ പറഞ്ഞ മറുപടി.
Also Read: പ്രണയം എന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ് എന്ന് മഞ്ജു വാര്യര്‍; പ്രണയത്തെ കുറിച്ചുള്ള തന്റെ ചിന്തയെ കുറിച്ച് നടിവേണമെങ്കില് ഞാന്‍ മള്‍ട്ടി ടാസ്‌ക് ഉള്ള ആളാണ് എന്ന് പറയാം എന്ന് പറഞ്ഞുകൊണ്ട് നസ്‌റിയ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു, ഇങ്ങനെ എല്ലാം മാനേജ് ചെയ്യുന്നത് എനിക്ക് വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. വീട് മാനേജ് ചെയ്യുന്നതാണെങ്കിലും, ഫഹദിനെ മാനേജ് ചെയ്യുകയാണ് എന്ന് ഞാന്‍ പറയില്ല, എന്നാല്‍ അതും സന്തോഷത്തോടെ ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല, എനിക്ക് എന്റെ കാര്യം നോക്കാന്‍ പറ്റുന്നില്ല, ഞാന്‍ ക്ഷീണിച്ചു എന്നൊന്നുമുള്ള പരാതി എനിക്കില്ല. മടിയൊന്നും ഇല്ലാതെ സന്തോഷത്തോടെ അത് ചെയ്യുന്നു. അത് എന്റെ ഇഷ്ടമാണ് എന്നാണ് നസ്‌റിയ പറഞ്ഞത്.
2014 ല്‍ ആയിരുന്നു നസ്‌റിയ നസീമിന്റെയും ഫഹദ് ഫാസിലിന്റെയും വിവാഹം. വിവാഹത്തിന് ശേഷം നസ്‌റിയ തന്നെയാണ് കരിയരില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറി നിന്നത്. വളരെ ആക്ടീവായി സിനിമകള്‍ ചെയ്യുന്നില്ല എങ്കിലും കൃത്യമായ ഇടവേളകളില്‍ സിനിമകള്‍ ഏറ്റെടുക്കുന്നുണ്ട്. വലിയൊരു ബ്രേക്കിന് ശേഷം ഇപ്പോള്‍ സൂര്യയുടെ ചിത്രത്തിലാണ് നസ്‌റിയ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം പ്രൊഡക്ഷന്‍ ഹൗസും നസ്‌റിയ മാനേജ് ചെയ്യുന്നുണ്ട്.






English (US) ·