എങ്ങോട്ടാണെന്ന് അറിയാത്ത എന്റെ ജീവിതത്തെ തട്ടി താഴെയിട്ട് നിയന്ത്രണത്തിലാക്കിയവളാണ്; മകളെ കുറിച്ച് രേവതി

1 month ago 4
മകളെ കുറിച്ച് രേവതി അധികം എവിടെയും സംസാരിക്കാറില്ല. മകളുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും വളരെ വിരളമാണ്. ഇപ്പോഴിതാ അനു ഹാസന് നല്‍കിയ അഭിമുഖത്തില്‍ അവളാണ് തന്റെ ചക്കരക്കുട്ടി, എന്റെ റൂട്ട് എന്ന് രേവതി പറയുന്നു.

പൂര്‍ണമായും മറ്റൊരു രീതിയിലേക്ക് എന്റെ ജീവിതം മാറാനുള്ള ഒരേ ഒരു കാരണം എന്റെ മകള്‍ മഹിയാണ്. ഒരു രണ്ടായിരം ആണ്ട് കഴിഞ്ഞപ്പോഴൊക്കെ എന്റെ കാലുകള്‍ നിലത്തുറയ്ക്കാത്തത് പോലെയായിരുന്നു. എങ്ങോട്ടോ പാറി പോയിക്കൊണ്ടേയിരിക്കുന്നു. എങ്ങോട്ട് പോകണം എന്ത് ചെയ്യണം എന്നൊക്കെ അറിയാത്ത അവസ്ഥ. ഒരു ഫൗണ്ടേഷന്‍ ഇല്ലാതെ ഞാന്‍ എന്റേതായ ലോകത്ത് എങ്ങനെയോ പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനെ തട്ടി താഴെയിട്ട്, നിയന്ത്രണത്തിലാക്കിയത് എന്റെ ചക്കരക്കുട്ടിയാണ് എന്ന് രേവതി പറയുന്നു.

Samayam Malayalamഇനിയുള്ള ജീവിതം ഇവനൊപ്പം മതി എന്ന് നീ തീരുമാനിച്ചാല്‍ മാത്രം അച്ഛനോട് പറയൂ; പ്രണയം പറഞ്ഞപ്പോള്‍ മകള്‍ക്ക് ഖുശ്ബു നല്‍കിയ ഉപദേശം
എന്റെ കുട്ടിക്കാലം പോലെ ഗംഭീരമായ മനോഹരമായ ഒരു കുട്ടിക്കാലം അവള്‍ക്ക് നല്‍കാന്‍ ഒരിക്കലും കഴിയില്ല. പക്ഷേ എപ്പോഴും അച്ഛനും അമ്മയും കൂടെയുള്ളതുകൊണ്ട് ആ ഒരു സന്തോഷമുണ്ട്. അതിന് പുറമെ മഹിക്ക് എപ്പോഴും പോകാന്‍ കുറച്ച് വീടുകളുണ്ട്, ബെംഗളൂരുവില്‍ ഒരു ആന്റി, കേരളത്തില്‍ കുറച്ച് ബന്ധുക്കള്‍. അവള്‍ക്ക് വെള്ളം ഒരുപാട് ഇഷ്ടമാണ്, സ്‌കൂബ ഡൈവിങ് ഒക്കെ ചെയ്യും. കടലും വെള്ളവുമൊക്കെ എനിക്ക് പേടിയാണ്, അതൊന്നും മഹിക്ക് പേടിയേയില്ല.

മഹിക്ക് മ്യൂസിക് വളരെ അധികം ഇഷ്ടമാണ്, ഡ്രംസ് പ്രാക്ടീസ് ചെയ്യും, മൈക്കിള്‍ ജാക്‌സണിനെയാണ് അവള്‍ക്ക് ഏറ്റവും ഇഷ്ടം- മകളുടെ ഇഷ്ടങ്ങളെ കുറിച്ച് രേവതി പറഞ്ഞു.


2008 ല്‍ ആണ് രേവതിക്ക് മകള്‍ പിറന്നത്. 1986 ല്‍ സിനിമോട്ടോഗ്രാഫറും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനുമായി രേവതിയുടെ പ്രണയ വിവാഹം നടന്നിരുന്നു. എന്നാല്‍ ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ 2002 ല്‍ ഇരുവരും സൗഹൃദത്തോടെ വേര്‍പിരിഞ്ഞു. എന്നാല്‍ ആ ബന്ധത്തില്‍ മക്കളൊന്നും പിറന്നിരുന്നില്ല. ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ രേവതിയെടുത്ത തീരുമാനമായിരുന്നു സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞ് വേണം എന്ന്.

വിട്രോ ഫേര്‍ട്ടിലിറ്റിയിലൂടെയാണ് രേവതി ഗര്‍ഭം ധരിച്ചത്. മകള്‍ക്ക് അഞ്ച് വയസ്സ് ആയതിന് ശേഷമാണ് ഈ വിഷയം ലോകത്തോട് തന്നെ രേവതി വിളിച്ചു പറഞ്ഞത്. പലരും, ശോഭനയെ പോലെ രേവതിയും ദത്ത് പുത്രിയെ വളര്‍ത്തുകയാണ് എന്ന് പറഞ്ഞിരുന്നു. അല്ല എന്റെ സ്വന്തം ചോരയില്‍ പിറന്ന മകളാണ് മഹി എന്ന് രേവതി വിളിച്ചു പറഞ്ഞു. മകളാണ് ഇപ്പോള്‍ രേവതിയുടെ സ്വര്‍ഗം.
Read Entire Article