Authored by: ഋതു നായർ|Samayam Malayalam•13 Dec 2025, 10:15 americium IST
കാവ്യയുടെ നാത്തൂൻ റിയയുടെ സുഹൃത്തുകൂടിയാണ് ദിവ്യ പിള്ള. ഇവരുടെ വിവാഹത്തിനൊക്കെ ചേർന്നുനിന്നതും, അതിന്റെ ഭാഗമായ വിശേഷങ്ങളും വൈറൽ ആയിരുന്നു
(ഫോട്ടോസ്- Samayam Malayalam)ഭയങ്കരമായി ഇഷ്ടപെട്ട നടൻ ആണ്. എല്ലാവർക്കും അദ്ദേഹം പ്രിയപ്പെട്ട നടൻ ആയിരുന്നു. നല്ലതാണ് ഈ കോടതി വിധി. ശിക്ഷിക്കപ്പെടേണ്ട ആളുകൾക്ക് ശിക്ഷ കിട്ടി. അദ്ദേഹത്തിന് പുറത്തുവരാൻ ആയി. പക്ഷേ എട്ടുവർഷം എടുത്തു. അത് ഒരുപാട് കാലം ആയിരുന്നു. അപ്പോൾ തന്നെ ശിക്ഷ കൊടുക്കണം.
അപ്പോൾ തന്നെ ശിക്ഷ കൊടുക്കണം, ഇവരെ ഒക്കെ കണ്ടുപിടിച്ചിട്ട്. അപ്പോൾ തന്നെ അങ്ങ് ഇല്ലാതാകണം. ദിവ്യ പറയുന്നു. ദിവ്യയും കാവ്യയുടെ കുടുംബവും ആയി അടുത്ത ബന്ധമാണ് ഉള്ളത്. ദിവ്യയുടെ ബെസ്റ്റ്ഫ്രണ്ടാണ് കാവ്യാ മാധവന്റെ നാത്തൂൻ റിയ . ഫ്രണ്ടിനേക്കാളുപരി തന്റെ സഹോദരിയാണ്. താൻ സിനിമയിലേക്ക് വരാൻ നിമിത്തവും അവൾ ആണെന്ന് ഒരിക്കൽ ദിവ്യ പറഞ്ഞിട്ടുണ്ട്.അതേസമയം ദിവ്യ പിളളയുടെ ഏറ്റവും പുത്തൻ ചിത്രമാണ് ധീരം. എ സര്‍ട്ടിഫിക്കറ്റോടെയാണ് ധീരം തിയറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ ആളെക്കുറിച്ചും ഈ കഴിഞ്ഞദിവസം ദിവ്യ സംസാരിച്ചിരുന്നു. ഒരു ഇടവേളയ്‍ക്ക് ശേഷം ഇന്ദ്രജിത്ത് സുകുമാരന്റെ മികച്ച കഥാപാത്രവും കൂടി ആയിരുന്നു ധീരം,
ALSO READ: നാലാളറിയേ കൈപിടിക്കും ! എന്താ മീനാക്ഷിക്ക് കല്യാണമായോ; ഈ ചോദ്യത്തിന് പണ്ട് ദിലീപ് നൽകിയ മറുപടി
ദിവ്യ പിള്ളക്കും അവന്തിക മോഹൻ തുടങ്ങിയവര്‍ക്ക് പുറമേ വേറിട്ട വേഷപ്പകര്‍ച്ചയില്‍ ഒരു നടി കൂടി ചിത്രത്തിൽ എത്തിയിരിക്കുന്നു. നിഷാന്ത് സാഗര്‍, സാഗര്‍ സൂര്യ, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്,





English (US) ·