എനിക്കും മോഹന്‍ലാലിനും ഈഗോ ഇല്ല, പേട്രിയറ്റിലെ ഹീറോ ആരാണ് എന്ന ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam9 Apr 2026, 12:41 p.m. IST

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനും മോഹന്‍ലാലും ഒന്നിച്ചൊരു സിനിമ ചെയ്യുന്നത്. അതില്‍ താനാണോ മോഹന്‍ലാല്‍ ആണോ ഹീറോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കി മെഗാസ്റ്റാര്‍

mohanlal mammoottyമമ്മൂട്ടിയും മോഹൻലാലും
മലയാള സിനിമയുടെ നെടുംതൂണുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഫാന്‍സ് ഫൈറ്റ് എത്ര തന്നെ ശക്തമായാലും, അവര്‍ക്കിടയിലെ സൗഹൃദം അതിലും ശക്തമാണ്. അന്‍പതിലധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച മോഹന്‍ലാലും മമ്മൂട്ടിയും പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ് . മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ എല്ലാം ഇതിനോടകം ജനം ഏറ്റെടുത്തതാണ്. സിനിമിലും സുഹൃത്തുക്കളായിട്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്തുന്നത്.

തങ്ങളുടെ റിയല്‍ ലൈഫ് സൗഹൃദത്തെ കുറിച്ചും പേട്രിയറ്റ് എന്ന ചിത്രത്തെക്കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നു. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നല്‍രകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഇത്രയൊക്കെ സംമ്പാദിച്ചിട്ടും മുകേഷ് അംബാനി നിര്‍ത്തുന്നുണ്ടോ; എന്താണ് അഭിനയിക്കാന്‍ ഇത്ര ആര്‍ത്തി എന്ന ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ മറുപടി

പേട്രിയറ്റ് എന്ന ചിത്രം രണ്ട് സിനിമ നടന്മാരുടെ സ്റ്റാര്‍ഡത്തില്‍ നിന്നുണ്ടാവുന്ന സിനിമയല്ല, ഇവിടെ കഥയാണ് സ്റ്റാര്‍. ഹീറോ മോഹന്‍ലാലാണോ മമ്മൂട്ടിയാണോ എന്ന് ചോദിച്ചാല്‍, കഥയാണ് എന്ന് പറയേണ്ടി വരും. ഞങ്ങള്‍ രണ്ട് കഥാപാത്രങ്ങള്‍ ചെയ്യുന്നു എന്ന് മാത്രം. ഇതൊരു പരീക്ഷണ ചിത്രമാണ്. എന്നാല്‍ ഒരു കൊമേര്‍ഷ്യല്‍ സിനിമകളുടെ എല്ലാ എലമന്റ്‌സും ഉണ്ടാവും. സാധാരണ ഒരു സിനിമ ഫോര്‍മുലയിലുള്ള സിനിമയല്ല, മറിച്ച് ഈ സിനിമ ഒരു ഫോര്‍മുലയായി മാറിയേക്കാം. 123 ദിവസത്തെ ഷൂട്ടിങ്, ഇന്ത്യയിലും പുറത്തുമൊക്കെയായി ചിത്രീകരിച്ച സിനിമ, ഇതിനൊരു ഇന്റര്‍നാഷണല്‍ സ്റ്റൈലുമുണ്ട്.

Also Read: ദുല്‍ഖര്‍ എന്നെ പറ്റിച്ചതാണ്, ലോക ചാപ്റ്ററിലെ മൂത്തോന്‍ ഞാനല്ല; ഇപ്പോള്‍ അതെന്റെ ഉത്തരവാദിത്വമായി എന്ന് മമ്മൂട്ടി


ഞാന്‍ ആയിക്കോട്ടെ, മോഹന്‍ലാല്‍ ആയിക്കോട്ടെ ഒരിക്കലും ഞങ്ങളുടെ സ്റ്റാര്‍ഡം ചുമലിലേറ്റി കൊണ്ടു നടക്കുന്നവരല്ല. ഞങ്ങള്‍ സാധാരണ ജനങ്ങളാണ്, നല്ല സുഹൃത്തുക്കളാണ്, സൗഹൃദത്തിനപ്പുറമുള്ള ബന്ധമാണ്, ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും ആ അടുപ്പമുണ്ട്. ഞങ്ങള്‍ക്ക് അങ്ങനെ വേര്‍തിരിവുകളില്ല. പേട്രിയറ്റിന്റെ ആദ്യ ഷെഡ്യൂളില്‍ എനിക്കൊപ്പം മാനേജരായി ഉണ്ടായിരുന്നത് മോഹന്‍ലാലിന്റെ മാനേജര്‍ ആന്റണി പെരുമ്പാവൂരാണ്. എന്റെ മാനേജര്‍ ആന്റോ ജോസഫ് മോഹന്‍ലാലിനൊപ്പം സിലോണിലായിരുന്നു. അത്തരത്തിലാണ് ഞങ്ങളുടെ ബന്ധം. ഞങ്ങള്‍ക്കിടയില്‍ ഈഗോ ക്ലാഷുകളില്ല- മമ്മൂട്ടി വ്യക്തമാക്കി.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article