എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടു! അമ്മയുടെ മരണ വാര്‍ത്ത അറിയിച്ച് നവ്യ നായരുടെ ഭര്‍ത്താവ് സന്തോഷ് മേനോന്‍

2 months ago 8

Authored by: അശ്വിനി പി|Samayam Malayalam30 Mar 2026, 10:11 americium IST

അമ്മയാണ് എന്റെ ലോകം, അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത് എന്നാണ് സന്തോഷ് മേനോന്‍ എപ്പോഴും പറയാറുള്ളത്. ആ അമ്മ ഇനി സന്തോഷ് മേനോനൊപ്പമില്ല

santhosh menon motherനവ്യ നായരുടെ ഭർത്താവിൻറെ അമ്മ മരണപ്പെട്ടു
നടി നവ്യ നായരുടെ ഭര്‍തൃമാതാവ് അന്തരിച്ചു. ഭര്‍ത്താവ് സന്തോഷ് മേനോന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം - എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് ചങ്ങനാശ്ശേരിയിലെ പെരുനയ് വീട്ടില്‍ വച്ച് നടക്കും- എന്ന് സന്തോഷ് മേനോന്‍ അറിയിച്ചു.

ഏറെ നാളായി ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സന്തോഷ് മേനോന്റെ അമ്മ. അമ്മയുടെ വിശേഷങ്ങളും സന്തോഷങ്ങളും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷ് ഏറെ കാലങ്ങളായി പങ്കുവച്ചതുകൊണ്ടേയിരിക്കുന്നത്.

Also Read: അര്‍ദ്ധരാത്രി വിളിച്ച് 4 മണിക്കൂര്‍ ഇന്റര്‍വ്യു ചെയ്തതിന് ശേഷമാണ് ഇന്ദ്രകുമാറിനെ വിവാഹം ചെയ്തത്; രംഭ പറയുന്നു

മുംബൈയില്‍ സെറ്റില്‍ഡ് ആയിരുന്നു നേരത്തെ സന്തോഷ് മേനോന്‍. എന്നാല്‍ അമ്മയ്ക്ക് മകന്‍ അടുത്ത് വേണം എന്ന ആഗ്രഹത്തിന്റെ പുറത്ത് അമ്മയ്‌ക്കൊപ്പം നാട്ടില്‍ സെറ്റില്‍ഡ് ആവുകയായിരുന്നു. എനിക്ക് എന്റെ അമ്മയാണ് ലോകം എന്ന് പല പോസ്റ്റുകളിലൂടെയും സന്തോഷ് മേനോന്‍ പറഞ്ഞിട്ടുണ്ട്. നിന്റെ പണമോ, സ്വാധീനമോ, കുടുംബത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസോ ഒന്നും എനിക്ക് വേണ്ട, എന്റെ മോന്‍ എനിക്ക് അടുത്തുണ്ടായാല്‍ മതി എന്നാണ് എപ്പോഴും അമ്മ പറയാറുള്ളത് എന്ന് സന്തോഷ് മേനോന്‍ പറഞ്ഞിരുന്നു.

Also Read: അച്ചച്ഛന്‍ മരിച്ചതോര്‍ത്ത് കരഞ്ഞു; സിനിമയില്‍ വന്നതിനെ കുറിച്ചും, ഇപ്പോഴുള്ള ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചും സംയുക്ത


2010 ല്‍ ആയിരുന്നു നവ്യ നായരുടെയും സന്തോഷ് മേനോന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം നവ്യ സിനിമയില്‍ നിന്നും നൃത്തത്തില്‍ നിന്നും എല്ലാം വലിയൊരു ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നവെങ്കിലും പിന്നീട് തിരിച്ചെത്തി. അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവമായി. ഈ സാഹചര്യത്തില്‍ നവ്യയുടെയും സന്തോഷ് മേനോന്റെയും വിവാഹ മോചന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്തുകൊണ്ട് സന്തോഷ് മേനോനെ പിരിഞ്ഞിരിക്കുന്നു എന്ന ചോദ്യത്തിന്, സന്തോഷിന് അമ്മയെ പിരിഞ്ഞിരിക്കാന്‍ സാധിക്കില്ല, നവ്യയ്ക്ക് ഷൂട്ടും തിരക്കുകളും ആയതിനാല്‍ മാറി നില്‍ക്കുന്നു എന്നായിരുന്നു തുടക്കത്തില്‍ വന്ന വിശദീരണം. വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകളോട് ഇതുവരെ നവ്യ നായര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നവ്യയുടെയും സന്തോഷിന്റെയും ഏക മകന്‍ സായ് നവ്യയ്ക്കും കുടുംബത്തിനുമൊപ്പമാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article