ഭാരതിരാജയുടെ മരണവിവരം അറിഞ്ഞ് സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖ താരങ്ങളെല്ലാം ഓടിയെത്തിയിരുന്നു. രാധയും രാധികയുമൊക്കെ വളരെ ഇമോഷണലായി കാണപ്പെട്ടു. ആ വേര്‍പാടിന്റെ വേദനയെ കുറിച്ച് പങ്കുവയ്ക്കുകയാണിപ്പോള്‍ രാധ. എനിക്കൊരു ഗുരു എന്നതിനപ്പുറം പുതിയൊരു ജീവിതം നല്‍കിയ ആളാണ് മരണപ്പെട്ടിരിയ്ക്കുന്നത് എന്ന് രാധ പറയുന്നു.
ഇന്ന് എനിക്ക് നഷ്ടമായത് എന്റെ ഗുരുവിനെ മാത്രമല്ല, എനിക്ക് ഒരു പുതിയ ജീവിതം തന്ന മനുഷ്യനെയുമാണ്. എന്നെ ഈ സിനിമ മേഖലയിലേക്ക് കൊണ്ടുവന്നതും ചന്ദ്രികയില്‍ നിന്ന് രാധയ്ക്ക് ജന്മം നല്‍കിയതും അദ്ദേഹമാണ്. ഇന്ന് എനിക്കുള്ള ഈ പ്രശസ്തിയും ആത്മവിശ്വാസവും വിജയവും എല്ലാം അദ്ദേഹം നല്‍കിയ സമ്മാനമാണ്.
അദ്ദേഹം ഇനി ശാരീരികമായി നമ്മോടൊപ്പമില്ലെന്ന് എന്റെ ഹൃദയത്തിന് അംഗീകരിക്കാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും ആത്മാവും എന്നെ എപ്പോഴും നയിക്കുമെന്ന് എനിക്കറിയാം. എന്നും നന്ദിയുള്ളവളായിരിക്കും, എന്നെന്നും അങ്ങയുടെ ശിഷ്യയായിരിക്കും- എന്നാണ് രാധ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഭാരതി രാജയുടെ അലൈകള്‍ ഓയിവതില്ലൈ എന്ന സിനിമിലൂടെ 1981 ല്‍ ആയിരുന്നു രാധയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തിന് തന്നെ രാധയ്ക്ക് മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഉടനെ തന്നെ അടുത്ത ഭാരതിരാജ ചിത്രവും രാധയെ തേടിയെത്തി. കമല്‍ ഹാസന്‍ നായകനായ ടിക് ടിക് ടിക് എന്ന ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു.
അതിന് ശേഷം ഭാരതിരാജയുടെ മിക്ക സിനിമകളിലും രാധ നായികയായിരുന്നു. കാതല്‍ ഓയിവതില്ലൈ, വാലിഭമേ വാ വാ, ഒരു കൈതിയിന്‍ ഡയറി, മുതല്‍ മര്യാദൈ, ജമദാഗ്നി തുടങ്ങിയ ഭാരതിരാജ സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നായികയാണ് രാധ




English (US) ·