എനിക്ക് യാതൊരു കുറ്റബോധവുമില്ല, ഞാനിപ്പോള്‍ ഭയങ്കര സന്തോഷവതിയാണ്; വിവാഹ മോചനത്തെ കുറിച്ച് ഹന്‍സിക

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam17 Apr 2026, 1:30 p.m. IST

അടുത്തിടെയാണ് ഹന്‍സിക മോട്ട്വാണിയും സോഹയില്‍ കതൂരിയയും വേര്‍പിരിഞ്ഞത്. ആ തീരുമാനത്തില്‍ തനിക്കൊട്ടും കുറ്റബോധമില്ല എന്ന് ഇപ്പോള്‍ നടി പറയുന്നു

hansika astir  divorceവിവാഹ മോചനത്തെ കുറിച്ച് ഹൻസിക
അടുത്തിടെയാണ് നടി ഹന്‍സിക മോട്ട്വാണിയും വിവാഹ ബന്ധത്തില്‍ നിന്ന് പുറത്തു കടന്നത്. ബിസിനസ്സുകാരനായ സൊഹയില്‍ കതൂരിയയുമായി മ്യൂച്വല്‍ ഡിവോഴ്‌സ് ചെയ്യുകയായിരുന്നു. മാര്‍ച്ച് 11 ന് ആയിരുന്നു വിവാഹ മോചനം . ഒരു മാസത്തിനിപ്പുറം വിവാഹ മോചനത്തെ കുറിച്ച് ഹന്‍സിക പ്രതികരിക്കുന്നു.

ക്ലിക്ക് ബൈറ്റിന് വേണ്ടി പലരും പടച്ചുവിടുന്ന വാര്‍ത്തകളോട് ഞാന്‍ പ്രതികരിക്കുന്നില്ല, അത് എന്നെ ബാധിക്കുന്ന ഒന്നേയല്ല. ഞാന്‍ എവിടെയും ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അതെ, തെറ്റായ ട്രെയിനില്‍ കയറി കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത്, അത് തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും ഇറങ്ങുന്നത് തന്നെയാണ്. എനിക്കതില്‍ കുറ്റബോധമില്ല. എനിക്ക് എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ട്. ഇന്ന് ഞാന്‍ എവിടെയാണോ ഉള്ളത് അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു- എന്നാണ് ഹന്‍സിക പറഞ്ഞത്.

Also Read: ചേട്ടന്‍ ഫ്രീയായിട്ട് വരണ്ടേ, വന്നാലുടന്‍ ഉണ്ടാവും; വിവാഹത്തെ കുറിച്ച് അനുശ്രീ, ആള്‍ ആരാണ്?

ഇനിയൊരു പ്രണയം ജീവിതത്തില്‍ സംഭവിക്കുമോ എന്ന സാധ്യതയും ഹന്‍സിക തള്ളിക്കളയുന്നില്ല. ഇപ്പോള്‍ അങ്ങനെ ഒന്നില്ല. പക്ഷേ ഭാവിയില്‍ എന്താണോ എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് അത് സ്വീകരിക്കാന്‍ തയ്യാറാണ് എന്നാണ് ഹന്‍സിക പറഞ്ഞത്.

Also Read: തമന്നയുമായി ബ്രേക്കപ്പായതിന് ശേഷം നേരിടുന്ന സൈബര്‍ അറ്റാക്ക്, ഞങ്ങളും മനുഷ്യരാണ് എന്ന് വിജയ് വര്‍മ

എന്റെ അമ്മയായാലും ചേട്ടന്‍ ആയാലും വളരെ അധികം സപ്പോര്‍ട്ട് ആയിരുന്നു. നീ അതില്‍ കംഫര്‍ട്ട് അല്ല എങ്കില്‍ ഒരിക്കലും അതിലൂടെ കടന്ന് പോകേണ്ടതില്ല. അവര്‍ രണ്ട് പേരും എന്റെ ഏറ്റവും ഇരുണ്ട സാഹചര്യം കണ്ടവരാണ്. ഞാന്‍ വളരെ ഹാപ്പിയായിട്ടുള്ള എപ്പോഴും ജോളിയായി നില്‍ക്കുന്ന ആളാണ്. ഞാന്‍ അത്തരമൊരു ഇരുണ്ട കാലത്തിലൂടെ പോകുന്നു എന്നത് ഒരു തരത്തിലുള്ള അലാറമാണ്, എന്തോ ശരിയല്ല എന്ന അലാറം.

Also Read: ദേഷ്യം വന്നാല്‍ നയന്‍ ടെറര്‍ ആണ്, പക്ഷേ എല്ലാത്തിനും കൂടെ നില്‍ക്കുന്ന ഭാര്യയുമാണ്; വിഘ്‌നേശ് ശിവന്‍


അതുകൊണ്ടു തന്നെ എന്താണോ നിന്റെ തീരുമാനം അതിനൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞ് നിന്നവരാണ്. എന്താണ് ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല, എന്ത് തന്നെയായാലും അത് മികച്ചതാണ്. മറ്റൊരു വ്യക്തിയ്ക്ക് കമന്റ് പറയാനുള്ള ഒന്നും അതില്‍ ഇല്ല, അത് ഞങ്ങളുടെ സ്വകാര്യതയാണ്- ഹന്‍സിക പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article