എന്‍ആര്‍ഐക്കാര്‍ക്ക് യുഎസ് വിപണിയില്‍ നിക്ഷേപിക്കാന്‍  അര്‍ത്ഥ ഗ്ലോബല്‍ മള്‍ട്ടിപ്ലയര്‍ ഫണ്ട് 

8 months ago 6

08 May 2025, 12:35 PM IST

Investment new

Photo: Gettyimages

മുംബൈ: ഫണ്ട് മാനേജര്‍മാരായ സച്ചിന്‍ സാവ്രിക്കര്‍, നചികേത സാവ്രിക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആള്‍ട്ടര്‍നേറ്റീവ് നിക്ഷേപ സ്ഥാപനമായ അര്‍ത്ഥ ഭാരത് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ഐഎഫ്എസ്സി എല്‍എല്‍പി, അര്‍ത്ഥ ഗ്ലോബല്‍ മള്‍ട്ടിപ്ലയര്‍ ഫണ്ട് അവതരിപ്പിച്ചു. എന്‍ആര്‍ഐക്കാര്‍ (പ്രവാസി ഇന്ത്യക്കാര്‍), ഒസിഐകള്‍ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ), പിഐഒകള്‍ (പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍), വിദേശ നിക്ഷേപകര്‍ എന്നിവര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനും യുഎസ് ഇക്വിറ്റികളില്‍ നിക്ഷേപം വൈവിധ്യവത്കരിക്കുന്നതിനും രൂപകല്പന ചെയ്തിട്ടുള്ള ഫണ്ടാണിത്.

ലിക്വിഡ് യുഎസ് ഇക്വിറ്റികള്‍, ഇവന്റ്-ഡ്രിവണ്‍ സ്ട്രാറ്റജികള്‍, ഡെറിവേറ്റീവുകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്ന ഹെഡ്ജ് ഫണ്ടാണ്. ഇത് ആറ് പ്രധാന യുഎസ് വിപണി സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

  • ടെക്നോളജിയും റീട്ടെയിലും
  • നിത്യോപയോഗ സാധനങ്ങളും വിവേചനാധികാര ഉപഭോഗവും
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) & ഇന്നൊവേഷന്‍
  • സാമ്പത്തിക സേവനങ്ങള്‍
  • ആരോഗ്യ സംരക്ഷണവും ബയോടെക്നോളജിയും
  • പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊര്‍ജ്ജം

റീട്ടെയില്‍ നിക്ഷേപകര്‍ക്കല്ല, അനുഭവ പരിചയമുള്ള നിക്ഷേപകര്‍ക്കാണ് ഫണ്ട് അനുയോജ്യം. ഈ പദ്ധതിക്ക് 2% മാനേജ്‌മെന്റ് ഫീസും, 10%് റിട്ടേണിന് മുകളിലുള്ള വരുമാനത്തില്‍ നിന്ന് നിക്ഷേപ മാനേജ്‌മെന്റ് കമ്പനിക്ക് 20% വിഹിതവും ഉണ്ടായിരിക്കും.

Content Highlights: Artha Global Multiplier Fund: A US Equity Investment Opportunity for NRIs

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article