എന്താണ് പറയുന്നത് എന്ന ബോധമുണ്ടോ, സ്വന്തം ഭാര്യയെ നാണം കെടുത്തുകയാണോ? വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

4 weeks ago 5
അഹങ്കാരമുള്ള നടന്‍ എന്ന് വിളിച്ചുകൊണ്ട് വിജയ് ദേവരകൊണ്ട യ്‌ക്കെതിരെ വ്യാപകമായ സൈബര്‍ അറ്റാക്കുകള്‍ വന്നുകൊണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ റണബാലി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ വിജയ് ദേവരകൊണ്ട ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. തന്നെ കൊണ്ട് പറയുന്ന നെഗറ്റീവുകള്‍ക്കൊന്നും വേണ്ടി കളയാന്‍ സമയമില്ല, മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കും കരിയറുമായി മുന്നോട്ടു പോകുകയാണ് എന്നുമൊക്കെയാമ് വിജയ് ദേവരകൊണ്ട അന്ന് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളുയരുന്നത് ഭാര്യ രശ്മിക മന്ദാനയെ പരസ്യമായി നാണം കെടുത്തി എന്നതിന്റെ പേരിലാണ്. കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പങ്കെടുത്തിരുന്നു, ഷോയുടെ പ്രമോ വീഡിയോ വന്നപ്പോള്‍ തന്നെ ട്രോളുകളും ഇറങ്ങി. ആ പ്രമോകളില്‍ ഒന്നില്‍ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ വിവാഹത്തെ കുറിച്ച് സംസാരികുന്നുണ്ട്, നൂറ് തവണ ചോദിച്ചതിന് ശേഷമാണ് താന്‍ രശ്മികയെ വിവാഹം ചെയ്തത് എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

Samayam Malayalamരണ്ട് വട്ടം എഴുതിയിട്ടും പൊട്ടി, മൂന്നാമത്തെ തവണ ജയിപ്പിച്ചു തന്നതാണ്; തന്റെ പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് വെളിപ്പെടുത്തി ശ്രീനാഥ് ഭാസി
നൂറ് തവണ നമുക്ക് വിവാഹം ചെയ്യാം എന്ന് രശ്മിക ചോദിച്ചിട്ടുണ്ട്, അവസാനം അവള്‍ ചോദിച്ചതല്ലേ എന്ന് കരുതി സമ്മതിച്ചതാണ് എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. അങ്ങനെയാണോ എന്ന് കരണ്‍ ചോദിക്കുമ്പോള്‍, നൂറ് എന്നല്ല, ആ വര്‍ഷം മുഴുവന്‍ ഞാന്‍ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് രശ്മിക പറയുന്നുണ്ട്. ഇത് മാത്രമല്ല, വിവാഹ മോതിരം പോലും വിജയ് ദേവരകൊണ്ടയുടെ ഇഷ്ടം നോക്കിയാണ് എടുത്തത്, അവിടെ രശ്മികയുടെ ഇഷ്ടത്തിന് പ്രാധാന്യമില്ലായിരന്നു. അതും വിജയ് തന്നെയാണ് ഷോയില്‍ പറയുന്നത്.

ഇതോടെയാണ് വിജയ് എത്രത്തോളം വലിയ ടോക്‌സിക് ആണ് എന്ന തരത്തില്‍ സൈബര്‍ അറ്റാക്കുകള്‍ പോകുന്നത്. ഇതൊക്കെ റെഡ് ഫ്‌ളാഗ് ആണെന്ന് എന്തുകൊണ്ടാണ് രശ്മിക തിരിച്ചറിയാത്തത് എന്നാണ് ചിലരുടെ ചോദ്യം. മാത്രമല്ല, ഒരു ടിവി ഷോയില്‍ ഇത്രയും കാര്യങ്ങള്‍ തുറന്ന് പറയാന്‍ വിജയ് ദേവരകൊണ്ടയ്ക്ക് എങ്ങനെ സാധിക്കുന്നു, ബോധമില്ലേ, സ്വന്തം ഭാര്യയെ അല്ലേ നാണം കെടുത്തുന്നത് എന്നൊക്കെ ചോദിച്ചുകൊണ്ടാണ് കമന്റുകള്‍.


സത്യസന്ധമായി പറഞ്ഞാല്‍, വിജയ് ദേവരകൊണ്ടയെക്കാള്‍ മികച്ച, സക്‌സസ്ഫുള്‍ കരിയര്‍ ഉള്ള നടിയാണ് രശ്മിക. എന്നിട്ടും ഒരു വര്‍ഷം തന്നെ വിവാഹം ചെയ്യൂ എന്ന് പറഞ്ഞ് പിന്നാലെ നടന്നു എന്ന് പറയുന്നതാണ് ഏറ്റവും മോശമായി തോന്നുന്നത് എന്ന് ഒരാള്‍ കമന്റിട്ടിരിക്കുന്നു. ഇത് രണ്‍വീണ്‍ - ദീപിക പദുക്കോണ്‍ ബ്ലൂ പ്രിന്റ് ആണ് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഒരു വര്‍ഷം താന്‍ പിന്നാലെ നടന്നു എന്ന് രശ്മിക പറയുന്നത് ആര്‍ക്കെങ്കിലും ക്യൂട്ടായി തോന്നുന്നുണ്ടോ എന്നാണ് മറ്റു ചിലരുടെ ചോദ്യം.


രശ്മിക - വിജയ് വിവാഹം

സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. വിവാഹത്തില്‍ ഇരുവരും സ്വീകരിച്ച പ്രൈവസിയും, വിവാഹത്തിന്റെ വസ്ത്രധാരണകളും, സ്റ്റൈലും എല്ലാം വൈറലായിരുന്നു. ഈ വര്‍ഷം, ഫെബ്രുവരിയിലാണ് വിവാഹം നടന്നത്. 2018 ല്‍ ഗീതാ ഗോവിന്ദം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതു മുതല്‍ തുടങ്ങിയ ബന്ധമാണ് രശ്മികയുടെയും വിജയ് യുടെയും. തുടര്‍ന്ന് ഡിയര്‍ കോംമ്രേഡ് എന്ന ചിത്രത്തിലും ആ ജോഡിപൊരുത്തം വിജയിച്ചു. അപ്പോള്‍ മുതലേ പ്രണയ ഗോസിപ്പുകള്‍ വന്നിരുന്നുവെങ്കിലും രണ്ട് പേരും അത് സമ്മതിച്ചിരുന്നില്ല. വിവാഹത്തിന്റെ തൊട്ടു മുന്‍പാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്‌
Read Entire Article