‘എന്തു വിഡ്ഢിയാണ് ഞാന്‍, വെറുതേ സമയം കളഞ്ഞു; ഇപ്പോൾ ഖേദിക്കുന്നു’: തുറന്നുപറഞ്ഞ് ലയണൽ മെസ്സി

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: October 13, 2026 07:54 AM IST

1 minute Read

മെസ്സി (SHAUN BOTTERILL / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP)
ലയണൽ മെസ്സി (SHAUN BOTTERILL / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP)

മയാമി ∙ എട്ടു ബലോന്‍ ദ് ഓർ പുരസ്കാരങ്ങൾ, ചാപ്യന്‍സ് ലീഗ് കിരീടം, ലോകകപ്പ്... ഫുട്ബോളില്‍ പ്രാപ്യമായതെല്ലാം നേടി ലയണല്‍ മെസ്സി അര്‍ജന്‍റീനയുടെ ദേശീയ ടീമില്‍നിന്നു വിരമിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ ദിവസം ലീഗ് മത്സരത്തില്‍ ഇന്‍റര്‍ മയാമിക്കായി ഇറങ്ങിയ താരം രണ്ടു ഗോളുകളും നേടിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും തനിക്ക് ജീവിതത്തില്‍ ചില പശ്ചാത്താപങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പർതാരം. അതിലൊന്ന് ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയാത്തതാണെന്ന് മെസ്സി തുറന്നുപറഞ്ഞു.

What you should work next

ഇംഗ്ലിഷ് അറിയാത്തതിനാല്‍ മാത്രം ജീവിതത്തില്‍ വലിയ നഷ്ടങ്ങളുണ്ടായെന്നും മറിച്ചായിരുന്നുവെങ്കില്‍ ചിലരുമായൊക്കെ കൂടുതല്‍ സംസാരിക്കാമായിരുന്നെന്നും താരം വ്യക്തമാക്കി. മെക്സിക്കൻ പോഡ്‌കാസ്റ്റായ ‘മിറോ ദി അട്രാസ്’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കുട്ടികളോട് എപ്പോഴും നന്നായി പഠിക്കാനും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും താൻ പറയാറുണ്ടെന്നും താരം വ്യക്തമാക്കി.

‘‘കുട്ടിക്കാലത്ത് ഇംഗ്ലിഷ് പഠിക്കാത്തതിൽ എനിക്കു വലിയ വിഷമമുണ്ട്. കുറഞ്ഞത് ഇംഗ്ലിഷ് പഠിക്കാനെങ്കിലും ഉള്ള സമയം എനിക്കുണ്ടായിരുന്നു, പക്ഷേ ഞാൻ അതു ചെയ്തില്ല. ഞാൻ അതിൽ ഖേദിക്കുന്നു. വളരെ പ്രധാനപ്പെട്ട ചില വ്യക്തികളെ കണ്ടുമുട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. അവരുമായൊക്കെ സംസാരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇംഗ്ലിഷ് അറിയാത്തതിനാല്‍ അതു നടന്നില്ല. ഞാനെപ്പോഴും ഓര്‍ക്കും, എന്തൊരു വിഡ്ഢിയാണ് ഞാന്‍. വെറുതേ സമയം കളഞ്ഞല്ലോ എന്ന്.’’ – മെസ്സി പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെയും പുതിയ കഴിവുകൾ ആർജ്ജിക്കുന്നതിന്റെയും പ്രാധാന്യം പലപ്പോഴും ചെറുപ്പക്കാർ തിരിച്ചറിയാറില്ലെന്നും മെസ്സി സൂചിപ്പിച്ചു. ‘‘ഞാൻ വൈകി മാത്രം തിരിച്ചറിഞ്ഞ ഈ കാര്യങ്ങൾ മനസ്സിലാക്കി എന്റെ കുട്ടികൾ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസം നേടണമെന്നും ആഗ്രഹിക്കുന്നു. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ സത്യത്തില്‍ നിങ്ങള്‍ക്കിത് മനസ്സിലാകില്ല. നല്ല വിദ്യാഭ്യാസത്തിന്‍റെയും, പഠിക്കേണ്ടതിന്‍റെയും ആവശ്യത്തെ കുറിച്ച് ഞാന്‍ എന്‍റെ കുട്ടികളോട് ഇപ്പോള്‍ പറഞ്ഞു കൊടുക്കാറുണ്ട്. ഭാഷയില്‍ പ്രാവീണ്യം നേടണമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. എനിക്കുണ്ടായിരുന്ന അവസ്ഥയല്ല അവര്‍ക്കിന്നുള്ളത്.’’– മെസ്സി പറഞ്ഞു.

അര്‍ജന്‍റീനയിലെ തന്‍റെ അവസാന സ്കൂള്‍ വര്‍ഷം ഒരു ദുരന്തമായിരുന്നെന്നും താരം തുറന്നുപറഞ്ഞു.‘ബാർസലോനയിലേക്ക് പോകുകയാണെന്ന് ഉറപ്പിച്ചിരുന്നു. എന്നെപ്പോലെ ബാർസലോനയിലേക്ക് എത്തിയ കുട്ടികള്‍ക്കൊപ്പമാണ് ഞാനും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫുട്ബോളില്‍ എല്ലാം ചെയ്യാനും അതിന്‍റെ ഉന്നതങ്ങളിലെത്തിച്ചേരാനും എനിക്ക് കഴിഞ്ഞു. പലതരം അനുഭവങ്ങളും പുതിയ പാഠങ്ങളും പഠിച്ചു. ഫുട്ബോള്‍ ഒരു ജീവിതചര്യയാണ്. അത് നിങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. മൂല്യങ്ങളും, ജീവിതാവസാനം വരെ നീണ്ടു നില്‍ക്കുന്ന ബന്ധങ്ങളും സമ്മാനിക്കും. അറിയാത്ത നാടുകളിലേക്ക് നിങ്ങളെ എത്തിക്കും.’’– മെസ്സി കൂട്ടിച്ചേർത്തു.

English Summary:

Lionel Messi regrets not learning English during his childhood, admitting successful a caller podcast interrogation that the connection obstruction prevented him from connecting with important people. The shot fable emphasized the value of acquisition to his children, reflecting connected missed opportunities contempt his illustrious career.

Read Entire Article