ഞാനൊരു സ്ത്രീ സെലിബ്രിറ്റി എന്നത് കൊണ്ട് എന്തും പറയാം എന്ന രീതിയിലാണ് പലരും കാണുന്നത്. ഇന്ന ആള്‍ എന്നില്ല, കാണുന്ന ആരോടെങ്കിലുമൊപ്പം ചേര്‍ത്തുവച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നു. ഞാന്‍ ഒന്നും പറയില്ല, പ്രതികരിക്കില്ല എന്ന് ചിന്തിച്ചിട്ടാവണം - അത്തരം ഗോസിപ്പുകള്‍ ശരിക്കും എന്റ ക്ഷമ നശിപ്പിച്ചിട്ടുണ്ട്.
മുന്‍പൊക്കെ ഗോസിപ്പുകള്‍ വരുമായിരുന്നു, പലര്‍ക്കുമൊപ്പം ചേര്‍ത്ത് പല വാര്‍ത്തകളും വരുമായിരുന്നു. അന്നൊന്നും ഞാന്‍ അതിനെ മൈന്റ്ഡ് ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉള്ള സാഹചര്യം അങ്ങനെയല്ല. അത്തരം ഗോസിപ്പുകള്‍ എന്റെ കുടുംബത്തെയും മനസ്സമാധാനത്തെയും വരെ ബാധിക്കുന്ന തരത്തിലാണ്.
ഒരു കുടുംബത്തിന്റെ സമാധാനത്തെ തന്നെ നശിപ്പിക്കുന്ന വിധം, എന്തും പറയാം എന്ന തരത്തിലേക്ക് ആളുകള്‍ മാറുന്നത് ഒട്ടും ശരിയായ കാര്യമല്ല. അത് ചെയ്യരുത്, എന്റെ അപേക്ഷയാണത്. മറ്റൊരാളെ കരയിപ്പിച്ച് നേടുന്ന സമ്പാദ്യത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ശരിയാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നാണ് മീനയുടെ ചോദ്യം.
ഈ ഒരു ഒറ്റക്കാര്യം കൊണ്ടാണ് ഞാനിപ്പോള്‍ അഭിമുഖങ്ങള്‍ നല്‍കാത്തത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് കാര്യമില്ല എന്ന് എനിക്ക് തോന്നി. നമ്മളോട് അഭിപ്രായം ചോദിക്കുമ്പോഴെല്ലാം അഭിപ്രായങ്ങള്‍ പറയുകയും, പ്രതികരിക്കുകയും, അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിട്ടും, നമ്മളെ കുറിച്ച് തെറ്റായ ഒരു വാര്‍ത്ത വരുമ്പോള്‍, അതൊന്ന് ഫാക്ട് ചെക്ക് കൂടെ നടത്താതെ കൊടുക്കുന്നത് കഷ്ടമാണ്.
ഒരു കാര്യത്തെ പോലും ആളുകള്‍ പോസിറ്റീവായി എടുക്കുന്നില്ല, എന്ത് പറഞ്ഞാലും ചെയ്താലും അതിനെ നെഗറ്റീവായി മാത്രം സമീപിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വളരെ അധികം അശ്ലീലമാവും. സിനിമകള്‍ക്കൊക്കെ സെന്‍സറിങ് വരുന്നത് പോലെ, യൂട്യൂബ് വീഡിയോകള്‍ക്കും സെന്‍സറിങ് ആവശ്യമാണ് എന്നാണ് മീനയുടെ പക്ഷം




English (US) ·