വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ശേഷം, ഏഴ് ദിവസം കഴിഞ്ഞ് ഇതാ തൃഷയുടെ പേജില്‍ പുതിയൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു. ചുവന്ന നിറത്തിലുള്ള ഗൗണ്‍ ധരിച്ച് അതീവ സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോകളാണ് തൃഷ കൃഷ്ണന്‍ പങ്കുവച്ചിരിയ്ക്കുന്നത്. എന്നത്തെയും പോലെ എന്ന ക്യാപ്ഷനൊക്കം, കണ്ണിറുക്കി കാണിക്കുന്ന ഒരു ഇമോജിയും, ഹാര്‍ട്ട് ഇമോജിയുമാണ് ഫോട്ടോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്.
ഫോട്ടോയ്ക്ക് താഴെ തൃഷയുടെ സൗന്ദര്യത്തെ പ്രശംസിച്ചും, സ്‌നേഹം അറിയിച്ചും ഒരുപാട് കമന്റുകളാണ് വരുന്നത്. ഹന്‍സിക മോട്ടുവാണി, ചാര്‍മി കൗര്‍ പോലുള്ള സെലിബ്രിറ്റികളും കമന്റ് ബോക്‌സിലുണ്ട്. മഞ്ജു വാര്യര്‍, ലിസി ലക്ഷ്മി അടക്കമുള്ളവര്‍ ചിത്രങ്ങള്‍ക്ക് ലൈക്കും അടിച്ചിട്ടുണ്ട്. അതേ സമയം വിജയ് യുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകളും വരാതെയല്ല.
വൈറലായ പിറന്നാള്‍ ആശംസാ പോസ്റ്റിന് ശേഷം ഖുശ്ബു സുന്ദറിന്റെ മകളുടെ വിവാഹത്തിന് വിജയ് യും തൃഷയും ഒന്നിച്ച് എത്തും എന്ന് പലരും പ്രതീക്ഷിച്ചിരുന്നു. വിജയ് യെ അനിയന്റെ സ്ഥാനത്ത് കാണുന്ന ഖുശ്ബു കുടുംബത്തോടൊപ്പം ചെന്നാണ് വിജയ് യെ വിവാഹത്തിന് ക്ഷണിച്ചത്. തൃഷയും ഖുശ്ബുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അതുകൊണ്ട് തന്നെ നേരത്തെ ഒരു പ്രൊഡ്യൂസറുടെ മകളുടെ വിവാഹത്തിന് പങ്കെടുത്തത് പോലെ ട്വിന്നിങ് ഡ്രസ്സ് ധരിച്ച് തൃഷയും വിജയ് യും എത്തും എന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍ അത് നടന്നില്ല, വിജയ് വിവാഹത്തിന് പങ്കെടുത്തിട്ടില്ല.




English (US) ·