രണ്ടാം വിവാഹ വാര്‍ഷിക ആശംസകള്‍ എന്റെ ശ്രീജൂ എന്ന് പറഞ്ഞുകൊണ്ടാണ് മീരയുടെ പോസ്റ്റ് തുടങ്ങുന്നത്. എന്റെ ജീവിത പങ്കാളിയായി നിന്നെ കിട്ടാന്‍ ഞാന്‍ എത്രമാത്രം നന്ദിയുള്ളവളാണ് എന്ന് ഓരോ ദിവസവും ഞാന്‍ ചിന്തിക്കാറുണ്ട്. എന്റെ ജീവിതത്തില്‍ ഒരുപാട് വെളിച്ചം കൊണ്ടുവന്ന ആളാണ് നീ. എന്നെ നീ പ്രാങ്ക് ചെയ്യുന്ന ഓരോ കാര്യങ്ങളും ഈ ലോകത്തിന് മുഴുവന്‍ കാണിച്ചുകൊടുക്കണം എന്ന് ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. നിന്റെ കൂടെയുള്ള ഒരു നിമിഷം പോലും എനിക്ക് ബോര്‍ അടിയായി തോന്നിയിട്ടില്ല. എപ്പോഴും ചിരിയും സന്തോഷവും നിറഞ്ഞ ഒരുപാട് ഓര്‍മകള്‍ മാത്രമാണ് എന്റെ മനസ്സില്‍.
എന്നിലെ കുസൃതി നിറഞ്ഞ വശത്തെ പുറത്ത് കൊണ്ടുവന്നതിനും, സാധാരണമായ ഒരു ദിവസം പോലും ഏറ്റവും സ്‌പെഷ്യലാക്കുന്നതിനും നിനക്ക് ഒത്തിരി നന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.
നമുക്കായി, ഒരുമിച്ച് ചിരിക്കാനും സ്‌നേഹിക്കാനും ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ക്കായി, തീരാത്ത കുസൃതികള്‍ക്കായി.. നമ്മള്‍ എപ്പോഴും ഈ ഉള്ളതുപോലെ തന്നെ ആയിരിക്കട്ടെ. ആനിവേഴ്‌സറി ആശംസകള്‍, എന്റെ പ്രണയമേ- എന്നാണ് മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതിനൊപ്പം ശ്രീജുവിനൊപ്പമുള്ള മനോഹരമായ ഒരുപാട് ചിത്രങ്ങളും മീര നന്ദന്‍ പങ്കുവച്ചിട്ടുണ്ട്.
ടെലിവിഷന്‍ ഇന്റസ്ട്രിയിലൂടെ കരിയര്‍ ആരംഭിച്ച മീര നന്ദന്‍, ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് ബഗ് സ്‌ക്രീനിലേക്ക് അറങ്ങേറുന്നത്. അതിന് ശേഷം ഒരുപാട് നല്ല സിനിമകളുടെ ഭാഗമായി, മലയാളത്തിന് പുറമെ തമിഴിലും മീര നന്ദന്‍ തന്റെ സാന്നിധ്യം അറിയിച്ചു. കരിയറില്‍ സജീവമായി നില്‍ക്കുമ്പോഴാണ് മീര നന്ദന്‍ ഒരു ബ്രേക്ക് എടുത്തത്, പിന്നീട് ദുബായില്‍ ആര്‍ ജെ ആയി ജോലി ചെയ്യുന്ന മീരയെയാണ് കാണുന്നത്. ഇപ്പോള്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് ആര്‍ ജെ ജീവിതം ആസ്വദിക്കുകയാണ് നടി. ലണ്ടന്‍ ബേയ്‌സ്ഡ് മലയാളിയാണ് മീരയുടെ ഭര്‍ത്താവ് ശ്രീജു




English (US) ·