എന്നെക്കാള്‍ 20 വയസ്സ് ചെറുപ്പമാണ്, പറ്റില്ല എന്ന് സൂര്യ, എനിക്ക് പ്രശ്‌നമില്ല, പറ്റുമെന്ന് മമിത; വിശ്വനാഥന്‍ ആന്റ് സണ്‍സ് ട്രെയിലര്‍ എത്തി

6 days ago 3
mamitha suriyaവിശ്വനാഥന്‍ ആന്റ് സണ്‍സ്
സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ മമിത ബൈജു നായികയാകുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ പലരും ചോദിച്ച ചോദ്യമായിരുന്നു അത്, മമിതയോ, പ്രായം പ്രശ്‌നമല്ലേ എന്ന്. എന്നാല്‍ അത് തന്നെയാണ് വിശ്വനാഥന്‍ ആന്‍ സണ്‍സ് എന്ന സിനിമയുടെ ഹൈലൈറ്റ് എന്ന് കാണിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന 1 മിനിറ്റ് 44 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.

ഭക്ഷണത്തോട് ആര്‍ത്തിയുള്ള ചെറുപ്പക്കാരിയായിട്ടാണ് മമിത എത്തുന്നത്, സൂര്യ യുടെ പിന്നാലെ നടന്ന് പ്രണയിക്കുന്ന കോമ്പിനേഷന്‍ രംഗങ്ങളെല്ലാം അതി മനോഹരമാണ്. എന്നെക്കാള്‍ 20 വയസ്സ് പ്രായക്കുറവുണ്ട് എന്ന് സൂര്യ പറയുമ്പോഴും, എനിക്കതില്‍ പ്രശ്‌നമില്ല എന്ന് മമിത പറയുന്നു. ഈ കോമ്പിനേഷനോട് രാധിക ശരത് കുമാറും എത്തുമ്പോഴാണ് കൂടുതല്‍ രസകരമാകുന്നത്.

Also Read: ബെംഗളൂരുവിലൊക്കെ പഠിച്ച സരിതയെ മിമിക്രി കളിച്ചു നടന്ന ജയസൂര്യ എങ്ങനെ വളച്ചു; ആ രഹസ്യം വെളിപ്പെടുത്തി നടന്‍

നരച്ച കുറ്റിത്താടിയും, സൂര്യയുടെ നിഷ്‌കളങ്ക ഭാവവും പ്രേക്ഷകരെ വളരെ അധികം ആകര്‍ഷിക്കും എന്നത് ഉറപ്പാണ്, അതിനൊപ്പം മമിതയുടെ ക്യൂട്‌നസ്സ് കൂടെ ആവുമ്പോള്‍ പറയേണ്ടതില്ലല്ലോ. ജിവി പ്രകാശിന്റെ സംഗീത എടുത്ത് പറയേണ്ടതു തന്നെയാണ്. പ്രണയം വല്ലാതെ ഫീല്‍ ചെയ്യുന്നതാണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്. വെങ്കി അട്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം.

Also Read: വീട്ടില്‍ സമാധാനം ഉണ്ടെങ്കില്‍ പ്രൊഫഷന്‍ ശ്രദ്ധിക്കാന്‍ പറ്റും, ശോഭിത എന്റെ ഭാഗ്യമാണ് എന്ന് നാഗ ചൈതന്യ!


Also Read: തൃഷയ്ക്ക് കല്യാണ തിരക്കുകള്‍ തന്നെ, ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്ന്; സാരിയില്‍ സുന്ദരിയായി ഇളവരസി!

സൂര്യ ബേബി കാരിയറില്‍ കുഞ്ഞുമായി നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ, പൃഥ്വിരാജ് നായകനായ കംങ്കാരു എന്ന ചിത്രത്തിന്റെ തമിഴ് റീമേക് ആണ് വിശ്വനാഥന്‍ ആന്റ് സണ്‍സ് എന്ന ചിത്രം എന്ന ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ കങ്കാരു എന്ന ചിത്രവുമായി യാതൊരു തര ബന്ധവും ഇല്ല എന്നത് ഈ ടീസറില്‍ വ്യക്തമാണ്. സൂര്യയുടെ സിംപിള്‍ ലുക്കും, മമിതയുടെ ക്യൂട്‌നസ്സും ജിവി പ്രകാശിന്റെ മ്യൂസിക്കും കൊണ്ട് തന്നെ ഇതിനോടകം ടീസര്‍ ഹിറ്റടിച്ചു കഴിഞ്ഞു.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article