എന്റെ അത്രയും പഴക്കമുണ്ട് ഈ സാരിക്ക്; അമ്മയുടെ സാരിയില്‍ സുന്ദരിയായി സംവൃത സുനില്‍

23 hours ago 1
സിനിമയില്‍ നിന്നൊക്കെ മാറി നില്‍ക്കുകയാണെങ്കിലും, പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോഴും സജീവമാണ് സംവൃത സുനില്‍ . അഭിനയം നിര്‍ത്തി വിദേശത്ത് പോയതിന് ശേഷം പ്രേക്ഷകരുമായി യാതൊരു ബന്ധവുമില്ലാത്ത നായികമാരെ പോലെയല്ല, തന്റെ വിശേഷങ്ങള്‍ പലതും സംവൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്

സാരിയുടുത്ത് സുന്ദരിയായി ഇരിക്കുന്ന രണ്ട് ഫോട്ടോകളാണ് സംവൃത പങ്കുവച്ചിരിയ്ക്കുന്നത്. സാരി സംവൃതയ്‌ക്കെത്രത്തോളം ചേരുന്നു എന്നതല്ല, ഉടുത്തിരിയ്ക്കുന്ന സാരിയാണ് ഇവിടെ ഹൈലൈറ്റ്. തന്നോളം പഴക്കമുള്ള അമ്മയുടെ സാരിയാണത്രെ ഇത്. സംവൃതയുടെ പ്രായത്തോളം പഴക്കമുള്ള സാരിയാണെന്ന് കണ്ടാല്‍ പറയില്ല, ലേറ്റസ്റ്റ് സ്റ്റൈലും ട്രെന്റും നിലനിര്‍ത്തുന്ന വിധം കളര്‍ മിക്‌സ് ആണ് സാരിയ്ക്ക് നല്‍കിയിരിക്കുന്നത്. ആ സാരിയില്‍ സംവൃത അപാര സുന്ദരിയാണ് എന്ന് ആരാധകര്‍ പറയുന്നു.

Also Read: കീമോ ഉടനെ തുടങ്ങും, വേദനയിലൂടെയാണ് കടന്നു പോകുന്നത്, പക്ഷേ ഞാന്‍ കരയില്ല എന്ന് രേണു സുധി; ശക്തമായി തിരിച്ചുവരും

എത്രയും പെട്ടന്ന് ഈ സാരി കടം തരണം എന്നാണ് രജിഷ വിജയന്‍ കമന്റിലൂടെ ആവശ്യപ്പെടുന്നത്. തന്നിരിക്കും എന്ന ഉറപ്പ് സംവൃതയും നല്‍കുന്നു. വളരെ സുന്ദരിയായിരിക്കുന്നു എന്ന് പറഞ്ഞ് ഗായത്രി അശോകനും കമന്റിലെത്തി. അതിനും സംവൃത സ്‌നേഹത്തിന്റെ ഇമോജി മറുപടിയായി നല്‍കിയിട്ടണ്ട്. ഇമോജികളിലൂടെ സ്‌നേഹം അറിയിച്ച പലര്‍ക്കും സംവൃത മറുപടി നല്‍കിയിട്ടുണ്ട്.

ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് സംവൃത സുനില്‍. പിന്നീട് കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ ഒട്ടുമിക്ക മലയാളത്തിലെ എല്ലാ മുന്‍നിര നടന്മാര്‍ക്കുമൊപ്പം സ്‌ക്രീന്‍ പങ്കിട്ടു, പ്രമുഖ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കുമൊപ്പം സിനിമകള്‍ ചെയ്യാനും അവസരം ലഭിച്ചു.


2012 ല്‍ യുഎസ് ബെയ്‌സ്ഡ് എന്‍ജിനിയറായ അഖില്‍ ജയരാജിനെ വിവാഹം ചെയ്തതിന് ശേഷമാണ് സംവിത സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. വിവാഹ ശേഷം അഭിനയം വേണ്ട എന്ന് വച്ച് പോയതല്ല, മക്കളൊക്കെ ആയതിന് ശേഷം അത് പ്രാക്ടിക്കല്‍ അല്ലാത്തത് കൊണ്ട് തത്കാലത്തേക്ക് ബ്രേക്കിട്ടതാണ്. അപ്പോഴും ഇടയ്ക്ക് ടെലിവിഷന്‍ ഷോകളില്‍ മെന്ററായും, ഇടയ്ക്ക് ചില സിനിമകളില്‍ നായികയായും സംവൃത തിരിച്ചു വന്നിട്ടുണ്ട്. ഇപ്പോഴും മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍, സാഹചര്യം അനുകൂലമായാല്‍ സംവൃത അഭിനയിക്കാന്‍ തയ്യാറാണ്.
Read Entire Article