ജൂലി മരണപ്പെട്ടതിന് ശേഷം എന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റായും സ്‌റ്റോറിയായും അവള്‍ക്കൊപ്പമുള്ള ഓര്‍മകള്‍ അനുശ്രീ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവില്‍ പങ്കുവച്ച പോസ്റ്റിലും ജൂലി തനിക്കാരായിരുന്നു എന്ന് അനുശ്രീ വ്യക്തമാക്കുന്നു. ഒരു കുഞ്ഞിനെ പോലെ കൊണ്ടു നടന്ന വളര്‍ത്തു നായയുടെ വേര്‍പാട് അനുശ്രീയെ സംബന്ധിച്ച് നികത്താന്‍ കഴിയാത്ത നഷ്ചം തന്നെയാണ്.
ജൂലിയെ കുറിച്ച് അനുശ്രീ ഏറ്റവുമൊടുവില്‍ പങ്കുവച്ച പോസ്റ്റ്
ജൂലിക്കുട്ടി ഇല്ലാതെ രണ്ട് മാസങ്ങള്‍, നീ എന്നെ പിരിഞ്ഞിട്ട് രണ്ടു മാസമായെങ്കിലും, ഇനി എന്റെ കൂടെ നീ ഇല്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ എന്റെ ഹൃദയം ഇപ്പോഴും പ്രയാസപ്പെടുകയാണ്. നിന്നോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും, നീ ചെയ്ത ഓരോ കുഞ്ഞു കാര്യങ്ങളും, നീ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന ഓരോ സന്തോഷവും, നമ്മള്‍ ഒന്നിച്ച് സൃഷ്ടിച്ച ഓരോ മനോഹരമായ ഓര്‍മ്മകളും ഞാന്‍ എന്നും നെഞ്ചിലേറ്റും. ആ ഓര്‍മ്മകള്‍ എന്നെന്നും എന്നോടൊപ്പം ഉണ്ടാകും.ഓരോ സെക്കന്‍ഡിലും, ഓരോ മിനിറ്റിലും, ഓരോ മണിക്കൂറില്‍, ഓരോ ദിവസവും ഞാന്‍ നിന്നെ അത്രമേല്‍ ഓര്‍ക്കുന്നു. നീ അടുത്തില്ലാത്തതിന്റെ വിഷമം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്, അത് എന്നും എന്നോടൊപ്പം ഉണ്ടാകുമെന്നും എനിക്കറിയാം. എന്റെ അവസാന ശ്വാസം വരെ ഈ വേദന ഒരു ശതമാനം പോലും കുറയുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, അത്രത്തോളം ആഴത്തില്‍ ഞാന്‍ നിന്നെ സ്‌നേഹിച്ചിരുന്നു, അത്രയധികം നിന്നെ കരുതുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു, അത്രമേല്‍ പ്രിയപ്പെട്ടവളായിരുന്നു നീ എനിക്ക്.
നിന്നെ നഷ്ടപ്പെട്ടത് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തകര്‍ത്തു കളഞ്ഞു, അത് ഇനി ഒന്നിനും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. രണ്ടു മാസങ്ങള്‍ കടന്നുപോയെങ്കിലും നീ ബാക്കിവെച്ച ശൂന്യത ഇപ്പോഴും അതുപോലെ തന്നെയുണ്ട്. നിന്നെ ഒന്നുകൂടി ചേര്‍ത്തുപിടിക്കാന്‍, നീ അടുത്തുണ്ടെന്ന് അറിയാന്‍, ആ മനോഹരമായ കണ്ണുകള്‍ കൊണ്ട് നീ എന്നെ നോക്കുന്നത് ഒന്നുകൂടി കാണാന്‍ എന്ത് നല്‍കാനും ഞാന്‍ തയ്യാറാണ്
നീ എനിക്ക് വെറുമൊരു വളര്‍ത്തുമൃഗം ആയിരുന്നില്ല ജൂലി. നീ എന്റെ കുഞ്ഞായിരുന്നു, എന്റെ സന്തോഷമായിരുന്നു, എന്റെ ആശ്വാസമായിരുന്നു, എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ലോകം മുന്നോട്ട് സഞ്ചരിച്ചേക്കാം, ദിവസങ്ങള്‍ കടന്നുപോയേക്കാം, എന്നാല്‍ നിന്നോടുള്ള എന്റെ സ്‌നേഹം ഒരിക്കലും മാറില്ല.
ഞാന്‍ നിന്നെ വല്ലാതെ, വല്ലാതെ മിസ്സ് ചെയ്യുന്നു ജൂലിക്കുട്ടീ.. എന്റെ കണ്ണുകളില്‍ നിന്ന് നീ മാഞ്ഞുപോയിട്ടുണ്ടാകാം, എന്നാല്‍ എന്റെ ഹൃദയത്തില്‍ നിന്ന് നീ ഒരിക്കലും മാഞ്ഞുപോകില്ല. എന്റെ അവസാന ശ്വാസം വരെ നിന്നെയും നമ്മുടെ ഓര്‍മ്മകളെയും എന്റെ സ്‌നേഹത്തെയും ഞാന്‍ പേറും.. എന്നെന്നും എന്റെ കുഞ്ഞ്. എന്നെന്നും എന്റെ ജൂലിക്കുട്ടി. എന്നെന്നും സ്‌നേഹിക്കപ്പെടുന്നവള്‍. എന്നെന്നും ഓര്‍മിക്കപ്പെടുന്നവള്‍.




English (US) ·