എന്റെ കുട്ടികളുടെ അച്ഛനാവാന്‍ പോകുന്നവനാണ്, ഞങ്ങളുടെ പ്രണയം എനിക്കറിയാം, അതോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട; വിമര്‍ശനങ്ങള്‍ക്ക് രശ്മികയുടെ മറുപടി

3 weeks ago 5
കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ രണബാലി എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും നല്‍കിയ അഭിമുഖം വൈറലായിരുന്നു. ചിത്രത്തിലെ നായികാ - നായകന്മാര്‍ എന്നതിനപ്പുറം, യഥാര്‍ത്ഥ ജീവിതത്തിലെ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ ഇരുവരും സംസാരിച്ച ചില കാര്യങ്ങളാണ് ഏറെ ചര്‍ച്ചയായതും.

നൂറ് തവണ രശ്മിക എന്നെ വിവാഹം കഴിക്കൂ എന്ന് പറഞ്ഞ് പിന്നാലെ നടന്നതിന് ശേഷമാണ് ഞാന്‍ രശ്മികയെ പ്രപ്പോസ് ചെയ്തത് എന്ന് വിജയ് പറഞ്ഞപ്പോള്‍, ശരിയാണ് ഒരു വര്‍ഷത്തോളം ഞാന്‍ പിറകെ നടന്നു എന്ന് രശ്മികയും പറഞ്ഞു. ഇത് റെഡ് ഫ്‌ളാഗ് ആണ്, രശ്മിക വിജയ് ദേവരകൊണ്ടയില്‍ നിന്ന് രക്ഷപ്പെടൂ എന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ ചര്‍ച്ചകളും ട്രോളുകളും മീമുകളുമൊക്കെ സജീവമായി. ഒടുവില്‍ ഇതാ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രശ്മിക മന്ദാന എത്തിയിരിക്കുന്നു. ഒപ്പം വിജയ് തന്നെ എങ്ങനെ ടേക് കെയര്‍ ചെയ്യുന്നു എന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

രശ്മികയുടെ നീണ്ട പോസ്റ്റിന്റെ രത്‌നചുരുക്കം ഇവിടെ കൊടുക്കുന്നു

ഞങ്ങളെ ആഴത്തില്‍ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഇന്റര്‍നെറ്റിലെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എന്നു പറഞ്ഞുകൊണ്ടാണ് രശ്മികയുടെ പോസ്റ്റ്. പൊതുവെ ഇത്തരം കാര്യങ്ങളോടൊന്നും ഞാന്‍ പ്രതികരിക്കാറില്ല, കാരണം ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളുണ്ടല്ലോ. എന്നിരുന്നാലും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ളവരുടെ അഭിപ്രായങ്ങളറിയാന്‍ ഞാന്‍ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളൊക്കെ വായിച്ച് ചിരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്നെ കുറിച്ചും വിജുവിനെ കുറിച്ചും പ്രചരിക്കുന്ന പോസ്റ്റുകളും കെട്ടിച്ചമച്ച കഥകളും വെറുമൊരു അഭിപ്രായ പ്രകടനമായി തോന്നുന്നില്ല. മറിച്ച്, നിങ്ങളുടെ ദേഷ്യം തീര്‍ക്കുകയാണെന്നാണ് തോന്നുന്നത്.

Samayam Malayalamഓസി നല്ലൊരു അമ്മയാണ്, ഞാന്‍ നോക്കി നിന്നു പോയിട്ടുണ്ട്; അമ്മയായതിന് ശേഷമുള്ള ഓസിയുടെ മാറ്റത്തെ കുറിച്ച് സിന്ധു കൃഷ്ണ
എന്റെയും വിജുവിന്റെയും സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ആളുകള്‍ അനാവശ്യമായ കമന്റുകളും ഉപദേശങ്ങളും നിറയുകയാണ്. ആദ്യമേ പറയാന്‍ ആഗ്രഹിക്കുന്ന കാര്യം, 100 തവണ വിവാഹം കഴിച്ചു എന്ന് പറഞ്ഞത്, ഞങ്ങള്‍ കണ്ട് മുട്ടിയ കാലം മുതലേ ഉള്ള കാര്യമല്ല. അത് സത്യമാണ്, നൂറ് തവണയിലേറെ ഞാന്‍ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല. ഞങ്ങള്‍ രണ്ട് പേരും മനോഹരമായ ഒരു പ്രപ്പോസലിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്കും സന്തോഷങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കുമിടയില്‍ ഏറ്റവും അനിയോജ്യമായ ഒരു സമയത്ത് പ്രപ്പോസ് ചെയ്യണം എന്നതായിരുന്നു ആഗ്രഹം.


ഞങ്ങള്‍ രണ്ട് പേരും കൂടതല്‍ പരസ്പരം മനസ്സിലാക്കണമെന്നും വ്യക്തിസ്വാതന്ത്ര്യം എടുക്കണമെന്നും വിജു ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ അതനുസരിച്ച് പ്രപ്പോസ് ചെയ്യുകയും ചെയ്തു. ഞാന്‍ പൂര്‍ണമായും ഹൃദയം കൊണ്ട് ചിന്തിക്കുന്ന ആളും, വിജു ബുദ്ധി കൊണ്ട് ചിന്തിക്കുന്നയാളുമാണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ആ കരുതല്‍ ആവശ്യമാണ്. അതൊന്നും ഞങ്ങളുടെ പ്രണയത്തെ ബാധിച്ചിട്ടുമില്ല.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിവാഹം എന്നത് ഒരു പ്രൊപ്പോസലിലോ, മുട്ടുകുത്തിനിന്ന് മോതിരം അണിയിക്കുന്നതിലോ ആയിരുന്നില്ല. അതൊക്കെ വെറും അലങ്കാരങ്ങള്‍ മാത്രമാണ്. നമുക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ആളെയാണ് ജീവിതത്തില്‍ കണ്ടുമുട്ടേണ്ടത്. അങ്ങനെ ഒരാളെ എനിക്ക് കിട്ടി. അതെ എനിക്ക് അവനോട് ഭ്രാന്തമായ പ്രണയമാണ്. അത് എപ്പോഴാണ് ഒരു മോശം കാര്യമായി മാറിയത്. വിവാഹം കഴിക്കുന്ന ആളുമായി ഞാന്‍ പ്രണയത്തില്‍ അല്ലെങ്കില്‍ എങ്ങനെയാണ് വിവാഹം ചെയ്യുന്നത്.

ഈ ജീവിതകാലം മുഴുവന്‍ അവന്‍ എന്റെ കൂടെയുണ്ടാവും. സമാധാനമുള്ള സാധാരണ ദിവസങ്ങളിലും അസാധാരണമായ നിമിഷങ്ങളിലും എന്റെ കൂടെയുള്ള സുഹൃത്താണ്. എന്റെ കുട്ടികളുടെ പിതാവാണ്. ഞങ്ങള്‍ ഒന്നിച്ച് പ്രായമാവാന്‍ ആഗ്രഹിക്കുന്നവരാണ്. വിവാഹ ശേഷവും, നമുക്ക് ഇനിയും വിവാഹം കഴിക്കാം എന്ന് പറയാന്‍ തോന്നുന്ന ഒരാളെ കണ്ടെത്തു. നൂറ് തവണയല്ല, ആയിരം തവണ ഇനിയും ഞാനത് പറയും


സ്വന്തം കാഴ്ചപ്പാടിലൂടെ മാത്രം, മറ്റുള്ളവരെയും വിലയിരുത്തുന്നവരോട്- നിങ്ങള്‍ ചിന്തിക്കുന്നത് പോലെ തന്നെ ഞങ്ങള്‍ പ്രണയിക്കണമെന്നും ജീവിക്കണമെന്നും നിര്‍ബന്ധമില്ലല്ലോ. എന്റെ കാര്യത്തില്‍ വളരെ അധികം ഉത്കണ്ഠ കാണിച്ചവരും ഓടി രക്ഷപ്പെടാന്‍ പറയുകയും ചെയ്ത പെണ്‍കുട്ടികളോട്- നിങ്ങളുടെ സൗജന്യ ഉപദേശത്തിന് നന്ദി. പക്ഷേ ഇത്രയധികം എന്നെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന നിങ്ങള്‍- ഞാന്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോയ കഴിഞ്ഞ രണ്ട് വര്‍ഷം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. അന്ന് നിങ്ങളാരും ഉണ്ടായിരുന്നില്ല, പക്ഷേ അവനുണ്ടായിരുന്നു എനിക്കൊപ്പം

എന്റെ അസ്ഥി ഒടിഞ്ഞപ്പോള്‍ നിങ്ങളുണ്ടായിരുന്നില്ല, അവനുണ്ടായിരുന്നു. ഓരോ മാസവും ഞാന്‍ വയറ് വേദനയെടുത്ത് വലയുമ്പോള്‍ നിങ്ങളവിടിയില്ല, പക്ഷേ അവനുണ്ട്.. അര്‍ധരാത്രിയില്‍ ഞാന്‍ പേടിച്ചുണരുമ്പോള്‍ നിങ്ങളില്ല, അപ്പോഴും അവന്‍ എന്റെ കൂടെയുണ്ട്. എനിക്ക് വിഷമം തോന്നുമ്പോഴും, ഉപദേശവും സംരക്ഷണവും ആശ്വാസവും പിന്തുണയും ആവശ്യമുള്ളപ്പോഴും നിങ്ങള്‍ അവിടെയുണ്ടായിരുന്നില്ല, ഉണ്ടാവുകയുമില്ല. പക്ഷേ അവന്‍ ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന, നിങ്ങളെ സ്‌നേഹം കൊണ്ട് മൂടുന്ന, സംരക്ഷിക്കുന്ന, ശ്രദ്ധിക്കുന്ന, നിങ്ങളുടെ ഓരോ വിജയവും ആഘോഷിക്കുന്ന ഒരാള്‍ കൂടെയുണ്ടാവുക അത് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്ന പ്രണയം , അത് എനിക്കുണ്ട് താനും. അതുകൊണ്ട് ദയവ് ചെയ്ത് എന്നെ കുറിച്ചോ അവനെ കുറിച്ചോ ആലോചിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഇപ്പോള്‍ ഞാന്‍ കരിയറിലും ജീവിതത്തിലും വളരെ സന്തോഷമുള്ള ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നും രശ്മിക വ്യക്തമാക്കുന്നു

Read Entire Article