എന്റെ ജീവിതത്തിന്റെ, സ്വപ്‌നങ്ങളുടെ രാജ്ഞിയാണവള്‍, 21 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

1 month ago 8
kunchacko boban priyaകുഞ്ചാക്കോ ബോബൻ
ഇന്ന് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ഇരുപത്തിയൊന്നാം വിവാഹ വാര്‍ഷികമാണ്. എന്റെ ജീവിതത്തിലെ രാജ്ഞിയാണ് അവള്‍ എന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. പ്രിയയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്.

ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍ പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകള്‍ക്കും നല്‍കുന്ന ക്യാപ്ഷന്, സിനിമുമായി ബന്ധപ്പെട്ട ഒരു വാചകമാണ് എഴുതുന്നത്. വെക്കേഷന്‍ ആഘോഷിക്കാന്‍ പോയ സ്ഥലത്ത് വച്ച് അര്‍ദ്ധനഗ്നനായി മഞ്ഞില്‍ കളിക്കുന്ന വീഡിയോ പങ്കുവച്ചപ്പോള്‍, ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി എന്ന ക്യാപ്ഷനായിരുന്നു നല്‍കിയത്. അത് പോലെ തന്നെ വിവാഹ വാര്‍ഷിക പോസ്റ്റ് തുടങ്ങുന്നതും, ഒരു വിവാഹ സാചഹര്യത്തില്‍- എന്ന ക്യാപ്ഷനോടെയാണ്.

Also Read: സൂര്യയ്ക്കും, ധനുഷിനും ശേഷം, മമിത ബൈജുവിനെ തേടി അടുത്ത നടന്‍; സൂരിയുടെ ചിത്രത്തില്‍ നായികയോ?

21 വര്‍ഷത്തെ ദാമ്പത്യ നിഗൂഢത, അത് ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. എന്റെ സ്വപ്‌നങ്ങളുടെ റാണിയാവുന്നതിന്, എന്റെ ഹൃദയത്തിന്റെ റാണി ആവുന്നതിന്, എന്റെ ജീവിതത്തിന്റെ റാണി ആവുന്നതിന് നന്ദി, ഒരുമിച്ച് ഹാപ്പി ആനിവേഴ്‌സറി- എന്നാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്.

2005 ഏപ്രില്‍ 2 ന് ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. അന്ന് മലയാള സിനിമയുടെ ചോക്ലേറ്റ് നായകനായി കുഞ്ചാക്കോ ബോബന്‍ നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു. കേരളത്തിലെ പെണ്‍കുട്ടികള്‍ക്കെല്ലാം ചാക്കോച്ചന്‍ എന്ന നായകനോട് അടങ്ങാത്ത പ്രണയം. രക്തത്തില്‍ എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളുമൊക്കെ കുഞ്ചാക്കോ ബോബന് വന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രിയയുടെ എന്‍ട്രി.

Also Read: ഹരികൃഷ്ണന്‍സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് വികെ ശ്രീരാമന്‍; വയസ്സായില്ലേ, ഇനി കാണണം


കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിട്ടാണ് പ്രിയ വന്നത്. ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ കാണാന്‍ വന്ന ആരാധികയോട് ചാക്കോച്ചന് പ്രണയം തോന്നി, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു അത്. പിന്നീട് കത്തുകളിലൂടെ ആ പ്രണയം വളര്‍ന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകുകയായിരുന്നു. കല്യാണം കഴിഞ്ഞ് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും മകന്‍ ഇസ്ഹാക്ക് പിറന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article