എന്റെ ജീവിതത്തില്‍ വാപ്പച്ചി കൂടുതല്‍ ഇടപെടാറില്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍; ശരിക്കും ഞാന്‍ ഭാഗ്യവാനാണ്!

2 weeks ago 4
വലിയൊരു ബ്രേക്കിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ ഒരു മലയാള സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. അയാം ഗെയിം എന്ന ചിത്രത്തിന്റെ ട്രെയിലറും ഇതുവരെ വന്ന വിവരങ്ങളും തന്നെ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ചിത്രം മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായിട്ട് കൂടെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. അയാം ഗെയിമിന്റെ തെലുങ്ക് പ്രമോഷനില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ആരാധകരുമായുള്ള ഒരു ഇന്‍ട്രാക്ഷന്‍ സെക്ഷനില്‍, അച്ഛന്‍ മമ്മൂട്ടിയില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ ഉപദേശം എന്താണ് എന്ന ചോദ്യം വന്നപ്പോള്‍, വളരെ അധികം ആവേശത്തോടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അതിനുള്ള മറുപടി നല്‍കിയത്.

എനിക്ക് തോന്നുന്നു ഞാന്‍ ഏറ്റവും ഭാഗ്യവാനായ മകനാണ് എന്ന്, കാരണം എന്റെ ജീവിതത്തില്‍ എന്റെ അച്ഛന്‍ കൂടുതലൊന്നും ഇടപെടാറില്ല. അദ്ദേഹം പറയുന്നത്, നീ ചെയ്യൂ, നീ കണ്ടെത്തൂ, നീ പരാജയപ്പെടും, ചിലപ്പോള്‍ വിജയിക്കും, അതെല്ലാം നിന്റേത് മാത്രമാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒരു ബാക്ക് അപ് ആയി ഞാനിവിടെയുണ്ട്, ഈ വലിയ ലോകത്ത് നീ എവിടെയെങ്കിലും വീഴുകയാണെങ്കില്‍ ഒരു സുരക്ഷിത വല എന്ന നിലയില്‍ ഞാനുണ്ടാവും എന്നാണ് അദ്ദേഹം പറഞ്ഞത്.

Samayam Malayalam11 വയസ്സുള്ള മകളുണ്ട് എനിക്ക്, അവളോട് സംസാരിക്കാന്‍ പോലും അണ്‍കംഫര്‍ട്ടബിളായ ഒരു സ്റ്റേജിലാണ് ഇന്ന് ഞാന്‍; പൃഥ്വിരാജ് പറയുന്നു
അദ്ദേഹം എന്റെ സേഫ്റ്റി നെറ്റ് ആണ്, പക്ഷേ ഒരിക്കലും ഞാന്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. നീ കണ്ടത്തൂ, നീ തെറ്റുകള്‍ വരുത്തൂ, അതില്‍ നിന്ന് പഠിക്കൂ എന്നാണ് എന്നും പറയാറുള്ളത്. അത് എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്- എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. വാപ്പച്ചിയുടെ ഏറ്റവും അധികം കണ്ടിട്ടുള്ള സിനിമ ദളപതിയാണ് എന്നും ദുല്‍ഖര്‍ പറയുന്നുണ്ട്. നാല് വര്‍ഷം പഠിക്കാനായി പുറത്തേക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോയത് ദളപതിയുടെ സിഡിയായിരുന്നു, എപ്പോഴൊക്കെ വാപ്പച്ചിയെ മിസ്സ് ചെയ്യുന്നുവോ അപ്പോഴൊക്കെ ആ സിനിമ കാണും എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.


എന്നാല്‍ ദുല്‍ഖര്‍ ഇന്റസ്ട്രിയില്‍ വന്ന സമയത്ത് ഇതൊന്നുമായിരുന്നില്ല കഥ, ദുല്‍ഖറിന്റെ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നത് മമ്മൂട്ടിയാണ്, മമ്മൂട്ടിയുടെ നിര്‍ദ്ദേശ പ്രകാരം തിരക്കഥയില്‍ തിരുത്തലുകള്‍ വരുത്താറുണ്ട് എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. അതിന് ഒരുപാട് തവണ ദുല്‍ഖറിന് വിശദീകരണം നല്‍കേണ്ടതായും വന്നിട്ടുണ്ട്.


എന്നാല്‍ വാസ്തവം എന്തെന്നാല്‍, വാപ്പച്ചി ഇത്രയും വലിയ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നിട്ടും, ഒരു ഗംഭീര പ്രൊഡക്ഷനില്‍ തന്നെ ദുല്‍ഖര്‍ സല്‍മാന് തുടക്കം കുറിക്കാമായിരുന്നിട്ടും, ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയത് ഒരു കൂട്ടും പുതുമുഖങ്ങള്‍ക്കൊപ്പമാണ്. സംവിധായകനും പ്രൊഡ്യൂസറും അഭിനേതാക്കളും എല്ലാം പുതുമുഖങ്ങള്‍. അതിന് ശേഷം ദുല്‍ഖര്‍ പതിയെ പതിയെ കയറി വരികയായിരുന്നു. ദുല്‍ഖറിന്റെ ഒരു സിനിമയ്ക്ക് പോലും മമ്മൂട്ടി പ്രമോഷന്‍ നല്‍കിയിട്ടില്ല, വാപ്പച്ചിയുടെ ഫേസ്ബുക്ക് പേജില്‍ കയറി ദുല്‍ഖര്‍ കറുപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത് വരെ വൈറലായിരുന്നു. പഠനം പൂര്‍ത്തിയാക്കി, വിവാഹത്തിന് ശേഷം മാത്രം സിനിമയിലേക്ക് വരൂ എന്നാണ് സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടി മകന് നല്‍കിയ ഏക ഉപദേശം എന്നാണ് ഇരുവരും പറഞ്ഞിട്ടുള്ളത്‌
Read Entire Article