"ഞാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളാണ്, അതിനാൽ എനിക്ക് സ്വാഭാവികമായും ആ പ്രദേശത്തിന്റെ ഉച്ചാരണശൈലി ഉണ്ടാകും. അതിൽ എന്താണ് തെറ്റ്? മറിച്ചായിരിക്കണം എന്ന് ചിന്തിക്കുന്നതാണ് യുക്തിരഹിതം," രശ്മിക വ്യക്തമാക്കി. ഒരു വെക്തിയുടെ ഭാഷയുടെയോ , ജന്മനാടിന്റെയോ സ്വാധിനം അയാൾ സംസാരിക്കുന്ന മറ്റു ഭാഷകളിൽ വരുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്.
രണ്ട് വട്ടം എഴുതിയിട്ടും പൊട്ടി, മൂന്നാമത്തെ തവണ ജയിപ്പിച്ചു തന്നതാണ്; തന്റെ പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് വെളിപ്പെടുത്തി ശ്രീനാഥ് ഭാസി
അഭിനയിക്കുന്ന ചിത്രങ്ങളിൽ സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യാനാണ് രശ്മികയ്ക്ക് താല്പര്യം. കഥാപാത്രത്തിന് മറ്റൊരാളുടെ ശബ്ദമാണ് കൂടുതൽ അനുയോജ്യമെങ്കിൽ അത് ഉപയോഗിക്കാൻ താൻ സംവിധായകർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകാറുണ്ടെങ്കിലും, എല്ലാ സംവിധായകരും തന്റെ ശബ്ദം തന്നെ മതിയെന്നാണ് തീരുമാനിക്കാറുള്ളതെന്ന് താരം അഭിമാനത്തോടെ പറയുന്നു.
നമ്മുടെ സംസാരരീതിയും ഉച്ചാരണവും നമ്മുടെ വേരുകളെയാണ് അടയാളപ്പെടുത്തുന്നത് എന്നും, അതിൽ അഭിമാനിക്കുകയാണ് വേണ്ടതെന്നുമുള്ള ശക്തമായ സന്ദേശമാണ് രശ്മികയുടെ വാക്കുകൾ പൊതുസമൂഹത്തിന് നൽകുന്നത്. സിനിമയിൽ എത്തിയ കാലം മുതൽ ഇതുപോലെയുള്ള വിമർശനങ്ങൾ നേരിടാറുണ്ട് എന്നും താരം പറഞ്ഞു.
സിനിമാ മേഖലയിൽ മാത്രമല്ല, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലും ദൈനംദിന ജീവിതത്തിലും ഇത്തരം ഭാഷാപരമായ മുൻവിധികൾ സാധാരണക്കാരുൾപ്പെടെ നിരവധി ആളുകൾ നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ ചേക്കേറുന്നവർക്ക് അവരുടെ പ്രാദേശിക ഉച്ചാരണത്തിന്റെ പേരിൽ പരിഹാസങ്ങൾ നേരിടേണ്ടി വരുന്നത് ആത്മവിശ്വാസത്തെ ബാധിക്കാറുണ്ടെന്ന് സാമൂഹിക നിരീക്ഷകർ വിലയിരുത്തുന്നു. ഒരാളുടെ അറിവിനെയും കഴിവിനെയും അയാളുടെ ഉച്ചാരണശൈലി വെച്ച് അളക്കുന്ന പ്രവണത ആഗോളതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒരു സാമൂഹിക വിഷയമാണ്.
സിനിമ പോലുള്ള മേഖലകളിൽ കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കും പ്രേക്ഷകരുടെ ആസ്വാദനത്തിനും വേണ്ടി അതത് ഭാഷകളുടെ തനതായ ഉച്ചാരണശുദ്ധി പാലിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഉച്ചാരണശൈലിയെ വ്യക്തിപരമായ സ്വാതന്ത്ര്യമായി കാണണമോ അതോ തൊഴിൽപരമായ പൂർണ്ണതയുടെ ഭാഗമായി മാറ്റണമോ എന്ന കാര്യത്തിൽ പൊതുസമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ തുടരുകയാണ്.




English (US) ·