എന്റെ മുഖം കണ്ട് എനിക്ക് തന്നെ പേടി തോന്നി; നാല് വര്‍ഷമെടുത്ത് തടി കുറച്ചതിനെ കുറിച്ച് ഖുശ്ബു സുന്ദര്‍

1 week ago 3
സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം വൈറലായ ഒരു കാര്യമായിരുന്നു ഖുശ്ബു സുന്ദര്‍ തടി കുറച്ചത്. ചിലര്‍ക്ക് ആ മാറ്റം ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല, മറ്റു ചിലര്‍ക്ക് അതൊരു മോട്ടിവേഷനായി. ഖുശ്ബു ഗുണ്ട് ആയിരുന്നാല്‍ ആണ് നല്ലത് എന്നായിരുന്നു കൂടുതലും വന്ന കമന്റുകള്‍. ആ ട്രാന്‌സ്ഫര്‍മേഷനെ കുറിച്ച് ഖുശ്ബു തന്നെ സംസാരിക്കുന്നു.

ഈ ഒരു മാറ്റം എന്റെ പ്രായം അനുസരിച്ച് ശരിയായ കാര്യമാണ്. എനിക്ക് 55 വയസ്സായി. ഈ പ്രായത്തിലും എനിക്ക് ബിപി ഇല്ല, ഷുഗര്‍ ഇല്ല. ഇത് രണ്ടും ഒരിക്കലും വരാന്‍ പാടില്ല, അതൊരു ടൈം ബോംബ് ആണ്. എന്റെ അമ്മയ്ക്ക് ഹൈ ബിപിയാണ്, വളരെ എളുപ്പത്തില്‍ അത് എനിക്ക് കിട്ടും. അതുകൊണ്ടാണ് വളരെ പ്ലാന്‍ ചെയ്ത് വണ്ണം കുറച്ചത്.

Also Read: മകളുടെ സിനിമയെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല, അവള്‍ തനിച്ചെടുത്ത തീരുമാനം എന്ന് ഖുശ്ബു സുന്ദര്‍

ഇതിനോടകം മൈഗ്രെയിനും സൈനസും എല്ലാം തന്നിട്ടാണ് അമ്മ പോയത്. അതിനപ്പുറം ബിപിയും ഷുഗറും ഒന്നും താങ്ങാന്‍ പറ്റില്ല. അല്പം ആരോഗ്യത്തോടെ ഇരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അണ്ണാത്തെ എന്ന സിനിമ ചെയ്യുമ്പോള്‍ സെഞ്ച്വറി അടിക്കാനുള്ള വകയുണ്ടായിരുന്നു, 98 കിലോ വരെ എത്തി.

അത് മാത്രമല്ല, വലിയ വീടാണ് ഞങ്ങളുടേത്, മേലെയും താഴെയും പോയി വരുമ്പോഴേക്കും മുട്ട് വേദന, കിതപ്പ് എല്ലാമുണ്ടായി. എന്തെങ്കിലും ഒരു ഫങ്ഷന് പോയാല്‍ എന്റെ മുഖം കാണുമ്പോള്‍ എനിക്ക് തന്നെ പേടി തോന്നി. ആനയെ പോലെ റൗണ്ടായിട്ടിരിക്കുന്നു. എപ്പോഴും കാണുന്ന ജനങ്ങളെ സംബന്ധിച്ച് ആ മാറ്റം അനുഭവപ്പെടുന്നില്ല. പക്ഷേ ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞു, ബിപിയും ഷുഗറുമൊന്നും വരാതിരിക്കണമെങ്കില്‍ ഭാരം കുറയ്ക്കുകയെ വഴിയുള്ളൂ എന്ന്. അതാണ് ശരിക്കും എനിക്ക് ടിക്കിങ് ടൈം


കൊവിഡ് കാലത്ത് തന്നെ ഞാന്‍ തടി കുറക്കാന്‍ തുടങ്ങിയിരുന്നു. നാല് വര്‍ഷം കൊണ്ടാണ് ഈ രൂപത്തിലേക്ക് മാറിയത്. എന്നെ ഇഷ്ടപ്പെടുന്ന ആരാധകരോട് ആരോഗ്യത്തോടെ ഇരിക്കൂ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ഞാന്‍ എങ്ങനെയായിരുന്നാലും അവര്‍ സ്വീകരിക്കും, സിനിമയിലേക്ക് വരുമ്പോള്‍ മെലിഞ്ഞ് ഉള്ളിത്തോല് പോലൊയായിരുന്നു ഞാന്‍, അപ്പോള്‍ അവര്‍ ഇഷ്ടപ്പെട്ടു, പിന്നീട് തടിച്ചപ്പോഴും ഇഷ്ടപ്പെട്ടു- ഖുശ്ബു സുന്ദര്‍ പറഞ്ഞു.
Read Entire Article