എല്ലാം ആര്‍ട്ടിഫിഷലായി മാറുന്ന കാലത്ത്, തീര്‍ത്തും ഒരു മനുഷ്യനായിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് കാലങ്ങളായി വെളിച്ചം കാണാതെ തന്റെ ഗാലറിയില്‍ ഉണ്ടായിരുന്ന ഫോട്ടോ ഇപ്പോള്‍ നിവേദ തോമസ് പുറത്തുവിട്ടിരിക്കുന്നത്
നിവേദ തോമസ്ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ എടുത്ത ഭംഗിയുള്ള തന്റെ ഏതാനും ചിത്രങ്ങള്‍ ആളുകള്‍ എന്ത് പറയും എന്ന് ഭയന്ന് നിവേദ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാതിരുന്നിരുന്നു. ആ ഫോട്ടോയുടെ ഭംഗി മാത്രമല്ല, ആ ഫോട്ടോയ്ക്ക് പിന്നിലെ മനോഹരമായ ഓര്‍മകളും അതോടൊപ്പം നിവേദ കുഴിച്ചു മൂടാന്‍ ശ്രമിച്ചിരുന്നു. മാസങ്ങളായി തന്റെ ഗാലറിയില്‍ ഉണ്ടായിരുന്ന ആ ചിത്രങ്ങള്‍ ഒടുവില്‍ നിവേദ പങ്കുവയ്ക്കുന്നു. അതിനൊപ്പം തന്റെ ചിന്തകളും നടി കുറിച്ചിട്ടുണ്ട്.
തെളിവ് സഹിതം മധൂ; 25 വര്‍ഷം പഴക്കമുള്ള സാരിയില്‍ അതീവ സുന്ദരിയായി നടി, ഇതാണോ സസ്‌റ്റൈനബിള്‍ ഫാഷന്‍?
നിവേദ തോമസ് പങ്കുവച്ച പോസ്റ്റ്
കുറച്ചു മാസങ്ങളായി ഇത് എന്റെ ഗാലറിയില്‍ കിടക്കുന്നുണ്ടായിരുന്നു. ഫോട്ടോകളിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോഴൊക്കെ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ അറിയാതെ ഒന്നു നില്‍ക്കും. ചിരികളുടെ ശബ്ദം, ആ പുലര്‍ച്ചെയുള്ള അലാറം, കോഫി കൗണ്ടറിലേക്കുള്ള നടപ്പ്, ചുറ്റുമുള്ള സന്തോഷമുള്ള മനുഷ്യര്‍, ആ നീണ്ട ഡ്രൈവ്... ഈ നിമിഷങ്ങളൊക്കെ അത്രമേല്‍ വ്യക്തമായി എന്റെ മനസ്സിലേക്ക് ഓടിയെത്തും. എന്നിട്ടും, ഇത് പോസ്റ്റ് ചെയ്യാന്‍ ആലോചിക്കുമ്പോഴൊക്കെ മനസ്സിന്റെ കോണില്‍ നിന്ന് ഒരു ശബ്ദം കേള്‍ക്കും... 'എന്റെ മുഖം വീര്‍ത്തത് പോലെയുണ്ടോ?', 'ആളുകള്‍ ഇനി എന്തൊക്കെ പറയാന്‍ കിടക്കുന്നു..' അങ്ങനെ പലതും... അങ്ങനെ യാതൊരു പ്രതീക്ഷയുമില്ലാതെ, എന്നെങ്കിലും വെളിച്ചം കാണാന്‍ അര്‍ഹതയുള്ള ഒരു നിമിഷം വന്നെത്തുമെന്ന പ്രതീക്ഷയില്‍ അവള്‍ 'ഡ്രാഫ്റ്റ്സില്‍' തന്നെ ഒതുങ്ങിക്കൂടി.സത്യത്തില്‍ എത്ര കഷ്ടമാണല്ലേ.. അന്ന് എനിക്ക് എന്നെ കാണാന്‍ എന്ത് ഭംഗിയായിരുന്നു! അത്രയധികം സുന്ദരിയായി തോന്നിയിരുന്നു. എന്നിട്ടും, നിമിഷനേരം കൊണ്ട് ഈ ചിന്തകള്‍ മുന്‍ഗണന നേടുകയും എന്റെ മനസ്സിനെ മൂടുകയും ചെയ്തു. ഇതാണ് എന്നെ ഒരു കാര്യം ചിന്തിപ്പിച്ചത്. ഏതാണ്ട് എല്ലാ കാര്യങ്ങളും ആര്‍ട്ടിഫിഷ്യലായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഏറ്റവും മനോഹരമായ കാര്യം എല്ലാ അര്‍ത്ഥത്തിലും 'തികച്ചും മനുഷ്യനായിരിക്കുക' എന്നുള്ളതാണ്. എന്റെ ഉള്ളിലെ ഇത്തരം ചിന്തകളെ അവഗണിച്ചുകൊണ്ടല്ല, മറിച്ച് ഈ ചിന്തകള്‍ ഉള്ളതുകൊണ്ട് തന്നെ ഇതിനെ ആഘോഷിക്കാന്‍ ഞാന്‍ തീരുമാനിക്കുകയാണ്. കാരണം, കേവലം നാമായിരിക്കുക എന്നത് തികച്ചും സ്വാഭാവികമാണ്. സ്വതന്ത്രരായിരിക്കുക. ദയയുള്ളവരായിരിക്കുക. സന്തോഷമായിരിക്കുക.





English (US) ·