എന്റെ മോന് എന്നെക്കാള്‍ ഇഷ്ടം ദുല്‍ഖറിനെയാണ് എന്ന് ജയസൂര്യ പറഞ്ഞിരുന്നു; അത് വീണ്ടും തെളിയിച്ച് അദ്വൈത്

2 weeks ago 2
നേരത്തെ ഒരു അഭിമുഖത്തില്‍ ജയസൂര്യ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണത്, എന്റെ മോന് എന്നെക്കാള്‍ ഇഷ്ടം ദുല്‍ഖര്‍ സല്‍മാനെ ആണെന്ന്. ദുല്‍ഖറിനെ പോലെ തന്നെ വണ്ടികളോടും സിനിമകളോടുമെല്ലാം ആദി എന്ന അദ്വൈതിന് ക്രേസ് ആണ്. പുതിയ വാഹനം എടുക്കുമ്പോഴൊക്കെ ഡിക്യുവിനെ വിളിച്ച് ചോദിക്കുമത്രെ. ദുല്‍ഖറിനെ കണ്ട് മോന്‍ ചീത്തയാവും, മമ്മൂട്ടിയല്ല നിന്റെ അച്ഛന്‍, പാവം ജയസൂര്യയാണ് എന്ന് മകനെ ഓര്‍മിപ്പിക്കാറുണ്ട് എന്നൊക്കെയാണ് അഭിമുഖങ്ങളില്‍ ജയസൂര്യ പറഞ്ഞിട്ടുള്ളത്.

എന്നാലൊന്നും ദുല്‍ഖറിനോടുള്ള ആദിയുടെ സ്‌നേഹം കുറയുന്നില്ല. ദുല്‍ഖറിന്റെ ഏറ്റവും പുതിയ സിനിമയായ അയാം ഗെയിമിന്റെ പിന്നാമ്പുറത്തും ആദിയുണ്ട്, ആദിയുടെ സാമിപ്യമുണ്ട്. കഴിഞ്ഞ ദിവസം അയാം ഗെയിമിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംവിധായകന്‍ നഹാസ് തനിക്കൊപ്പം മൂന്ന് വര്‍ഷത്തോളം രാപ്പകലില്ലാതെ കഷ്ടപ്പെട്ട തന്റെ ഡയരക്ഷന്‍ ടീമിനെ പരിചയപ്പെടുത്തിയിരുന്നു. ഈ മൂന്ന് വര്‍ഷത്തിനിടയില്‍ അവര്‍ക്കെല്ലാം മറ്റ് പല പ്രൊജക്ടുകളും വന്നിട്ടും എങ്ങോട്ടും പോകാതെ തനിക്കൊപ്പം നിന്നു എന്നാണ് നഹാസ് പറഞ്ഞത്. അതിലൊരു സൂപ്പര്‍സ്റ്റാറിന്റെ മകനുമുണ്ടായിരുന്നു, ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയും.

Samayam Malayalamവയറ് നിറയെ സദ്യ തള്ളിക്കയറ്റി, ഒരുപാട് ചിരിച്ചു; പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു തിരക്കു പിടിച്ച ഓണം ആഘോഷിച്ചതിനെ കുറിച്ച് കീര്‍ത്തി സുരേഷ്
ഇവിടെ ഹൈലൈറ്റ് എന്താണ് എന്ന് വച്ചാല്‍, മറുവശത്ത് ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ചിത്രം എന്ന ലേബലോടെ മറ്റൊരു സിനിമയും ഒരുങ്ങുന്നുണ്ട്. ആ സിനിമയുമായൊന്നും സഹകരിക്കാതെയാണ് ആദി ഈ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് വേണ്ടി രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെട്ടത്. അത്രയധിരം ഡൈ-ഹാര്‍ഡ് ഫാനാണ് എന്ന് ചുരുക്കം.

ഈ ഒരു അയാം ഗെയിം എന്ന ചിത്രത്തില്‍ തുടങ്ങിയതൊന്നുമല്ല ദുല്‍ഖര്‍ സല്‍മാന്‍ - അദ്വൈത് ജയസൂര്യ ബന്ധം. പത്ത് വയസ്സില്‍ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയിലേക്ക് എത്തിയതാണ് അദ്വൈത്. രണ്ടാമത്തെ വര്‍ക്ക് സര്‍ബത്ത് എന്നൊരു വെബ്‌സീരീസ് ആയിരുന്നു. അതിന്റെ ടൈറ്റില്‍ സോങ് ആലപിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. ആ സമയത്ത് ജയസൂര്യയും പിന്നണി ഗാന ലോകത്ത് സജീവമാണെന്നിരിക്കെ, അദ്വൈത് തന്റെ പടത്തില്‍ പാടിപ്പിച്ചത് ദുല്‍ഖറിനെയാണ്. ആ പാട്ടും വെബ്‌സീരീസും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.


വലുതായപ്പോള്‍ ഇപ്പോഴിതാ, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സിനിമിലൂടെ തന്നെ അദ്വൈത് ബിഗ് സ്‌ക്രീന്‍ മേക്കിങിലേക്കും ഇറങ്ങിയിരിക്കുന്നു. ഭാവിയില്‍ ഒരു മികച്ച ഫിലിം മേക്കര്‍ ആവാന്‍ തന്നെയാണ് ആദിയുടെ ആഗ്രഹം. ആദ്യ ചിത്രത്തില്‍ അച്ഛനായിരിക്കുമോ ദുല്‍ഖര്‍ ആയിരിക്കുമോ നായകന്‍ എന്ന് ചോദിച്ചാല്‍ ആദി ചിലപ്പോള്‍ ഡിക്യുവിന്റെ പേര് തന്നെ പറയാനുള്ള സാധ്യതയുമുണ്ട്. ഇതിനിടയില്‍ ജയസൂര്യയുടെ ക്യാപ്റ്റന്‍, സുസു സുധി വാത്മീകം, ലാല്‍ ബഹദൂര്‍ ശാസ്ത്രി, തൃശ്ശൂര്‍ പൂരം പോലുള്ള സിനിമകളിലും ആദി അഭിനയിച്ചിട്ടുണ്ട്.
Read Entire Article