Authored by: അശ്വിനി പി|Samayam Malayalam•30 Apr 2026, 6:34 p.m. IST
പാട്രിയേറ്റിന്റെ പ്രമോഷനൊന്നും പങ്കെടുക്കാതെ താന്‍ അമേരിക്കയിലേക്ക് പോകുകയാണ് എന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. നാളെ സിനിമയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ യുഎസ്എയില്‍ പാട്ടും പാടി നടക്കുകയാണ് ലാലേട്ടന്‍
മോഹൻലാലിനൊപ്പം ജോത്സ്നഇതുപോലെയുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാനുള്ള അവസരം എല്ലായ്‌പ്പോഴും കിട്ടുന്നതല്ല. ഈ ഒരു മനുഷ്യനൊപ്പം, വികാരത്തിനൊപ്പം വേദി പങ്കിടാന്‍ സാധിച്ചത് എന്തൊരു വലിയ ബഹുമതിയാണ്. ലാലേട്ടന്‍.. കിലുക്കം 25 യു എസ് എ വളരെ നല്ലൊരു അനുഭവമായിരുന്നു. ഈ മനോഹരമായ ഷോട്ടുകള്‍ക്ക് നന്ദി- എന്നാണ് ജോത്സ്‌ന പങ്കുവച്ച പോസ്റ്റ്.
Also Read: അമ്മയുടെ വള പണയം വച്ച കാശാണ്, അത് പറയുമ്പോള്‍ എന്നോട് കരഞ്ഞുപോയി; പറ്റിക്കപ്പെട്ട തുടക്കകാലത്തെ കുറിച്ച് ദീപക്മനോജ് കെ ജയന്‍ അടക്കം നിരവധി സെലിബ്രേറ്റികള്‍ ഷോയില്‍ പങ്കെടുക്കുകയും പെര്‍ഫോം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്റ്റീഫന്‍ ദേവസ്യയ്‌ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് തന്നെയാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്.
കിലുക്കം 25 യു എസ് എ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടെ സാക്ഷ്യം വഹിച്ചിരുന്നു, 40 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ തന്നെ പഴയ നായികയെ കണ്ടുമുട്ടിയ അപൂര്‍വ്വ നിമിഷം. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ അഭിനയിച്ച ആശ ജയറാമും ഷോ കാണാന്‍ എത്തിയിരുന്നു. മോഹന്‍ലാലിനെ കാണാന്‍ പോകുന്നു എന്ന സന്തോഷം നേരത്തെ തന്നെ ആശ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നീട് കണ്ടപ്പോള്‍ ഉള്ള സന്തോഷവും ഒന്നിച്ചെടുത്ത ഫോട്ടോയും പങ്കുവയ്ക്കുകയുണ്ടായി.
അതേസമയം നാട്ടില്‍ നാളെ റിലീസ് ചെയ്യാന്‍ പോകുന്ന പാട്രിയേറ്റ് എന്ന ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. പതിനെട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് മഹേഷ് നാരായണനാണ്. നാളെ മെയ് ദിനത്തിലാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യാന്‍ പോകുന്നത്. യു എസ്സില്‍ ഈ പരിപാടിയ്ക്കായി പോകുന്നതുകൊണ്ടു തന്നെ ചിത്രത്തിന്റെ പ്രമോഷന്‍ ഷോകളില്‍ ഒന്നും ലാല്‍ പങ്കെടുത്തിരുന്നില്ല. ഷോ താന്‍ യുഎസ്എയില്‍ വച്ച് കാണും എന്നാണ് ലെജന്റ്‌സ് ചാറ്റ് എന്ന ഹോട്‌സ്റ്റാര്‍ ഷോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.






English (US) ·