എവറസ്റ്റ് ബേസ് ക്യാംപുകൾ ഹിമാനിയെ ഉരുക്കുന്നു; പരിസ്ഥിതി ദുരന്ത മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

2 weeks ago 5

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിലേക്കുള്ള പർവതാരോഹണ പ്രവർത്തനങ്ങൾ ഖുംബു ഹിമാനിയുടെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ബേസ് ക്യാമ്പുകളിൽ സ്ഥാപിക്കുന്ന ആയിരക്കണക്കിന് ടെന്റുകൾ, ജനറേറ്ററുകൾ, ഇന്ധന ഉപയോഗം, മനുഷ്യ മാലിന്യങ്ങൾ എന്നിവ ഹിമാനിയുടെ ഉരുകൽ വേഗത്തിലാക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

ഒരു ക്ലൈംബിംഗ് സീസണിൽ ആയിരക്കണക്കിന് ലിറ്റർ മനുഷ്യ മാലിന്യങ്ങളും ടൺ കണക്കിന് ഫോസിൽ ഇന്ധനങ്ങളും ഹിമാനി പ്രദേശത്ത് താപവർധനയ്ക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. ഇതോടെ ഖുംബു ഹിമാനിയിലെ ഐസ് പാളികൾ അതിവേഗം ദ്രവിച്ച് ഹിമാനി തടാകങ്ങൾ രൂപപ്പെടുകയും വെള്ളപ്പൊക്ക ഭീഷണി വർധിക്കുകയും ചെയ്യുന്നു.

ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പ് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും സൗരോർജ്ജം പോലുള്ള പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ വ്യാപകമാക്കുന്നതും അടിയന്തരമായി പരിഗണിക്കണമെന്ന് ശാസ്ത്രജ്ഞർ നിർദേശിച്ചു.

Read Entire Article