എവിടെ പോയാലും വിജയ്‌ക്കൊപ്പം തൃഷ! ഇത് എവിടെ മുതല്‍ ആരംഭിച്ചതാണ്? നോര്‍മലൈസ് ചെയ്യുകയാണോ?

1 day ago 1
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരത്തിലെത്തിയത് അദ്ദേഹം അഭിനയിച്ച സിനിമകളിലെ ത്രില്ലിങ് ക്ലൈമാക്‌സിനെക്കാള്‍ ആരാധകരെ ത്രസിപ്പിച്ച ഒന്നായിരുന്നു. വെറും രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച പാര്‍ട്ടി, മത്സരിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ്, പത്ത് സീറ്റുകള്‍ പോലും കിട്ടില്ല എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍, ഭൂരിപക്ഷത്തിന് വെറും പത്ത് സീറ്റുകള്‍ മാത്രം കുറഞ്ഞുപോയ വമ്പിച്ച വിജയം. ഇതൊരു പ്രചോദനം, മാസ് എന്നൊക്കെ വാനോളം പുകഴ്ത്തി.

അധികാരത്തിലേക്ക് വന്നതിന് ശേഷവും വിജയ് സര്‍ക്കാറിന്റെ പ്രവൃത്തികള്‍ ഓരോന്നും സാധാരണ ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ്. ഇതാണ് ഞങ്ങള്‍ പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിനും ഇതുപോലൊരു മുഖ്യന്‍ വേണമെന്ന് കേരളീയര്‍ പോലും പറഞ്ഞുപോയ മാറ്റങ്ങള്‍ വിജയ് അധികാരത്തിലെത്തി ദിവസങ്ങള്‍ കഴിയുമ്പോഴേക്കും കൊണ്ടു വന്നു.

Also Read: സിംപിളാണെന്ന് ആശ ശരത്, ഇതാണോ സിംപിള്‍ എന്ന് ആരാധകര്‍; താരസമ്പന്നം കീര്‍ത്തയുടെ നിശ്ചയം, വരന്‍ ഡോക്ടറാണ്

എല്ലാം ശരിയാണ്, പക്ഷേ വിജയ് പങ്കെടുക്കുന്ന പരിപാടികളില്‍ എല്ലാം തൃഷയെും കൂടെ കൂട്ടുന്നതില്‍ മാത്രമാണ് ആളുകള്‍ക്ക് പ്രശ്‌നം. സമുദ്രക്കനി അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ഭാര്യയെയും രണ്ട് മക്കളെയും ഒഴിവാക്കിയുള്ള ഈ പ്രവൃത്തി പൊതു സമൂഹത്തിന്, താങ്കളെ മാതൃകയാക്കുന്ന യുവജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നായിരുന്നു സുമദ്രക്കനി പറഞ്ഞത്. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ നടന്‍ അജിത്തിന്റെ അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് വിജയ് എത്തുമ്പോള്‍, കൂടെ തൃഷയും ഉണ്ടായിരുന്നു. ഇത്രയൊക്കെ വിമര്‍ശനങ്ങള്‍ വന്നിട്ടും എന്തുകൊണ്ട് ഇരുവരും ഈ രീതി തുടരുന്നു എന്നാണ് അപ്പോള്‍ ആളുകളുടെ ചോദ്യം.

ഇതിന്റെ എല്ലാം തുടക്കം കീര്‍ത്തി സുരേഷിന്റെ വിവാഹമാണ്. അതുവരെയും വിജയ് - തൃഷ ബന്ധത്തെ കുറിച്ച് പല ഗോസിപ്പുകളും ഉണ്ടായിരുന്നുവെങ്കിലും, ഇരുവരെയും ബന്ധിപ്പിച്ച് പരസ്യമായുള്ള ആക്രമണം തുടങ്ങിയത് ഗോവയില്‍ വച്ചു നടന്ന കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് തൃഷയും വിജയ് യും പ്രൈവെറ്റ് ജെറ്റില്‍ പോയതാണ്. വിജയ് പാര്‍ട്ടി പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു ആ വിവാഹം. അന്ന് രാഷ്ട്രീയ നേതാക്കളടക്കം തൃഷയെ പരസ്യമായി അശ്ലീലമായി വിമര്‍ശിച്ചു.


അതിന് ശേഷമാണ് വിജയ് തൃഷയ്‌ക്കൊപ്പം പരസ്യമായി തന്നെ രംഗത്ത് എത്തിയത്. വിവാഹ മോചനത്തിന് ഭാര്യ കേസ് കൊടുത്ത സാഹചര്യത്തില്‍ ട്വിന്നിങ് ഡ്രസ്സ് ധരിച്ച് കല്യാണത്തിന് പങ്കെടുത്തതും, തെരഞ്ഞെടുപ്പ് ഫലം തൃഷയ്ക്ക് വേണ്ടി ആഘോഷിച്ചതും, സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍ സീറ്റില്‍ തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയതും അടക്കം, അജിത്തിന്റെ വീട്ടില്‍ എത്തിയത് വരെ എല്ലാം ആ അപമാനത്തില്‍ നിന്ന് തുടങ്ങിയതാണ്.
Read Entire Article